18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു! വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ച രാത്രി വേദനാജനകമെന്ന് നടി
പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍ നിരവധിയാണ്. സിനിമയിലും ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുന്നവര്‍ ഏറെയാണ്. ആരാധകരും താരവിവാഹങ്ങള്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഒരുകാലത്ത് പ്രണയിച്ചവര്‍ ജീവിതത്തിലും ഒരുമിച്ചതിന് ശേഷം ഇടയ്ക്ക് വെച്ച് വഴി പിരിയാറുണ്ട്. അസ്വരാസ്യങ്ങളും വിയോജിപ്പുകളും കൂടിവരുന്നതിനിടയില്‍ വേര്‍പിരിയാനായി തീരുമാനിച്ചവരും കുറവല്ല. തുടക്കത്തില്‍ വിവാഹമോചന വാര്‍ത്തകള്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കാറുണ്ടായിരുന്നു. ഈ പ്രവണത കൂടി വരുന്നതോടെ അതിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കാതെയായി. ഒരുതരത്തിലും ഒരുമിച്ച് പോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് മലൈക അറോറ പറയുന്നു. കരീന കപൂറിനൊപ്പം വാട്ട് വുമണ്‍ വാട്ട് എന്ന ചാറ്റ് ഷോയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
18 വര്‍ഷത്തെ വാമ്പത്യ ജീവിതത്തിനാണ് അര്‍ബാസ് ഖാനും മലൈക അറോറയും ഫുള്‍ സ്റ്റോപ്പിട്ടത്. 2017ലായിരുന്നു ഇരുവരും വിവാഹ മോചനം നേടിയത്. ഇരുവരുടേയും കുടുംബത്തെ ഞെട്ടിപ്പിച്ചിരുന്നു ഈ സംഭവം. തുടക്കത്തില്‍ വിയോജിപ്പറിയിച്ചിരുന്നവരെല്ലാം പിന്നീട് തന്നെ മനസ്സിലാക്കി ഒപ്പം നില്‍ക്കുകയായിരുന്നുവെന്ന് മലൈക പറയുന്നു. വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ച രാത്രിയിലെ അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിവാഹ മോചനത്തിലേക്ക് നയിച്ചത്
ഒരുമിച്ചുള്ള ജീവിതത്തില്‍ തങ്ങള്‍ ഇരുവരും സംതൃപ്തരായിരുന്നില്ല. അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും ഏറെയായിരുന്നു. തങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെയും അത് ബാധിച്ചുതുടങ്ങിയിരുന്നു. ഒറ്റയ്ക്കായിരുന്നില്ല താന്‍ ഇതേക്കുറിച്ച് തീരുമാനിച്ചത്. അര്‍ബാസുമായി ആലോചിച്ചതിന് ശേഷമായിരുന്നു വേര്‍പിരിയാന്‍ തീരുമാനിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു അവസാനിപ്പിച്ചത്. ഒരുമിച്ചുള്ളപ്പോള്‍ സന്തോഷിക്കാനാവില്ലെങ്കില്‍ ഇരുവരും വേര്‍പിരിയുന്നതാണ് നല്ലതെന്നും താരം സാക്ഷ്യപ്പെടുത്തുന്നു.

കുടുംബം പ്രതികരിച്ചത്?
18 വര്‍ഷത്തെ കുടുംബ ജീവിതം അത്ര പെട്ടെന്ന് അവസാനിപ്പിക്കാനാവുമായിരുന്നില്ല. കുടുംബത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അത്ര പ്രതികരണമായിരുന്നില്ല ലഭിച്ചത്. വിവാഹ മോചനം നേടുന്നതിന്റെ തലേദിവസത്തെ രാത്രി ഏറെ വേദനാജനകമായിരുന്നു. ചോദ്യങ്ങളുമായി എല്ലാവരും തനിക്കരികിലായിരുന്നു. ഇത് വേണോയെന്നായിരുന്നു അവരുടെ സംശയം. ഇത് തന്നെയാണോ തീരുമാനമെന്നും അവര്‍ ചോദിച്ചിരുന്നു. താന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായാണ് അവര്‍ തന്നെ പിന്തുണച്ചത്. തന്നെക്കുറിച്ചോര്‍ത്ത് അഭിമാനമെന്നായിരുന്നു പിന്നീടവര്‍ പറഞ്ഞത്. ശക്തമായ പിന്തുണയായിരുന്നു കുടുംബം തനിക്ക് നല്‍കിയതെന്നും താരം ഓര്‍ത്തെടുക്കുന്നു.

പുരുഷന് എളുപ്പമാണ്
വിവാഹമോചനമെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല സ്ത്രീകള്‍ക്ക്. ഇക്കാര്യത്തില്‍ പുരുഷന്‍മാരുമായി വിവേചനം നേരിടുന്നുണ്ട് സ്ത്രീകള്‍. വിവാഹമോചനം നേടിയ സ്ത്രീകളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നത് പ്രധാന പ്രശ്‌നമാണ്. നിങ്ങളൊരു സ്ത്രീയല്ലേ, ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പാടുണ്ടോയെന്നൊക്കെയായിരിക്കും പ്രധാന വിമര്‍ശനം. എന്നാല്‍ അവയെ എല്ലാം തരണം ചെയ്ത് മുന്നേറുന്നിടത്താണ് വിജയം. പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹമോചനമെന്നത് എളുപ്പമുള്ള ജോലിയാണ്.

മകനും മനസ്സിലായി
തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് മകന് കൃത്യമായി അറിയാം. കാര്യങ്ങളെക്കുറിച്ചെല്ലാം അവന്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഒരുമിച്ചുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷമാണ് തങ്ങള്‍ക്ക് ഇരുവര്‍ക്കും ഇപ്പോള്‍ ലഭിക്കുന്നതെന്ന കാര്യം അവനറിയാം. 16 വയസ്സുകാരനായ അര്‍ഹാന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി തങ്ങളുടെ വിവാഹമോചനത്തെ അംഗീകരിച്ചതാണെന്നും താരം പറയുന്നു.

മുന്നറിയിപ്പ് നല്‍കിയവര്‍
വിവാഹമോചനത്തെക്കുറിച്ച് തീരുമാനിക്കുന്നതിനിടയില്‍ മുന്നറിയിപ്പുമായി തനിക്കരികിലേക്കെത്തിയവരും കുറവല്ല. ഒന്നുകൂടി ആലോചിക്കുന്നതിനെക്കുറിച്ചായിരുന്നു പലരും സൂചിപ്പിച്ചത്. ആദ്യം ഈ തീരുമാനത്തെ അംഗീകരിക്കാനും ആരും തയ്യാറായിരുന്നില്ല. എല്ലാം സഹിച്ച് മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അര്‍ബാസിന്‍രെ നിലപാടും സമാനമായിരുന്നു.

സുഹൃത്തുക്കളായി തുടരുന്നു
വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുന്ന നിരവധി താരദമ്പതികളുണ്ട്. പിറന്നാള്‍ ദിവസവും ജീവിതത്തിലെ വിശേഷത്തെക്കുറിച്ചുമൊക്കെ ആശംസിക്കാറുണ്ട് പലരും. അത്തരത്തിലുള്ള പോസ്റ്റുകള്‍ എത്തുമ്പോള്‍ എന്തിനായിരുന്നു ഇരുവരും വേര്‍പിരിഞ്ഞതെന്നും വീണ്ടുമൊരു തിരിച്ചുവരവിന് സാധ്യതയുണ്ടോയെന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായി മാറുന്നത്. വിവാഹമോചനം നേടിയെങ്കിലും അര്‍ബാസും താനും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്ന് മലൈക പറയുന്നു.

താരപുത്രനുമായി പ്രണയത്തില്‍?
ബോണി കപൂറിന്റെ മകനും അഭിനേതാവുമായ അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇവരുടെ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് താരകുടുംബം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും പൊതുവേദികളിലും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം ഇരുവരും ഒരുമിച്ചെത്തുന്നത് പതിവായതോടെയാണ് പാപ്പരാസികളും ഇവരെ നിരീക്ഷിച്ച് തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് ഫ്‌ളാറ്റ് വാങ്ങിയതായും മലൈകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശകനായി അര്‍ജുന്‍ എത്താറുണ്ടെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.


Click it and Unblock the Notifications