അമ്മയുടെ ഈ ചിരി കാണുമ്പോൾ ഒരുപാട് സന്തോഷം!! നടനുമായുള്ള വിവാഹ മോച‌നത്തെ കുറിച്ച് നടി

മലൈകയും നടൻ അർജുൻ കപൂറുമായിട്ടുള്ള പ്രണയവും വിവാഹ വാർത്തയുമൊക്കെ പ്രചരിച്ചത്.

19 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടി മലൈക അറോറയും നടൻ അർബാസ് ഖാനും വേർപിരിഞ്ഞത് ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. നീണ്ട വർഷത്തെ ദാമ്പത്യത്തിനു ശേഷമുളള ഇവരുടെ വേർപിരിയൽ ബോളിവുഡിലും പ്രേക്ഷകരുടെ ഇടയിലും ഞെട്ടലുണ്ടാക്കിയിരുന്നു. എന്തു കൊണ്ടാണ് ഇവർ ബന്ധം അവസാനിപ്പിച്ചതെന്നുളള ചോദ്യം എല്ലാവരുടേയും മനസ്സിൽ എത്തിയിരുന്നു.

Malaika Arora

ഇതിനിടയിലാണ് മലൈകയും നടൻ അർജുൻ കപൂറുമായിട്ടുള്ള പ്രണയവും വിവാഹ വാർത്തയുമൊക്കെ പ്രചരിച്ചത്. ഇവരുടെ പ്രണയബന്ധമാണ് വിവാഹ തകർച്ചയ്ക്ക് വരെ കാരണമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ മോചനത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി മലൈക തന്നെ രംഗത്തെത്തിയിട്ടുണ്ട്. കരീന കപൂർഖാൻ അവതാരകയായി എത്തുന്ന റേഡിയോ ഷോയിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിവാഹ മോചനം

വിവാഹ മോചനം

തന്റെ സന്തോഷത്തെക്കാൾ ചുറ്റുമുള്ളവരുടെ സന്തോഷത്തിനായിരുന്ന താൻ ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. അതിനാലാണ് വിവാഹമോചനം എന്നുള്ള തീരുമാനം എടുത്തത്. വിവാഹമോചനത്തിനു മുൻപ് ഞങ്ങൾ ഒരുപാട് കാര്യങ്ങളെ കുറിച്ചു ആലോചിച്ചു. ഇതിന്റെ നല്ലതും മോശവുമായ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു. ഇതിനു ശേഷമായിരുന്നു വിവാഹമോചനം.

 ഞങ്ങളേയും അസന്തുഷ്ടരാക്കും

ഞങ്ങളേയും അസന്തുഷ്ടരാക്കും

പല തവണ ആലോചിച്ചതിനു ശേഷമായിരുന്നു രണ്ട് വഴിക്ക് പോകാം എന്നുളള തീരുമാനം എടുത്തത്. ഇതിലൂടെ ഞങ്ങളെ കൂടി മികച്ച വ്യക്തികളാക്കുമെന്ന് മനസ്സിലാക്കി. കാരണം ഞങ്ങളുടെ പ്രശ്നങ്ങൾ ചുറ്റുമുള്ളഴരെ പോലും ബാധിക്കുന്ന വിധത്തിലുളള സാഹചര്യത്തിലൂടെയാണ് മുന്നോട്ട് കടന്നു പോയിരുന്നതെന്ന് മലൈക പറഞ്ഞു. മലൈകയ്ക്കും അർബാസിനും ഒരു മകനുണ്ട്.

  മകന്റെ ഭാവി

മകന്റെ ഭാവി

എന്റെ മകൻ സന്തോഷകരമായ ചുറ്റുപാടിൽ വളരണമെന്ന് തനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഒരിക്കലും ഭിന്നപ്പുള്ള ചുറ്റുപാടിൽ അവൻ വളരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാലം മുന്നോട്ട് പോയപ്പോൾ അവൻ അതൊക്കെ മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാനും തുടങ്ങി.

 അമ്മയുടെ പുഞ്ചിരി

അമ്മയുടെ പുഞ്ചിരി

ഒരുമിച്ച് ജീവിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ സന്തോഷം തങ്ങൾ രണ്ടു പേരും അനുഭവിക്കുന്നുണ്ടെന്ന് അവൻ മനസ്സിലാക്കുന്നുണ്ട്. കൂടാതെ തന്റെ സന്തോഷത്തിനെ കുറിച്ച് അവൻ പറയുകയും ചെയ്തിരുന്നു. അമ്മയുടെ ഈ പുഞ്ചിരി കാണുമ്പോൾ താൻ ഏറെ സന്തോഷവനാണെന്നും അവൻ ഒരു ദിവസം തന്നോട് പറയുകയുണ്ടായെന്നും മലൈക പറഞ്ഞു. വിവാഹമോചനത്തിനെ തുചർന്ന് മകൻ അർഹാന്റെ സംരക്ഷണാവകാശം അമ്മ മലൈകക്കാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X