ഡിവോഴ്‌സിന് തലേ ദിവസം വരെ കുടുംബം എന്നോട് പറഞ്ഞതിങ്ങനെ; തുറന്നു പറഞ്ഞ് മലൈക്ക അറോറ

മലൈക അറോറയും അര്‍ബാസ് ഖാനും ഒരു കാലത്ത് ബോളിവുഡ് ആഘോഷമാക്കിയ താരദമ്പതികളായിരുന്നു. ബോളിവുഡിലെ അതികായനായി അറിയപ്പെടുന്ന സല്‍മാന്‍ ഖാന്റെ കുടുംബത്തിലേക്കാണ് നടിയെ വിവാഹം ചെയ്തു കൊണ്ടു വന്നത്. സിനിമയില്‍ നിന്ന് തന്നെ അര്‍ബാസ് ഖാനുമായി പ്രണയത്തിലായ നടി 1998ല്‍ വിവാഹിതയായി. തന്റെ വളരെ ചെറിയ പ്രായത്തില്‍ തന്നെയാണ് അര്‍ബാസ് ഖാനുമായി പ്രണയത്തില്‍ ആകുന്നത്.

2002ല്‍ ഇരുവരും ആദ്യത്തെ മകനായ അര്‍ഹാനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചു. എന്നാല്‍ 19 വര്‍ഷക്കാലം നീണ്ടു നിന്ന വിവാഹ ജീവിതം മലൈക്ക അറോറയും അര്‍ബാസ് ഖാനും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചപ്പോള്‍ ബോളിവുഡും പ്രേക്ഷകരും വരെ ഞെട്ടി. ഒരിക്കല്‍ താന്‍ എന്തുകൊണ്ടാണ് അര്‍ബാസ് ഖാനെ പ്രണയിച്ചതെന്നും വിവാഹം കഴിച്ചതെന്നും മലൈക്ക തന്നെ തന്റെ മൂവിംഗ് വിത്ത് മലൈക്ക എന്ന പരിപാടിയില്‍ പറഞ്ഞിരുന്നു.

malaika

താന്‍ അര്‍ബാസ് ഖാനെ അങ്ങോട്ട് ചെന്ന് പ്രപോസ് ചെയ്തതായിരുന്നു. പിന്നാലെ വിവാഹവും കഴിച്ചു. അതിന് കാരണം തനിക്ക് തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകണം എന്നതായിരുന്നു എന്നാണ് നടി പറഞ്ഞത്. എന്നാല്‍ ഡിവോഴ്‌സ് ആകാന്‍ തീരുമാനിച്ച സമയത്ത് തന്റെ കുടുംബത്തിന് അതിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്നും നടി ഓര്‍ത്തെടുക്കുന്നു.

ഒന്നുകൂടി ചിന്തിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും താനും അതുപോലെ തന്നെ ചിന്തിച്ചുവെന്നും നടി പറയുന്നു. വിവാഹം വേര്‍പിരിയുന്നതിന് തലേ ദിവസം വരെ കുടുംബം തന്നോട് ഇത്തരത്തില്‍ ചോദിച്ചുകൊണ്ടേ ഇരുന്നു എന്നും മലൈക്ക ഓര്‍ത്തെടുത്തു.

'ഡിവോഴ്‌സ് ലഭിക്കേണ്ടതിന്റെ തലേദിവസം പോലും കുടുംബം എന്റെ അടുത്ത് വന്നിരുന്നിട്ട് നിനക്ക് 100 ശതമാനം ഉറച്ച തീരുമാനം തന്നെയാണോ എടുത്തത് എന്ന് ചോദിച്ചിരുന്നു. പക്ഷെ ഇവര്‍ തന്നെയാണ് നമ്മുടെ ജീവിതത്തില്‍ നമ്മളെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെടുന്നതും നമ്മളെ കെയര്‍ ചെയ്യുന്നതും. നിന്റേത് ഉറച്ച തീരുമാനമാണെങ്കില്‍ എല്ലാവരും നിന്റെ കൂടെ ഉണ്ടാകുമെന്ന് തന്നെ കുടുംബം പറഞ്ഞു,' മലൈക്ക പറഞ്ഞു.

മാത്രമല്ല, അവരെല്ലാം എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായും അവരുടെ ശക്തമായ വാക്കുകള്‍ തനിക്കും വലിയ ശക്തിയാണ് നല്‍കിയതെന്നും മലൈക പറഞ്ഞു. അടുത്തിടെ മലൈക്കയുടെ മകന്‍ അര്‍ഹാന്‍ ഖാന്റെ ഡംബ് ബിരിയാണി എന്ന വോഡ്കാസ്റ്റില്‍ അമ്മയായ മലൈക്ക അറോറ തന്നെ ഗസ്റ്റ് ആയി എത്തിയിരുന്നു. പരിപാടിയില്‍ വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.

അമ്മ വിവാഹം കഴിക്കുന്നതെന്നാണെന്ന് പലര്‍ക്കും അറിയാന്‍ ആഗ്രഹം ഉണ്ടെന്ന് അര്‍ഹാന്‍ ചോദിക്കുമ്പോള്‍ തനിക്ക് അതിന് ഒരു ഉത്തരം പറയാന്‍ കഴിയുമോ എന്ന് അറിയില്ലെന്നാണ് മലൈക പറയുന്നത്. താന്‍ ഏറ്റവും നല്ല ജീവിതമാണ് ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും മലൈക്ക അറോറ പറയുന്നുണ്ട്.

malaika

ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി ഡേറ്റിംഗിലാണ് നടി മലൈക്ക അറോറ. ഇരുവരും വിവാഹിതരല്ലെങ്കിലും ഒരുമിച്ചാണ് താമസം. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകളും അടുത്തിടെയായി പുറത്തുവന്നിരുന്നു. ഇരുവരെയും അടുത്തിടെ പുറത്തൊന്നും ഒരുമിച്ച് കാണുകയോ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും കാണുകയോ ചെയ്യാതിരുന്നതിനാലാണ് അത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്.

എന്നാല്‍ ഇതില്‍ പ്രതികരിച്ച് മാനേജര്‍ തന്നെ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു നടിയുടെ മാനേജര്‍ പറഞ്ഞത്. എല്ലാം ഗോസിപ്പ് ആണെന്നും പറഞ്ഞു.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X