താരപുത്രനുമായിട്ടുള്ള പ്രണയം, ഒടുവില്‍ അര്‍ജുന് ആശംസകളുമായി മലൈക അറോറ എത്തി!

താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് പുതുമയുള്ള കാര്യമല്ല. കേരളത്തില്‍ പൊതുവേ ഗോസിപ്പുകള്‍ കുറവാണെങ്കിലും ബോളിവുഡിലെ സ്ഥിതി അങ്ങനെയല്ല. ഒന്നിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിക്കുകയോ, പൊതുപരിപാടികളിലും പാര്‍ട്ടിയിലും ഒന്നിച്ചെത്തിയാലോ മതി ബാക്കി തീരുമാനങ്ങള്‍ പാപ്പരാസികളുടെ വകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച നടി മലൈക അറോറയെ പറ്റിയാണ്.

വിവാഹമോചിതയായി കഴിയുന്ന നടി താരപുത്രനായ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ വന്നത്. അര്‍ജുനോ മലൈകയോ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികള്‍ വിടാതെ പിന്നാലെയുണ്ട്. ഇപ്പോഴിതാ അവര്‍ക്ക് സന്തോഷിക്കാനുള്ള വകയുമായി എത്തിയിരിക്കുകയാണ് മലൈക. അര്‍ജുന്റെ പിറന്നാളിന് മലൈക നല്‍കിയ ആശംസകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇതിന് പിന്നില്‍ ചില കാര്യങ്ങളുണ്ടെന്ന് അവര്‍ സൂചിപ്പിച്ചിരിക്കുകയാണ്.

മലൈകയുടെ ആശംസകള്‍

മലൈകയുടെ ആശംസകള്‍

ബോളിവുഡിന്റെ പ്രിയ താരപുത്രനാണ് അര്‍ജുന്‍ കപൂര്‍. നിര്‍മാതാവ് ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ ഇന്ന് തന്റെ 34-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഫാന്‍സ് പേജുകളിലുമെല്ലാം അര്‍ജുന് ജന്മദിനാശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ പിറന്നാള്‍ ദിവസം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് മലൈകയുടെ പോസ്റ്റ് ആണ്. സ്‌നേഹവും സന്തോഷവും എന്നുമുണ്ടാവുമെന്നും അര്‍ജുനെ പല വിശേഷങ്ങള്‍ നല്‍കിയുമാണ് മലൈക ആശംസ അറിയിച്ചത്. മാത്രമല്ല അര്‍ജുനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവും നടി പങ്കുവെച്ചിരിക്കുകയാണ്. ഇതിന് താഴെ നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. പരിനീതി ചോപ്ര, ഏക്ത കപൂര്‍ തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിരിക്കുകയാണ്.

പ്രണയത്തിലാണോ

ഏറെ കാലമായി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ബോളിവുഡ് താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നതെന്നും യാത്രകള്‍ ഒന്നിച്ചാണെന്നുമൊക്കെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. 45 കാരിയായ മലൈക താരപുത്രന്‍ അര്‍ജന്‍ കപൂറുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലൈക വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണന്നുള്ളതിനാല്‍ സദാചാരവാദികളുടെ ഇടപെടലും ധാരാളമുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള അടുപ്പം എന്താണെന്നുള്ളത് ഇനിയും വ്യക്തമാക്കിയിട്ടില്ല.

 വിവാഹത്തിനുള്ള സാധ്യതകള്‍

വിവാഹത്തിനുള്ള സാധ്യതകള്‍

ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ 'ചെയ്യ ചെയ്യ' എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ചതോടെ മലൈക ശ്രദ്ധേയായി. ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമായ മലൈക നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായിട്ടാണ് നേരത്തെ വിവാഹം കഴിച്ചത്. 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പത്തൊന്‍പത് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. എന്തായാലും ഇത്രയധികം ചര്‍ച്ചയായ സ്ഥിതിക്ക് താരവിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

വാര്‍ത്തകളില്‍ സത്യമില്ല!

വാര്‍ത്തകളില്‍ സത്യമില്ല!

അര്‍ജുനുമായി ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ മലൈക പ്രതികരിച്ചിരുന്നു. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് മലൈക പറയുന്നത്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണ്. പ്രണയത്തിന് രണ്ടാമതൊരു അവസരം നല്‍കുമോ എന്ന ചോദ്യത്തിനും നടി പറയുന്നതിങ്ങനെ.. നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ഇനി നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പോവുകയാണെങ്കില്‍ ആ സെക്കന്‍ഡ് ചാന്‍സില്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാവട്ടെ. എന്നും നടി പറഞ്ഞിരുന്നു.

പാതി മലയാളിയാണ്

പാതി മലയാളിയാണ്

മലൈക അറോറയുടെ അമ്മ മലയാളി ആയതിനാല്‍ നടി പാതി മലയാളിയാണ്. എം ടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക മോഡലിംഗിലുടെയാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്യുകയാണ് മലൈക ഇപ്പോള്‍. അതിനൊപ്പം ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയുടെ വര്‍ക്കൗട്ട് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X