താരപുത്രനുമായുള്ള പ്രണയത്തിലെ 'ബുദ്ധി'യെ പരിഹസിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് മലൈക അറോറ! കാണൂ!
താരപുത്രനായ അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് സ്ഥിരീകരിച്ചത്. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈക പ്രണയം തുറന്ന് സമ്മതിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മൗനം പാലിക്കാറാണ് പതിവ്. പ്രാണപ്രിയന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈക പ്രണയത്തെക്കുറിച്ച് വാചാലയായി എത്തിയത്. അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം വീണ്ടുമൊരാളെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്ന് മലൈക പറയുന്നു. എന്നാല്‍ കൂട്ടിന് ആള് വേണമെന്നും സ്‌നേഹിക്കപ്പെടണമെന്നുമൊക്കെയുള്ള തോന്നല്‍ അപ്പോഴും മനസ്സിലുണ്ടായിരുന്നു.
ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറത്തുവന്നപ്പോള്‍ മുതല്‍ വിമര്‍ശകരും രംഗത്തെത്തിയിരുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തെ അവഗണിച്ച അര്‍ജുനും അതേ പാതയിലൂടെയാണല്ലോ സഞ്ചരിക്കുന്നതെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇവരുടെ പ്രായവ്യത്യാസവും പ്രധാന വിഷയമായിരുന്നു. ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. രണ്ടാ മനസ്സും ഹൃദയവും തമ്മില്‍ ചേരുമ്പോളാണ് പ്രണയമുണ്ടാവുന്നതെന്നും പ്രായമൊന്നും ഒരു തടസ്സമല്ലെന്നുമായിരുന്നു മലൈക പറഞ്ഞത്.

പ്രായം കുറവുള്ള പുരുഷനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ 'ബുദ്ധി' എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും തനിക്കെതിരെ ഉയര്‍ന്നുവന്നിരുന്നുവെന്നും താരം പറയുന്നു. മകനായ അര്‍ഹാനും തന്റെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും മലൈക പറയുന്നു. പ്രണയത്തില്‍ സത്യസന്ധത പുലര്‍ത്തുന്നയാളാണ് താനെന്നും തന്നോട് അടുത്ത് നില്‍ക്കുന്നവര്‍ക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയാമെന്നും മലൈക പറയുന്നു. എന്നായിരിക്കും വിവാഹമെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു മലൈക പറഞ്ഞത്.


Click it and Unblock the Notifications











