അതീവ ഗ്ലാമറസായി മലൈക, സ്‌നേഹം അറിയിച്ച് അര്‍ജുന്‍ കപൂര്‍ , ചിത്രം വൈറൽ
ഫാഷൻ രംഗത്ത് സജീവ സാന്നിധ്യമാണ് ബോളിവുഡ് താരം മലെക ആറോറ. നടിയുടെ വസ്ത്രധാരണവും സ്റ്റൈലുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ വസ്ത്രധാരണതച്തെ കുറിച്ചാണ്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് ഫാഷന്‍ ലോകത്തെ ഗ്ലാമറസ് അവാര്‍ഡുകളില്‍ ഒന്നായ വോഗ് ബ്യൂട്ടി അവാര്‍ഡ് വിതരണം ചെയ്തത്. ചടങ്ങിൽ അതീവ ഗ്ലാമറസായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

വെള്ള കോര്‍സെറ്റ് ഗൗണ്‍ അണിഞ്ഞാണ് മലൈക എത്തിയത്. വസ്ത്രധാരണം ശ്രദ്ധിക്കപ്പെടുന്നതിനോടൊപ്പം താരത്തിന് വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. അതേസമയം വിമർശനങ്ങൾക്ക് ഇടയിലും കാമുകിയ്ക്ക് പൂർണ്ണ പിന്തുണയുമായി നടൻ അർജുൻ കപൂർ രംഗത്തെത്തിയിട്ടുണ്ട്.
അർജുൻ മലൈക പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സജീവ ചർച്ച വിഷയമാണ്. മുപ്പത്തിമൂന്നുകാരനായ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയത്തിന്റെ പേരിലും നാൽപത്തിയഞ്ചുകാരിയായ മലൈകയ്ക്ക് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. വിമർശനങ്ങൾ രൂക്ഷമാതിനു പിമന്നാലെ താരങ്ങൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയായിരുന്നു. സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ 15 വയസായ ഒരു മകനുണ്ട്.


Click it and Unblock the Notifications