ബ്രേക്കപ്പിനെ കുറിച്ചും ടാറ്റു! ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പുത്തൻ ടാറ്റുവുമായി നടി മലൈക അറോറ
ഐറ്റം ഡാന്‍സ് കളിച്ച് ബോളിവുഡിലെ മുന്‍നിരയിലേക്ക് വളര്‍ന്ന നടി മലൈക അറോറ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നടിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഏറെ കാലമായി ലിവിംഗ് റിലേഷനിലായിരുന്ന മലൈക പങ്കാളിയും നടനുമായ അര്‍ജുന്‍ കപൂറുമായി വേര്‍പിരിഞ്ഞിരുന്നു. പിന്നാലെ നടിയുടെ പിതാവ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിക്കുകയും ചെയ്തു. അങ്ങനെ വളരെ മോശം കാര്യങ്ങളാണ് 2024 ല്‍ നടിയ്ക്ക് സംഭവിച്ചത്.
ബിടൗണിലെ ഏറ്റവും ശ്രദ്ധേയരായ കപ്പിള്‍സ് ആയിരുന്നിട്ടും അര്‍ജുനുമായി നടി പിരിയാനുണ്ടായ കാരണം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. താനും മലൈകയും ബന്ധം അവസാനിപ്പിച്ചെന്നും ഇപ്പോള്‍ വെറും ഫ്രണ്ട്‌സ് മാത്രമാണെന്ന് അര്‍ജുന്‍ പറഞ്ഞെങ്കിലും നടി ഇപ്പോഴും മൗനം പാലിക്കുകയായിരുന്നു. ഇതിനിടെ ആരാധകരെ പോലും അമ്പരിപ്പിക്കുന്ന ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. നടിയുടെ കൈയ്യിലെ പുതിയ ടാറ്റുവാണ് അടുത്ത ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

പ്രണയത്തിലായി കഴിഞ്ഞാല്‍ ഉടനെ പങ്കാളിയുടെ പേര് ടാറ്റുവിലൂടെ ശരീരത്ത് പതിപ്പിക്കുന്നവരാണ് മിക്ക താരങ്ങളും. അങ്ങനെ ചെയ്തതിന് ശേഷം പങ്കാളിയുമായി വേര്‍പിരിയുന്നതോടെ അതൊരു ബാധ്യതയുമാവും. എന്നാലിവിടെ അര്‍ജുനുമായി വേര്‍പിരിഞ്ഞ ശേഷം കൈയ്യില്‍ രണ്ട് വാക്കുകളാണ് നടി പച്ചകുത്തിയിരിക്കുന്നത്. സബര്‍ (ക്ഷമ), ശുക്ര്‍ (കൃതഞ്ജത) എന്നിങ്ങനെ രണ്ട് വാക്കുകളായിരുന്നു നടിയുടെ ടാറ്റു. ഇതിന് പിന്നില്‍ വ്യക്തിപരവും എന്നാല്‍ ആഴത്തിലുള്ള അര്‍ഥവും ഉണ്ടെന്നാണ് നടി പറയുന്നത്.
തന്റെ ജീവിതത്തിലൂടെ കഴിഞ്ഞ് പോയ 2024 വര്‍ഷത്തിലെ ചില ഓര്‍മ്മകളുടെ പ്രതീകമാണ് ഈ ടാറ്റുവിന് പിന്നിലെന്നാണ് നടി വ്യക്തമാക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഞാന്‍ എങ്ങനെയായിരുന്നു, ഇപ്പോള്‍ എന്താണ് എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ മനസിലേക്ക് വരുന്ന രണ്ട് വാക്കുകള്‍ ഇതാണെന്നും അതുകൊണ്ടാണ് ടാറ്റുവില്‍ അങ്ങനൊന്ന് ചെയ്യാന്‍ കാരണമെന്നാണ് നടി വ്യക്തമാക്കിയത്. ഇതിന് പുറമേ വേറെയും നിരവധി ടാറ്റൂ മലൈകയുടജെ ശരീരത്തിലുണ്ട്.

നേരത്തെ ബോളിവുഡിലെ നടനും നിര്‍മാതാവും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനെയാണ് മലൈക വിവാഹം കഴിച്ചത്. ഇരുവരും പത്തൊന്‍പത് വര്‍ഷം ഒരുമിച്ച് ജീവിക്കുകയും അതിലൊരു മകന് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താരങ്ങള്‍ വിവാഹമോചനം നേടകുയായിരുന്നു. ആ സമയത്തും മലൈക ടാറ്റു പതിപ്പിച്ചു. മൂന്ന് കിളികള്‍ പറക്കുന്ന രീതിയിലായിരുന്നു അന്നത്തെ ടാറ്റു. പുതിയ ജീവിതത്തിലേക്ക് പറക്കുന്നു എന്നതാണ് അതിലൂടെ താന്‍ ഉദ്ദേശിച്ചതെന്നും നടി പറഞ്ഞു.
ഇതിന് ശേഷമാണ് മലൈകയും അര്‍ജുനും തമ്മിലുള്ള അടുപ്പത്തെ പറ്റി കഥകള്‍ പ്രചരിക്കുന്നത്. അര്‍ജുന്റെ പേരിന്റെ ആദ്യാക്ഷരം ലോക്കറ്റായി കഴുത്തില്‍ ഇട്ടതോടെയാണ് അഭ്യൂഹങ്ങള്‍ വരുന്നത്. അങ്ങനെ 2018 മുതല്‍ പ്രണയത്തിലായ ഇരുവരും 2024 ലാണ് ഇത് അവസാനിപ്പിക്കുന്നത്. അതുവരെ മലൈകയ്‌ക്കൊപ്പം ശക്തമായി നില്‍ക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു. വേര്‍പിരിഞ്ഞ ശേഷവും നടിയുടെ പിതാവിന്റെ മരണസമയത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നടത്തിയത് അര്‍ജുനാണ്.
ഇതിനിടെ മലൈക വീണ്ടും പ്രണയത്തിലായോ എന്ന തരത്തിലും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടിയുടെ ടാറ്റു സൂചിപ്പിക്കുന്നതും അങ്ങനെയാണെന്നാണ് കഥകള്‍. എന്നാല്‍ പെട്ടെന്ന് മറ്റൊരു റിലേഷനിലേക്ക് കടക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. നമുക്ക് പ്ലാന്‍ ചെയ്തത് പോലെ എല്ലാ കാാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. ക്ഷമയോടെ കാത്തിരിക്കുകയാണെന്നും നടി സൂചിപ്പിച്ചു.


Click it and Unblock the Notifications











