For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ മനുഷ്യര്‍ തന്നെയാണോ? 'വയസ്സി' എന്നു കളിയാക്കിയവര്‍ക്ക് ചുട്ട മറുപടിയുമായി അമൃത അറോറ

  |

  ബോളിവുഡ് താരവും നടിയുമായ മലൈക അറോറയുടെ സഹോദരിയാണ് അമൃത അറോറ. വിജെ ആയും മോഡലായും തിളങ്ങിയ അമൃത സഹോദരി മലൈകയ്‌ക്കൊപ്പം മിക്കപ്പോഴും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ 50-ാം പിറന്നാള്‍ ദിനത്തിലും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു അമൃത അറോറ. മലൈകയ്‌ക്കൊപ്പം സ്റ്റൈലിഷ് ഔട്ട്ഫിറ്റിലെത്തിയ അമൃതയേയും ക്യാമറക്കണ്ണുകള്‍ വെറുതെവിട്ടില്ല.

  അതേസമയം പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അമൃതയ്ക്കിപ്പോള്‍ പരിഹാസപ്പെരുമഴയാണ്. കരീന കപൂറിനും സഹോദരി മലൈകയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രത്തില്‍ അമൃതയെക്കണ്ടാല്‍ വളരെ പ്രായക്കൂടുതല്‍ തോന്നുന്നുവെന്നാണ് പലരുടെയും പരിഹാസം. ചിലര്‍ വയസ്സി എന്ന് നേരിട്ട് വിളിക്കുക പോലും ചെയ്തു.

  എന്നാല്‍ തന്നെ വയസ്സി എന്നു വിളിച്ചു പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുക്കുകയാണ് ഇപ്പോള്‍ അമൃത അറോറ. വയസ്സി എന്നത് ഒരു വാക്ക് മാത്രമാണെന്നും പ്രായവും ബുദ്ധിയും ഉള്ളവരാണ് ഞങ്ങളെന്നുമായിരുന്നു താരത്തിന്റെ മറുപടി. വളരെ മാന്യമായും വ്യക്തവുമായ മറുപടിയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് നല്‍കിയത്.

  മേയ് 25ന് മുംബൈയിലെ വസതിയിലാണ് കരണ്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. സഹോദരി മലൈക അറോറ, സുഹൃത്ത് കരീന കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അമൃത പാര്‍ട്ടിക്ക് എത്തിയത്. ചെക്ക് പാറ്റേണ്‍ ഷിമ്മറി ബ്ലേസര്‍ ഡ്രസ്സും ഹൈ ബൂട്ടുമായിരുന്നു വേഷം. കരീനയ്ക്കും മലൈകയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അമൃത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു ലഭിച്ച കമന്റുകളിലാണ് പരിഹാസം നിറഞ്ഞത്.

  Also Read: റിയാസും ജാസ്മിനും പോകല്ലേ...നിങ്ങളാണ് എന്റെ പ്രമോട്ടേഴ്‌സെന്ന് ജയിലില്‍ കിടന്ന് റോബിന്റെ നിലവിളി

  'ഈ ഡ്രസ്സിട്ട് മേക്കപ്പ് ചെയ്തപ്പോള്‍ ഹോട്ട് ആകുമെന്നാണോ കരുതിയത് ? വയസ്സി ആയിട്ടുണ്ട്', വണ്ണം കൂടിയല്ലോ? എന്തു പറ്റി? എന്തൊരു വൃത്തികേടാണ്'', എന്നിങ്ങനെയായിരുന്നു ചില കമന്റുകള്‍.

  ഇത്തരം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അമൃത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി. ''ഇത്തരം കമന്റുകള്‍ തുടര്‍ച്ചയായി കാണുന്നു. വയസ്സി എന്ന വിളി ഒരു പരിഹാസമാണോ? എന്നെ സംബന്ധിച്ചിടത്തോളം അതൊരു വാക്ക് മാത്രമാണ്. പ്രായത്തെ സൂചിപ്പിക്കുന്ന വാക്ക്. അതെ, ഞങ്ങള്‍ പ്രായവും ബുദ്ധിയും ഉള്ളവരാണ്. പക്ഷേ നിങ്ങള്‍ക്ക് പേരില്ല, മുഖമില്ല, പ്രായമില്ല. നിങ്ങള്‍ മനുഷ്യര്‍ തന്നെയാണോ?''അമൃത കുറിച്ചു.

  ഭാരം കൂടിയതിനെ പരിഹസിച്ചവര്‍ക്കും താരം മറുപടി നല്‍കി. ''എന്റെ ഭാരക്കൂടുതലുമായി ബന്ധപ്പെട്ടും ഒരുപാട് വിദ്വേഷ കമന്റുകള്‍ ലഭിച്ചു. ഇതാണു ഞാന്‍. എനിക്ക് ഇങ്ങനെ ഇരിക്കാന്‍ ഇഷ്ടമാണ്. എന്റെ ഭാരം എന്റെ പ്രശ്‌നമാണ്. എന്നു മുതലാണ് അത് മറ്റുള്ളരുടെ പ്രശ്‌നമായത്!''അമൃത ചോദിക്കുന്നു.

  Also Read: എനിക്കും ആഗ്രഹമുണ്ട്, റോസാപൂ ചെടിയാകാന്‍, പക്ഷെ വൈകിപ്പോയി; വികാരഭരിതനായി ബ്ലെസ്ലി

  അമൃതയുടെ മറുപടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി സഹോദരി മലൈക അറോറയും പിന്തുണ അറിയിച്ചു. ''നീ അത് പറഞ്ഞു അനിയത്തി. നീ എങ്ങനെയാണോ അങ്ങനെത്തന്നെ സുന്ദരിയാണ്. ശരീരഘടനയുടെ പേരില്‍ ഒരാളെ പരിഹസിക്കുന്നത് വളരെ മോശമാണ് സുഹൃത്തുക്കളേ' എന്നായിരുന്നു മലൈക കുറിച്ചത്. നടിയും അമൃതയുടെ ഉറ്റസുഹൃത്തുമായ കരീന കപൂറും അമൃതയെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  കരണിന്റെ പാര്‍ട്ടിയില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ മലൈക പരിഹാസം നേരിട്ടിരുന്നു. മാന്യതയില്ലാത്ത വസ്ത്രം, പ്രായം പരിഗണിച്ചു വേണം വസ്ത്രം ധരിക്കാന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് താരത്തിന് നേരെ ഉണ്ടായത്. നിയോണ്‍ ഗ്രീന്‍ ബ്ലേസറും ഷോര്‍ട്ട്‌സും ബ്രാലെറ്റുമായിരുന്നു മലൈകയുടെ വേഷം.

  Read more about: malaika arora
  English summary
  Malaika Arora's sister, Amrita Arora reacts to those who mocked her in Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X