അമ്മയുടെ സ്ഥാനത്ത് നിങ്ങളല്ല, അവരാണ്; മലൈകയുടെ മുഖത്ത് നോക്കി മകൻ അർഹാൻ

ബോളിവുഡിലെ ഫിറ്റ്നസ്, ഫാഷൻ ഐക്കൺ ആണ് മലൈക അറോറ. ബി ടൗൺ സെലിബ്രിറ്റിയെന്ന നിലയിൽ മലൈക കരിയറിൽ നിരവധി നേട്ടങ്ങൾ നേടിയെടുത്തു. വർഷങ്ങൾ നീണ്ട കരിയറിൽ നടിയെ സിനിമകളിൽ കണ്ടത് അപൂർവമാണ്. ഛയ്യ ഛയ്യ ഉൾപ്പെടെയുള്ള ഒരുപിടി ‍ഡാൻസ് നമ്പറുകളിലാണ് മലൈകയെ കണ്ടത്.

എന്നാലിന്ന് ഒരു നായിക നടിക്ക് ഉള്ളതിനേക്കാൾ പ്രശസ്തി മലൈകയ്ക്ക് ബോളിവുഡിൽ ഉണ്ട്. ഫാഷൻ ലോകത്തെ നിറ സാന്നിധ്യം ആണ് നടി. റിയാലിറ്റി ഷോ ജ‍ഡ്ജ് ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇപ്പോഴിതാ മലൈകയുടെ ലൈഫ് സ്റ്റെെൽ ആസ്പദമാക്കി ഹോട്സ്റ്റാറിൽ ഷോയും തുടങ്ങിയിരിക്കുകയാണ്.

മൂവ് ഇൻ വിത്ത് മലൈക എന്നാണ് മലൈകയുടെ ഷോയുടെ പേര്. തന്റെ കഴിഞ്ഞ കാലം, വിവാഹം, വിവാഹ മോചനം, പ്രണയം, കുടുംബം തുടങ്ങിയവയെക്കുറിച്ചെല്ലാം മലൈക ഷോയിൽ തുറന്ന് സംസാരിക്കുന്നു.

പൊതുവെ വിവാ​ദങ്ങളിൽ അകപ്പെടുന്ന താരമായതിനാൽ തന്നെ മലൈകയുടെ ഷോയും ജനശ്രദ്ധ നേടിക്കഴിഞ്ഞു. മുൻ എപ്പിസോഡുകളിൽ അർബാസ് ഖാനുമായുള്ള വിവാഹ മോചനം, അർജുൻ കപൂറുമായുള്ള പ്രണയം തുടങ്ങിയവയെക്കുറിച്ച് മലൈക സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷോയുടെ പുതിയ പ്രൊമോ പുറത്ത് വന്നിരിക്കുകയാണ്.

Malaika Arora

മലൈകയുടെ മകൻ അർഹാൻ ഖാൻ ഷോയിൽ അതിഥി ആയെത്തുന്ന എപ്പിസോഡ് ആണിത്. മലൈകയെക്കുറിച്ച് അർഹാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലൈകയുടെ സഹോദരി അമൃത അറോറയാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ആൾ എന്ന് മകൻ പറയുന്നു. ജീവിതത്തിൽ അമ്മയുടെ സ്ഥാനത്ത് കയറിയത് അമൃത അറോറ ആണെന്നും അർഹാൻ ഖാൻ പറഞ്ഞു. മകന്റെ വാക്കുകൾ കേട്ട് മലൈക നിശബ്ദ ആയി.

അർബാസ് ഖാനിൽ മലൈകയ്ക്ക് ജനിച്ച മകനാണ് അർഹാൻ ഖാൻ. അർഹാൻ ആദ്യമായാണ് ഒരു ഷോയിൽ സംസാരിക്കുന്നത്. 1998 ലാണ് മലൈക അർബാസ് ഖാനുമായി വിവാഹം കഴിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ.പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർഹാനും വേർപിരിയുകയായിരുന്നു.

Malaika Arora

2017 ൽ അർബഹാസ് ഖാനുമായി വിവാഹം ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാവുന്നത്. ബോളിവുഡിലെ സെൻസേഷണൽ കാമുകീ കാമുകൻ‌മാരാണ് അർജുൻ കപൂറും മലൈക അറോറയും. യുവതാരമായ അർജുൻ കപൂർ മലൈകയുമായുള്ള പ്രണയത്തെ പറ്റി വാചാലനാവാറുണ്ട്.

എന്നാൽ പ്രായ വ്യത്യാസം മൂലം ഇരുവരും ട്രോളുകൾക്ക് ഇരയാവാറുണ്ട്. 49 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായം 37 ഉം. ഈ പ്രായവ്യത്യാസം പലരും പരിഹസിക്കുന്നതിനുള്ള കാരണമാവുന്നു. എന്നാൽ ട്രോളുകളെയൊന്നും താരങ്ങൾ കാര്യമാക്കാറില്ല.

പ്രായത്തിലെന്താണ് കാര്യമെന്നും തങ്ങൾ പ്രണയക്കുന്നവരാണെന്നുമാണ് അർജുൻ കപൂർ നേരത്തെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മലൈകയും അർജുനെക്കുറിച്ച് സംസാരിച്ചു. അർജുന്റെ ഭാവി താൻ തകർക്കുകയല്ലെന്നും അർജുൻ സ്വന്തമായി തീരുമാനമെടുക്കുന്ന മുതിർന്ന പുരുഷനാണെന്നും മലൈകയും വ്യക്തമാക്കി.

അതേസമയം ഇരുവർക്കും ആരാധകരുമുണ്ട്. മലൈക ഷോയിൽ നടത്തിയ തുറന്ന് പറച്ചിലുകൾക്ക് ശേഷം നിരവധി പേർ താരത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തി.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X