അമ്മയുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോഴുള്ള മകന്റെ പ്രതികരണം, സംസാരിച്ചിരുന്നു, തുറന്ന് പറഞ്ഞ് നടി
ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുണ്ട്. ഭാഷാവ്യത്യാസമില്ലാതെ സിനിമകൾ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. സിനിമ വിശേഷം പോലെ തന്നെ താരങ്ങളുടെ ജീവിതവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ബോളിവുഡ് കോളങ്ങളിലും തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളാണ് മലൈക അറോറയും അർജുൻ കപൂറും. ഇവരുടെ പ്രണയമായിരുന്നു സിനിമ കോളങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായത്.
ഇത് എന്ത് സ്റ്റൈലാണ്, നടിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു
സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമണ് അർജുനും നടിയും തമ്മിൽ അടുക്കുന്നത്. ഇരുവരും തമ്മിലുളള പ്രായവ്യാത്യാസം ആരാധകരുടെ ഇടയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. നടിയെക്കാളും 11 വയസ് വ്യത്യാസമുണ്ട് അർജുന്.

അർബാസ് ഖാൻ മലൈക ദമ്പതികൾക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. താരങ്ങളുടെ വിവാഹ മോചനത്തിന് ശേഷം അർഹാൻ അമ്മ മലൈകയ്ക്കൊപ്പമാണ് താമസിക്കുന്നത്. മകന്റെ വിശേഷങ്ങൾ നടി പങ്കുവെയ്ക്കാറുണ്ട്. അർഹാന് പിതാവ് അർബ്ബാസ് ഖാനുമായും വളരെ നല്ല ബന്ധമാണുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുൻ കപൂറുമായുള്ള ബന്ധത്തിൽ മകൻ അർഹാന്റെ പ്രതികരണണാണ്.

ഹന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മകന്റെ പ്രതികരണത്തെ കുറിച്ച് മലൈക പറഞ്ഞത്. അർജുൻ കപൂറുമായുള്ള ഡേറ്റിംങ്ങിനെ കുറിച്ചുള്ള മകന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ''ജീവിതത്തിലെ ഏത് സാഹചര്യത്തേയും സമീപിക്കാനുള്ള ഏറ്റവും നല്ല മാർഗം സത്യസന്ധതയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയണം. കൂടാതെ കാര്യങ്ങൾ മനസ്സിലാക്കാനും അതിനെ പ്രൊസസ്സ് ചെയ്യാനും സമയവും സാഹചര്യവും നൽകണം.

ഞങ്ങൾ അത്തരത്തിൽ സംസാരിച്ചു. ഇന്ന് എല്ലാവരും സന്തോഷത്തോടെയും സത്യസന്ധവുമായി ഇരിക്കുന്നു. അതിൽ ഇന്ന് എനിക്ക് വളരെ സന്തോഷമുണ്ടെന്നു'' മലൈക അഭിമുഖത്തിൽ പറയിന്നു. അർബ്ബാസ് ഖാന്റേയും മലൈക അറോറയുടേതും പ്രണയ വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും 1998 ൽ വിവാഹിതരാകുന്നത്. 2017ലാണ് 19 വർഷത്തെ ദാമ്പത്യ ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
Recommended Video

അർബാസ് ഖാനുമായുള്ള ബന്ധം പരാജയപ്പെട്ട ശേഷം വീണ്ടുമൊരു പ്രണയം ഉണ്ടായതിനെ കുറിച്ചും മലൈക അഭിമുഖത്തിൽ പറയുന്നുണ്ട്. വിവാഹ ജീവിതം അവസാനിച്ചതിന് ശേഷം മറ്റൊരു ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് ഭയമുണ്ടായിരുന്നു. പരാജയം സംഭവിക്കുമോ എന്ന് പേടിച്ചിരുന്നു. എന്നാൽ ഒരു പ്രണയം താൻ ആഗ്രഹിച്ചിരുന്നു. ഈ ബന്ധം തനിക്ക് ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നു. അർജുൻ കപൂറുമായുള്ള ബന്ധത്തിൽ താൻ വളരെ സന്തോഷവതിയാണെന്നും മലൈക അറോറ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications