For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും മികച്ച കാമുകനാണ് അദ്ദേഹം; അര്‍ജുന്‍ കപൂറാണ് തന്റെ ഉത്സാഹത്തിന് പിന്നിലെന്ന് നടി മലൈക അറോറ

  |

  ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ബോളിവുഡിലെ മികച്ച കപ്പിള്‍സായിട്ടാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും അറിയപ്പെടുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മലൈക അര്‍ജുനുമായി ഇഷ്ടത്തിലാവുന്നത്. വര്‍ഷങ്ങളായി ഇരുവരും ലിവിംഗ് റിലേഷനിലാണ്.

  വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് താരങ്ങള്‍ പ്രതികരിക്കാറില്ലെങ്കിലും പ്രണയകഥ പറയുന്നതിന് മടിയില്ല. അര്‍ജുന്‍ ഏറ്റവും മികച്ച കാമുകനാണെന്നുള്ള അഭിപ്രായവുമായിട്ടാണ് മലൈക ഇപ്പോള്‍ എത്തിയിരിക്കുന്നത്. തന്നെ ഉത്സാഹിപ്പിക്കുന്ന കാര്യത്തില്‍ അര്‍ജുന്‍ ഒരു നേതാവ് തന്നെയാണെന്നാണ് പുതിയൊരു അഭിമുഖത്തില്‍ മലൈക പറഞ്ഞത്.

  അര്‍ജുന്‍ കപൂറുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചാണ് മലൈക സംസാരിച്ചത്. 'ഞാന്‍ അര്‍ജുനുമായി റിലേഷന്‍ഷിപ്പിലാണെന്ന് മാത്രമല്ല, അദ്ദേഹം എന്റെ സുഹൃത്ത് കൂടിയാണ്. നമ്മുടെ ഉറ്റസുഹൃത്തിനെ സ്‌നേഹിക്കുകയും അവനുമായി പ്രണയത്തിലാവുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അര്‍ജുന്‍ എന്നെ മനസിലാക്കിയ വ്യക്തിയാണ്. എങ്ങനെയാണ് അവനെന്നെ മനസിലാക്കിയതെന്ന് പറയുകയും ചെയ്യും. ഞങ്ങള്‍ രണ്ടാളും പരസ്പരം ഏറ്റവും വലിയ ചിയര്‍ ലീഡര്‍മാരാണെന്ന് കരുതാറുണ്ട്.

  Also Read: മുഖം കാണിച്ചിട്ട് പോയ എന്നെ ആരും വിളിച്ചില്ല; ആദ്യ സിനിമയ്ക്ക് ശേഷം അവസരം കിട്ടിയില്ലെന്ന് മമ്മൂട്ടി

  എനിക്ക് അര്‍ജുനുമായി സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ച് വേണമെങ്കിലും സംസാരിക്കാം. ഒരു റിലേഷന്‍ഷിപ്പിലായിരിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. എല്ലായിപ്പോഴും അര്‍ജുന്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടണ്ട്. എപ്പോഴും അദ്ദേഹമെനിക്ക് പിന്തുണയായി നില്‍ക്കാറുണ്ട്.

  Also Read: ഭര്‍ത്താവിന് കരള്‍ പകുത്ത് കൊടുക്കാന്‍ തയ്യാറായിരുന്നു, അദ്ദേഹം സമ്മതിച്ചില്ല; നെടുമുടിയെ കുറിച്ച് ഭാര്യ സുശീല

  ഇത്രയധികം മനസിലാക്കിയിട്ടും അര്‍ജുനെ വിവാഹം കഴിക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ അതിനും കാരണമുണ്ടെന്നാണ് മലൈക പറയുന്നത്.

  'വിവാഹത്തെ കുറിച്ചുള്ള ഭരണഘടന മനോഹരമാണെന്ന് ഞാന്‍ കരുതുന്നുണ്ട്. എന്നാല്‍ വിവാഹം കഴിക്കാന്‍ ആരും തിരക്ക് കൂട്ടരുത്. അങ്ങനെ തിരക്ക് കൂട്ടി വിവാഹം കഴിക്കുന്നത് സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. അതൊരു സാമൂഹിക ആവശ്യമല്ലെന്നാണ്', മലൈക പറയുന്നത്. എന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യം വരട്ടേ, ഇതുവരെ ഞാന്‍ വിവാഹത്തിന് തയ്യാറായിട്ടല്ലെന്നാണ് കരുതുന്നതെന്നും മലൈക കൂട്ടിച്ചേര്‍ത്തു.

  Also Read: എന്നെയും ചേച്ചിയെയും മാത്രമല്ല ഇപ്പോൾ അളിയനെയും ചേർത്താണ് ഇമ്മോറൽ കമൻ്റുകൾ; പ്രതികരണത്തെ കുറിച്ച് അഭിരാമി

  ബോളിവുഡ് സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് അര്‍ജുന്‍ കപൂര്‍. അര്‍ജുന്‍ മലൈകയുമായി പ്രണയത്തിലാണെന്ന് ആദ്യം ഗോസിപ്പുകളായിട്ടാണ് പ്രചരിച്ചത്. പിന്നീട് താരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോസ് പങ്കുവെച്ച് പ്രണയത്തെ കുറിച്ച് പറഞ്ഞു. ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാറുണ്ട്. അതുപോലെ ജന്മദിനാഘോഷങ്ങളാണ് താരജോഡികള്‍ ഏറ്റവും സ്‌പെഷ്യലാക്കുന്നത്.

  നടന്‍ അര്‍ബ്ബാസ് ഖാനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മലൈക അര്‍ജുനുമായി അടുപ്പത്തിലാവുന്നത്. ആദ്യ വിവാഹത്തില്‍ നടിയ്‌ക്കൊരു മകനുണ്ട്. ഡിവോഴ്‌സിന് ശേഷം മകന്‍ മലൈകയുടെ കൂടെയായിരുന്നെങ്കിലും ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. മലൈക മാത്രമല്ല അര്‍ബ്ബാസും മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതായിട്ടാണ് വിവരം.

  Read more about: malaika arora arjun kapoor
  English summary
  Malaika Arora Says Arjun Kapoor Is The Best Boyfriend And Her Biggest Cheerleader. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X