Just In
- 32 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 50 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 3 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അര്ജുന് കപൂറിനൊപ്പമുളള പ്രണയനിമിഷങ്ങളെ കുറിച്ച് മലൈക, വൈറലായി പുതിയ ചിത്രം
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഷാരൂഖ് ഖാന്റെ ദില്‍സെ ഉള്‍പ്പെടെയുളള സിനിമകളിലെ നടിയുടെ ഗാനരംഗങ്ങളൊം മുന്‍പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം അര്ജൂന് കപൂറുമായുളള പ്രണയത്തിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി ഇറങ്ങിയതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും സ്ഥിരീകരിച്ചത്.
ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് മലൈക അര്‍ജുനുമായി അടുപ്പത്തിലായത്. തുടര്‍ന്ന് അര്‍ജുനുമായുളള ബന്ധത്തിന് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മലൈക. താരങ്ങള്‍ തമ്മിലുളള പ്രണയത്തില്‍ ഇരുവരുടെയും പ്രായമായിരുന്നു പ്രധാന ചര്‍ച്ചയായി മാറിയിരുന്നത്.

അര്‍ജുനേക്കാള്‍ പത്തിലധികം വയസ് പ്രായമുണ്ട് മലെെകയ്ക്ക്. എന്നാല്‍ വിമര്‍നങ്ങളും പരിഹാസങ്ങളുമൊന്നും ശ്രദ്ധിക്കാതെയാണ് ഇരുവരും മുന്നോട്ട് പോവുന്നത്. 2017ലായിരുന്നു ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുളള നടിയുടെ വിവാഹ മോചനം നടന്നത്. ദാമ്പത്യ ജീവിതത്തിലെ പല വിധ പ്രശ്നങ്ങള്‍ കാരണമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

വിവാഹ മോചന ശേഷം അര്‍ബാസ് വീണ്ടും സിനിമകളില്‍ സജീവമായപ്പോള്‍ മലൈക മിനിസ്ക്രീന്‍ രംഗത്താണ് വീണ്ടും സജീവമായത്. റിയാലിറ്റി ഷോകളിലും വിധികര്‍ത്താവായി മലൈക അറോറ എത്താറുണ്ട്. കൂടാതെ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. മലൈക അറോറയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്.

അര്‍ജുനൊപ്പം കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും നടി എത്താറുണ്ട്. അതേസമയം അര്ജുന് കപൂറിനൊപ്പമുളള മലൈകയുടെ പുതിയ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നീ കൂടെ ഉളളപ്പോള്‍ മടുപ്പു തോന്നില്ലെന്ന ക്യാപ്ഷനിലാണ് അര്‍ജുനൊപ്പമുളള പുതിയ ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാമുകനൊപ്പം ധര്‍മ്മശാലയിലേക്ക് പോയപ്പോള്‍ എടുത്ത ചിത്രമാണ് മലൈക പങ്കുവെച്ചത്. അതേസമയം ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതേകുറിച്ച് താരങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ആദ്യ വിവാഹത്തില്‍ 15 വയസുളള മകനുളള താരമാണ് മലൈക. മകന്റെ വിശേഷങ്ങളും ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

മലൈകയും അര്ബാസുമായുളള വിവാഹ മോചനം മുന്‍പ് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹ മോചനത്തെ കുറിച്ച് ഒരഭിമുഖത്തില്‍ മലൈക തന്ന തുറന്നുപറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ പോലെ ഇതും ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് നടി പറഞ്ഞിരുന്നു. ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു. വിവാഹ മോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോല്സാഹിപ്പിച്ചിട്ടില്ല. ഡിവോഴ്സിന് തൊട്ടുമുന്‍പുളള രാത്രി വരെ എന്റെ കുടുംബം എന്റെ അടുത്തുവന്നിരുന്ന് നിനക്ക് ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു എന്നും നടി പറഞ്ഞിരുന്നു.