താരപുത്രനുമായിട്ടുള്ള വിവാഹം ഉടന്‍! നടി മലൈക അറോറ വിവാഹത്തിനൊരുങ്ങുന്നു! സത്യം ഇങ്ങനെ..

താരങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കാനും പ്രചരിപ്പിക്കാനും അധികം കാരണങ്ങളൊന്നും വേണ്ട. ഒരു നടിയും നടനും ഒന്നിച്ചുള്ള യാത്ര, പൊതുപരിപാടികളില്‍ ഒന്നിച്ചെത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പാപ്പരാസികള്‍ക്ക് ഹരമുള്ള കാര്യമാണ്. ഒരു സംശയത്തിന്റെ പേരില്‍ പടച്ച് വിടുന്നതാണെങ്കിലും പില്‍ക്കാലത്ത് ഇത് സത്യമായി മാറുന്നതും കാണാം.

കുറച്ച് നാളുകളായി ബോളിവുഡിലെ താരങ്ങളെ കുറിച്ച് വ്യാപകമായ പ്രചരണങ്ങള്‍ നടക്കാറുണ്ടായിരുന്നു. അതില്‍ രണ്ട് താരവിവാഹങ്ങള്‍ നടക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് ഒരു താരപുത്രന്റെ വിവാഹത്തെ കുറിച്ച് അറിയാനാണ്. താരപുത്രന്‍ അര്‍ജുന്‍ കപൂറിനെയാണ് കുറച്ച് അധികം കാലമായി പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നത്. അര്‍ജനും നടി മലൈക അറോറയെ കുറിച്ചുമാണ് ഗോസിപ്പുകള്‍.

 അര്‍ജുന്‍ കപൂറിനെ കുറിച്ചുള്ള ഗോസിപ്പുകള്‍

അര്‍ജുന്‍ കപൂറിനെ കുറിച്ചുള്ള ഗോസിപ്പുകള്‍

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരെല്ലാം ഏറെ കാലം ഇതുപോലെ ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നവരാണ്. ഇത്തരത്തില്‍ സിനിമാ ലോകത്ത് നിന്നും ഉയര്‍ന്ന് വരുന്ന പല ഗോസിപ്പുകളും വിവാഹത്തിലാണ് ചെന്ന് അവസാനിക്കാറുള്ളത്. ഈ നടിമാരുടെ കാര്യത്തില്‍ സംഭവിച്ചതും അതായിരുന്നു. ഇത്തരത്തില്‍ നടി മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും പേരുകള്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുവരെ അര്‍ജുനെ മലൈകയോ വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ നടി തന്നെ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

 മലൈകയുടെ വാക്കുകള്‍

മലൈകയുടെ വാക്കുകള്‍

ഒരു അഭിമുഖത്തിനിടയ്ക്കായിരുന്നു അര്‍ജുനുമായി ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് മലൈക പറയുന്നത്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണ്. പ്രണയത്തിന് രണ്ടാമതൊരു അവസരം നല്‍കുമോ എന്ന ചോദ്യത്തിനും നടി പറയുന്നതിങ്ങനെ.. നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ഇനി നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പോവുകയാണെങ്കില്‍ ആ സെക്കന്‍ഡ് ചാന്‍സില്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാവട്ടെ. എന്നും നടി പറയുന്നു.

 ഗോസിപ്പുകള്‍ക്ക് കാരണം

ഗോസിപ്പുകള്‍ക്ക് കാരണം

അര്‍ജുന്‍-മലൈക ഗോസിപ്പുകള്‍ ബി ടൗണിലെ പ്രധാന ചര്‍ച്ച വിഷയമാവാന്‍ കാരണം ഇരുവരും എപ്പോഴും ഒന്നിച്ചുണ്ട് എന്നതായിരുന്നു. കഴിഞ്ഞ പുതുവത്സര ആഘോഷത്തില്‍ അര്‍ജുനൊപ്പം മലൈകയും പങ്കെടുത്തിരുന്നു. ബോളിവുഡ് നടന്‍ സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ഒരുക്കിയ പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്. സംവിധായകന്‍ കരണ്‍ ജോഹറും പാര്‍ട്ടിയ്‌ക്കെത്തിയിരുന്നു. എല്ലാവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുടുംബമാണെന്ന് സഞ്ജയ് കപൂര്‍ വിശേഷിപ്പിച്ചിരുന്നു. പാര്‍ട്ടിയ്ക്ക് ശേഷം മലൈകയുടെ കൈപിടിച്ച് പുറത്ത് വരുന്ന അര്‍ജുന്റെ ചിത്രം കൂടി പുറത്ത് വന്നതോടെയാണ് വീണ്ടും ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

 വിവാഹിതയായ നടി

വിവാഹിതയായ നടി

45 കാരിയായ മലൈക താരപുത്രന്‍ അര്‍ജുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേ സമയം മലൈക വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണന്നുള്ളതാണ് ചിലര്‍ക്ക് കല്ലുകടിയായി തോന്നിയത്. ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമായി ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന നടി സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി നേരത്തെ വിവാഹം കഴിച്ചിരുന്നു. 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പത്തൊന്‍പത് വര്‍ഷം ദമ്പതികളായി ജീവിച്ച ഇരുവരും 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്.

പാതി മലയാളിയാണ്

പാതി മലയാളിയാണ്

മലൈകഅറോറയുടെ അമ്മ മലയാളി ആയതിനാല്‍ നടി പാതി മലയാളിയാണ്. എം ടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക മോഡലിംഗിലുടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ 'ചെയ്യ ചെയ്യ' എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ചതോടെ മലൈക ശ്രദ്ധേയായി. സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്യുകയാണ് മലൈക ഇപ്പോള്‍

 വിവാഹം നടക്കുമോ?

വിവാഹം നടക്കുമോ?

മലൈക ഇതെല്ലാം എതിര്‍ത്ത് പറഞ്ഞെങ്കിലും ഈ താരവിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നേരത്തെ കരണ്‍ ജോഹറിന്റെ പരിപാടിയില്‍ പങ്കെടുത്തതോടെ ചെറിയൊരു സൂചന നല്‍കിയിരുന്നു. പരിപാടിയ്ക്കിടെ മലൈകയുടെ കൈ പിടിച്ച് നടന്ന കരണ്‍ ഉടന്‍ തന്നെ മലൈകയുടെ ജീവിതത്തിലും ഇതുപോലൊരു നിമിഷം ഉണ്ടാവാട്ടെ എന്ന് പറഞ്ഞിരുന്നു. ഈ സൂചനയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇത് മാത്രമല്ല മലൈകയുടെ കഴുത്തിലുണ്ടായിരുന്ന ഒരു മാലയും വില്ലന്റെ രൂപത്തിലെത്തി. എ എം എന്ന് ആലേഖനം ചെയ്ത മാല ധരിച്ച് നില്‍ക്കുന്ന നടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ഇത് അര്‍ജുനെ ഉദ്ദേശിച്ചാണെന്നും ആരാധകര്‍ പ്രചരിപ്പിച്ചു. ചിലര്‍ മലൈകയുടെ അര്‍ജുന്റെ പേര് പറയുമ്പോള്‍ മറ്റ് ചിലര്‍ മകന്‍ അര്‍ഹാനെയോ ഉദ്ദേശിച്ചാണെന്നും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X