പാട്ട് കഴിഞ്ഞപ്പോള്‍ അരക്കെട്ടില്‍ നിന്നും രക്തം വന്നു! ട്രെയിനിന് മുകളിലെ ഡാന്‍സിനെ കുറിച്ച് മലൈക
ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് മലൈക അറോറ. താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇരുവരുടെയും വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. എന്നാല്‍ അഭിമുഖങ്ങളിലൊന്നും നടി അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിട്ടില്ല.
എന്നാല്‍ മലൈകയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയെയും പാട്ടിനെയും കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറുകളിലെ ഏറ്റവും ഫാസ്റ്റ് നമ്പറായ ഛയ്യാ ഛയ്യാ എന്ന പാട്ടിലൂടെയായിരുന്നു മലൈക വെള്ളിത്തിരയിലെത്തുന്നത്. പിന്നീടിങ്ങോട്ട് കൈനിറയെ അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയത്. ട്രെയിനിന് മുകളില്‍ നിന്നുള്ള പാട്ട് രംഗം ഷൂട്ട് ചെയ്തപ്പോള്‍ സംഭവിച്ച ദുരിതത്തെ കുറിച്ച് മലൈക തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഷാരുഖ് ഖാന്‍ നായകനായിട്ടെത്തിയ ഹിറ്റ് ചിത്രം ദില്‍സേ യിലെ പാട്ട് ആയിരുന്നു ഛയ്യാ ഛയ്യാ.. എന്ന് തുടങ്ങുന്നത്. അക്കാലത്ത് ബോളിവുഡിലെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളിലൊന്നായ ഈ പാട്ട് ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. തീവണ്ടിയ്ക്ക് മുകളില്‍ നിന്നും ഷാരുഖ് ഖാനും മലൈക അറോറയും തമ്മിലുള്ള ഡാന്‍സ് ആയിരുന്നു ശ്രദ്ധേയം. എആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുഖ്വീന്ദര്‍ സിങും സ്വപ്‌ന അവസ്തിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരുന്നത്.

ഏറെ പണിപ്പെട്ടാണ് താന്‍ ഛയ്യാ ഛയ്യായ്ക്ക് വേണ്ടി നൃത്തം ചെയ്തതെന്നാണ് മലൈക പറയുന്നത്. അടുത്തിടെ ഒരു നൃത്ത റിയാലിറ്റി ഷോ യില്‍ നിന്നുമാണ് ദില്‍സേയിലെ ഗാനരംഗം ചിത്രീകരിച്ചതിനെ കുറിച്ച് നടി മനസ് തുറന്നത്. ചലിക്കുന്ന ട്രെയിന് മുകളിലായിരുന്നു പാട്ട് ചിത്രീകരിച്ചത്. എന്റെ അരയില്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു കയര്‍ കെട്ടിയിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അരയില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ കയര്‍ മുറുകി മുറിവുണ്ടായതൊന്നും ഞാന്‍ അറിഞ്ഞില്ല. അത് കണ്ട് എല്ലാവരും വല്ലാതെ ഭയപ്പെട്ടുവെന്നും മലൈക പറയുന്നു.

മൂന്ന് നാല് ദിവസം കൊണ്ടായിരുന്നു ഈയൊരു ഗാനം മാത്രം ചിത്രീകരിച്ചിരുന്നത്. മലൈകയും ഷാരുഖും മാത്രമല്ല നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഗാനരംഗത്തില്‍ ഉണ്ടായിരുന്നു. റിഹേഴ്‌സലിന് ശേഷമായിരുന്നു ഷൂട്ടിംഗ്. മണിരത്‌നം സംവിധാനം ചെയ്ത് 1998 ല്‍ റിലീസിനെത്തിയ സിനിമയാണ് ദില്‍സേ. ഷാരുഖ് ഖാന്‍, മനീഷ കൊയ്‌രാള, പ്രീതി സിന്റ, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

സംഗീത ചാനലായ എംടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക അവിടെ നിന്നുമാണ് മോഡലിംഗിലേക്ക് തിരിയുന്നത്. ദില്‍സേയിലെ ഡാന്‍സ് വീഡിയോയിലൂടെയാണ് മലൈക ബോളിവുഡില്‍ ശ്രദ്ധേയയാവുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയതോടെ തെലുങ്കിലെ ഗാനരംഗങ്ങളിലും മലൈക അഭിനയിച്ചിരുന്നു. 2000 ല്‍ അഥിതി വേഷത്തിലൂടെ അഭിനേത്രിയായി മാറിയ മലൈക പിന്നീട് നിരവധി സിനിമകളില്‍ അത്തരം വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ നര്‍ത്തകി, നിര്‍മാതാവ്, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് നടി.


Click it and Unblock the Notifications