നടി മലൈക ചലഞ്ച് ഏറ്റെടുത്തു! ഹൃത്വിക് റോഷനെയും അര്‍ജുന്‍ കപൂറിനെയും വെല്ലുവിളിച്ച് നടി
ബോളിവുഡ് സുന്ദരി മലൈക അറോറയെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗമാണ് തരംഗമാവാറുള്ളത്. കേരളത്തിലും നടിയ്ക്ക് വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമുള്ള ഫിറ്റ് ഇന്ത്യ ചലഞ്ചുമായി നടിയും എത്തിയിരിക്കുകയാണ്. ശില്‍പ്പ ഷെട്ടി അടക്കം ബോളിവുഡിലെ പ്രമുഖരായ താരങ്ങളും ഫിറ്റ് ഇന്ത്യയുടെ ഭാഗമാണ്.

മേക്ക് യുവര്‍ മൂവ് ചലഞ്ചിന്റെ ഭാഗമായി മലൈക പുറത്ത് വിട്ട ഇന്‍സ്റ്റാഗ്രാം വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. അര്‍ജുന്‍ രാംപാല്‍ ആയിരുന്നു മലൈകയെ ചലഞ്ച് ചെയ്തത്. അദ്ദേഹത്തിന്റെ ചലഞ്ച് ഏറ്റെടുത്ത നടി ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരുന്നു. ശേഷം അര്‍ജുന്‍ കപൂര്‍, ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറഫ്, ആയൂഷ്മാന്‍ ഖുറാന, രോഹിത് ഷെട്ടി എന്നിവരെ നടി ചലഞ്ച് ചെയ്തിരുന്നു. ബോളിവുഡില്‍ നിന്നും അതിവേഗം തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് കൂടി ഈ ചലഞ്ച് വൈറാലായി കൊണ്ടിരിക്കുകയാണ്.
താരപുത്രന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന പേരിലാണ് മലൈക ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അര്‍ബ്ബാസ് ഖാനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അര്‍ജുനും മലൈകയും അടുപ്പത്തിലാവുന്നത്. ഇരുവരും ഇപ്പോള്‍ ലിവിംഗ് ടുഗെദര്‍ ആണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അതേ സമയം താരങ്ങളുടെ വിവാഹം വൈകാതെ ഉണ്ടാവുമെന്നും സൂചനയുണ്ട്.


Click it and Unblock the Notifications