For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രനുമായിട്ടുള്ള ബന്ധം, താന്‍ സന്തോഷവതിയാണെന്ന് മലൈക! വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും നടി

  |

  ബോളിവുഡില്‍ ഇന്ന് ചര്‍ച്ചയായി കൊണ്ടിരിക്കുന്ന താരസുന്ദരി മലൈക അറോറ പാതി മലയാളിയാണ്. ഇക്കാര്യം അറിഞ്ഞതോടെ കേരളത്തിലും നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വലിയ പ്രധാന്യം ലഭിക്കാറുണ്ട്. അടുത്ത കാലത്തായി മലൈകയും താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറും വിവാഹിതരാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് ഇരുവരും കൂടുതല്‍ വെളിപ്പെടുത്തല്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുനെ കുറിച്ചുള്ള ചോദ്യത്തിന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

  സന്തോഷം ഒരു മാനസികാവസ്ഥയാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാണ് ഇത്രയധികം വിശദീകരണങ്ങള്‍. അതേ ഞാന്‍ സന്തോഷത്തിലാണ്. എല്ലാവരും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയാനാണ് ശ്രമിക്കുന്നെതന്നും അത് കൊണ്ട് തന്നെ പറഞ്ഞ് കേള്‍ക്കുന്ന അഭ്യൂഹങ്ങളൊന്നും ആരും വിട്ടു കളയുന്നില്ലെന്നും മലൈക പറുന്നു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് താന്‍ ആലോചിക്കുന്നില്ല.

  മകന്‍ അര്‍ഹാനെ കുറിച്ചുള്ള ചോദ്യത്തിനും നടി മറുപടി പറഞ്ഞിരിക്കുകയാണ്. അവന് കരിയറില്‍ ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമാണുള്ളത്. അവന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നു. കാരണം അവന്‍ വളര്‍ന്ന് വന്ന അന്തരീക്ഷം അതായിരുന്നു. സിനിമ കാണാനും അത് പിന്തുടരാനും അവന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. താല്‍പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിലൊന്നും ഒരു ഉറപ്പുമില്ലെന്ന് അവന് തന്നെ അറിയാമെന്നും മലൈക പറയുന്നു.

  തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി മലൈക പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാറേ ഇല്ലെന്നാണ് മലൈക പറയുന്നത്. പണ്ടത്തേതിന് അപേക്ഷിച്ച് ഇന്ന് ഞാന്‍ നന്നായി സംസാരിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും വളരെ ശബ്ദമുയര്‍ത്തുന്ന ഒരാള്‍ ആയിരുന്നില്ല. എന്നാലിപ്പോള്‍ കഴിഞ്ഞ കാലത്തേക്കാള്‍ കൂടുതല്‍ ശബ്ദം ഞാനുണ്ടാക്കും. ചില സമയങ്ങളില്‍ നമ്മളെ അലട്ടുന്നതായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് എന്നെ കീഴ്‌പ്പെടുത്താന്‍ ഞാന്‍ അനുവദിക്കാറില്ല. എന്നെ തന്നെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരു പരിചയും കവചവും ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതാണ് എന്നെ മുന്നോട്ട് കൊണ്ടു പോവുന്നതെന്നും മലൈക പറയുന്നു.

  ബോളിവുഡിലെ മറ്റ് നടിമാരെ പോലെ മലൈക ഗോസിപ്പ് കോളങ്ങളില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുകയാണ്. ഇപ്പോഴും ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് മലൈകയുടെയും അര്‍ജുന്റെയും വിവാഹമാണ്. 45 കാരിയായ മലൈക വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണന്നുള്ളതാണ് ചിലര്‍ക്ക് കല്ലുകടിയായി തോന്നിയത്. നടിയെക്കാള്‍ പ്രായം കുറഞ്ഞ അര്‍ജനുമായി ലിവിംഗ് റിലേഷന്‍ ആരംഭിച്ചെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

  പേളിയ്ക്ക് ഇതെന്ത് പറ്റി? ചിത്രം കണ്ട് അമ്പരന്നവര്‍ കമന്റ് കൂടി വായിക്കണം, അതിസുന്ദരിയെന്ന് ശ്രീനിഷ്

  ഷാരുഖ് ഖാന്റെ ദില്‍സേ എന്ന ചിത്രത്തിലെ ഛയ്യാ ഛയ്യാ എന്ന പാട്ടിലൂടെയാണ് മലൈക വെള്ളിത്തിരയിലെത്തുന്നത്. പാട്ട് ഹിറ്റായതോടെ സിനിമയില്‍ നിന്നും ്‌കെനിറയെ അവസരങ്ങള്‍ നടിയെ തേടി എത്തി. സിനിമയില്‍ തിളങ്ങി നിന്ന 1998 ലാണ് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി മലൈക വിവാഹിതയാവുന്നത്. പത്തൊന്‍പത് വര്‍ഷം ദമ്പതികളായി ജീവിച്ച ഇരുവരും 2017 ല്‍ ഇരുവരും അവസാനിപ്പിച്ചു. ഇന്ന് ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമായി തിളങ്ങി നില്‍ക്കുന്ന മലൈക.

  സുഹാസിനി, ഭാനുപ്രിയ, മുതല്‍ ഉര്‍വശി, സരിത വരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചുവെന്ന് രേവതി

  English summary
  Malaika Arora Talks About Marriage With Arjun Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X