നടിയെക്കാള്‍ വരന് പ്രായം കുറവാണെന്ന വിമര്‍ശനം; താരപുത്രനുമായി മലൈക അറോറയുടെ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ശേഷം നടി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും വിവാഹിതരാവുന്നതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വര്‍ഷങ്ങളായി പ്രണയത്തിലായ താരങ്ങളുടെ വിവാഹം സംബന്ധിച്ച് അനേകം വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ഇനിയും അത് സംബന്ധിച്ചുള്ള വിശദീകരണം നല്‍കിയിട്ടില്ല.
പ്രണയത്തിലാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ രണ്ടാളും ലിവിംഗ് ടുഗദറായി കഴിയുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഒരുമിച്ചുള്ള യാത്രകളും ആഘോഷങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ പ്രശസ്ത ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിപ്രായത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വൈറലാവുകയാണ്.

2022 ഓട് കൂടി അര്‍ജനും മലൈകയും വിവാഹിതരാവുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. രണ്ടു പേരില്‍ അര്‍ജുനാണ് വൈകാരികമായി പ്രതികരിക്കാറുള്ളത്. മലൈക കുറച്ച് കൂടി പ്രയോഗികമായിട്ടാണ് ചിന്തിക്കാറുള്ളത്. രണ്ട് പേരുടെയും മനസ് അത്ര ദുര്‍ബലമൊന്നുമല്ല. അതുകൊണ്ടാണ് ഇത്രയും കാലം നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും മറ്റ് പ്രശ്‌നങ്ങളുമൊക്കെ മറികടന്ന് ആ ബന്ധവുമായി മുന്നോട്ട് പോവുന്നതെന്നും ജ്യോതിഷി പറയുന്നു. അതേ സമയം മലൈകയോ അര്‍ജുനോ ഇത് സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും ഔദ്യോഗികമായി നല്‍കിയിട്ടില്ല.

തന്നെ ഏറ്റവും കൂടുതല്‍ അറിയുന്നതും മനസിലാക്കുന്നതുമായ വ്യക്തി അര്‍ജുന്‍ കപൂര്‍ ആണെന്നാണ് അടുത്തിടെ ഒരു പരിപാടിയില്‍ മലൈക പറഞ്ഞത്. അതുപോലെ അര്‍ജുനെ കുറിച്ച് നിരവധി കാര്യങ്ങളാണ് അന്ന് മലൈക തുറന്ന് പറഞ്ഞത്. ഇപ്പോഴത്തെ തന്റെ പങ്കാളിയെ കുറിച്ച് മകനും എല്ലാ കാര്യങ്ങളും അറിയാം. ഇക്കാര്യത്തില്‍ അവന്‍ വളരെ കൂളാണ്. സത്യസന്ധതയിലാണ് താന്‍ വിശ്വസിക്കുന്നത്. കുടുംബവും സുഹൃത്തുക്കളുമൊക്കെ കൂടെ ഉള്ളതിനാല്‍ തനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും നടി പറയുന്നു. വിവാഹമോചനം ഒരിക്കലും എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. എന്നാല്‍ പ്രണയരഹിതമായ ദാമ്പത്യ ജീവിതത്തില്‍ മുന്നോട്ട് പോവുന്നത് പുറമേ നിന്ന് കാണുന്നത് പോലെ അത്ര സുഖകരമല്ലെന്നും മലൈക വ്യക്തമാക്കി.

നടന്‍ അര്‍ബ്ബാസ് ഖാനുമായി വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് മലൈക അറോറ മറ്റൊരു പ്രണയത്തിലായത്. ബോളിവുഡിലെ യുവനടനും നിര്‍മാതാവ് ബോണി കപൂറിന്റെ ഏകമകനുമാണ് അര്‍ജുന്‍. 2019 മുതലാണ് താരങ്ങള്‍ പ്രണയിച്ച് തുടങ്ങുന്നത്. അതിന് മുന്‍പ് അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. തുടക്കത്തില്‍ വെറും ഗോസിപ്പാണെന്ന് കരുതിയെങ്കിലും പിന്നീട് കേട്ടതൊക്കെ സത്യമാണെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കി.
Recommended Video

മലൈകയുടെ കൂടെയുള്ള വിദേശ യാത്രകളും പിറന്നാളിന് ആശംസ അറിയിക്കുന്നതുമെല്ലാം പരസ്യമാക്കിയിരുന്നു. അന്ന് മുതലിങ്ങോട്ട് താരങ്ങള്‍ വിവാഹതിരാവുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. പുതു വര്‍ഷത്തില്‍ വിവാഹം ഉണ്ടായേക്കും എന്ന പ്രവചനം ഫലിക്കട്ടേ എന്നാണ് ആരാധകരും പറയുന്നത്.


Click it and Unblock the Notifications











