വയറിലെ സ്‌ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍

By Midhun Raj

ബോളിവുഡ് നടി മലൈക അറോറയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ റോളുകളിലൂടെയുമെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയിലാണ് ആക്ടീവാകാറുളളത്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മലൈക പങ്കുവെക്കാറുണ്ട്. അതേസമയം നടിയുടെതായി വന്ന പുതിയൊരു ചിത്രവും അതിന് താഴെ താഴെ വന്ന കമന്റുകളും വൈറലായിരുന്നു.

maliaka-arora

യോഗ പാന്റും ടിഷര്‍ട്ടും ധരിച്ച ചിത്രം പങ്കുവെച്ചാണ് നടി എത്തിയത്. ഇതില്‍ മലൈകയുടെ വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് പുറത്തുകാണാം. വര്‍ക്കൗട്ട് കഴിഞ്ഞ് മടങ്ങുമ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടിയുടെതായി ട്രെന്‍ഡിംഗായത്. ഇതിന് താഴെ ബോഡിഷെയ്മിങ് കമന്റുകളുമായിട്ടാണ് ചിലര്‍ എത്തിയത്. വയസ്സായില്ലെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു നടിക്കെതിരെ അധിക്ഷേപം ഉണ്ടായത്. നിരവധി പേരാണ് ഇത്തരത്തിലുളള കമന്റുകളുമായി എത്തിയത്.

അതേസമയം നടിയെ പിന്തുണച്ചും ആളുകള്‍ എത്തി. മുന്‍പും സ്‌ട്രെച്ച് മാര്‍ക്ക് കാണിച്ചുളള ചിത്രങ്ങള്‍ മലൈക അറോറ ധാരാളമായി പങ്കുവെച്ചിട്ടുണ്ട്. വര്‍ക്കൗട്ട് ചിത്രങ്ങളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കൂടുതലായി പങ്കുവെക്കാറുളളത്. അതേസമയം കുടുംബത്തിനൊപ്പമുളള ഫോട്ടോകളും നടി ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. സംവിധായകനും നടനുമായ അര്‍ബാസ് ഖാനില്‍ നിന്നും വിവാഹ മോചനം നേടിയ നടി മകനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.

ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ് താരം. കാമുകനൊപ്പമുളള ചിത്രങ്ങളും മലൈക അറോറ പങ്കുവെക്കാറുണ്ട്. പ്രണയത്തിലായത് മുതല്‍ ഇവരുടെ വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ വിവാഹ കാര്യത്തെ കുറിച്ചൊന്നും അര്‍ജുനും മലെെകയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചിത്രം കാണാം

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X