നിങ്ങൾക്ക് ലൈം​ഗിക ദാരിദ്ര്യം ആണ്; ഷു​ഗർ ഡാഡി ആവൂ; കരണിനോട് മലൈക അറോറ

ബോളിവുഡ് സിനിമയുടെ നെടും തൂൺ ആയാണ് ഫിലിം മേക്കർ കരൺ ജോഹഹർ അറിയപ്പെടുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ അമരത്തിരിക്കുന്ന കരൺ ജോഹർ ഇതിനകം ബോളിവുഡിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. 90 കൾ മുതൽ ബോളിവുഡിലെ നിറ സാന്നിധ്യം ആണ് കരൺ ജോഹർ.

ഷാരൂഖ് ഖാൻ, കജോൾ, കരീന കപൂർ തുടങ്ങിയ താരങ്ങളുടെ വളർച്ചയിൽ കരൺ ജോഹറിന്റെ സിനിമകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. യുവനിരയിൽ ആലിയ ഭട്ട്, ജാൻവി കപൂർ തുടങ്ങിയ താരങ്ങളും വളർന്നത് കരൺ ജോഹറിന്റെ സിനിമകളിലൂടെ ആണ്.

അതേസമയം സിനിമകളേക്കാൾ കൂടുതൽ ഇന്ന് ടോക് ഷോകളിലൂടെയും മറ്റും കരൺ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട് ബി ടൗണിലെ ​ഗോസിപ്പുകാരൻ ആയാണ് കരൺ സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത്. താരങ്ങളുടെ വ്യക്തി ജീവിതം കരൺ എപ്പോഴും ചർച്ചാ വിഷയം ആക്കാറുണ്ട്. കരണിന്റെ ഈ സ്വഭാവം ഉപയോ​ഗപ്പെടുത്തിയാണ് കോഫി വിത്ത് കരൺ എന്ന ഷോ വരെ ഉണ്ടാവുന്നത്.

Karan Johar Malaika

ഷോയിൽ താരങ്ങളുടെ ലൈം​ഗിക ജീവിതം കരൺ സംസാരിക്കുന്നു എന്ന് ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും കരൺ ജോഹർ കാര്യമാക്കാറില്ല. ആരാധകർക്കും കൗതുകമുള്ള രസകരമായ കാര്യങ്ങളേ താൻ ചോദിക്കാറുള്ളൂ എന്നാണ് കരൺ ജോഹർ പറയുന്നത്.

ഇപ്പോഴിതാ കരൺ ജോഹറിനെ പറ്റി മലൈക അറോറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മലൈക കരണിന് മറുപടി നൽകിയത്. 'നിങ്ങൾ ഒരു റിലേഷൻഷിപ്പിൽ അല്ല, നിങ്ങൾ വ്യ​ഗ്രതയിൽ ആണ്, നിങ്ങൾക്കെപ്പോഴും ആസക്തി ആണ്. നിങ്ങൾ പറയുന്ന എല്ലാത്തിനും ലൈം​ഗിക അർത്ഥമുണ്ട്, കാരണം നിങ്ങൾ അത് മാനിഫെസ്റ്റ് ചെയ്യുകയാണ്,' മലൈക തമാശയോടെ കരണിനോട് പറഞ്ഞു.

malaika

കരണിന് ലൈം​ഗിക ദാരി​ദ്ര്യം ആണെന്നും അത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നതെന്നും മലൈക പറഞ്ഞു. ഡേറ്റിം​ഗ് ആപ്പ് ആണ് ഇതിന് പരിഹാരമെന്നും മലൈക സൂചിപ്പിച്ചു. പക്ഷെ തന്നെ ആരും ഇഷ്ടപ്പെടുന്നില്ല. തനിക്കും ഒരു ഷു​ഗർ ഡാഡിയെ ലഭിക്കുമെന്ന് ഒരു ഘട്ടത്തിൽ കരുതിയിരുന്നു. പിന്നീട് പ്രായമായതോടെ അങ്ങനെയുണ്ടാവില്ലെന്ന് മനസ്സിലായെന്നും കരൺ പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങൾ ഷു​ഗർ ഡാഡി ആവൂയെന്നാണ് മലൈക പറഞ്ഞത്.

മലൈകയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മൂവിം​ഗ് ഇൻ വിത്ത് മലൈക എന്ന ഷോയിലാണ് ഇരുവരും രസകരമായ ഈ സംഭാഷണം നടത്തിയത്. അടുത്തിടെ ആണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ മലൈകയുടെ ഷോ വന്നത്. തന്റെ ജീവിത യാത്രയെക്കുറിച്ചാണ് മലൈക ഈ ഷോയിൽ സംസാരിക്കുന്നത്.

വിവാഹം വിവാഹ മോചനം, പിന്നീടുണ്ടായ പ്രണയം, ബോളിവുഡിൽ കരിയർ പടുത്തുയർത്തിയത് തുടങ്ങി നിരവധി വിഷയങ്ങൾ മലൈക ഷോയിൽ സംസാരിക്കുന്നു. 2017 ലാണ് നടനും നിർമാതാവും ആയ അർബാസ് ഖാനുമായി മലൈക വിവാഹം ബന്ധം വേർപിരിയുന്നത്. ഇതിന് ശേഷമാണ് അർജുൻ കപൂറും മലൈകയും തമ്മിൽ അടുക്കുന്നത്. അർബാസിനും മലൈകയ്ക്കും അർഹാൻ എന്ന കൗമാരക്കാരനായ മകനുമുണ്ട്.

പ്രായ വ്യത്യാസത്തിന്റെ പേരിൽ മലൈകയും അർജുൻ കപൂറും ട്രോളുകൾക്ക് ഇരയാവാറുണ്ട്. 49 കാരിയാണ് മലൈക. അർജുൻ കപൂർ 37 കാരനും. ഇതാണ് പലപ്പോഴും ചർച്ചകൾക്ക് കാരണം ആവാറ്. എന്നാൽ ട്രോളുകളെയൊന്നും ഇവർ കാര്യമാക്കാറില്ല

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X