കാമുകനായ നടനില്‍ വിശ്വാസമില്ലെന്നാണോ ഉദ്ദേശിച്ചത്! അര്‍ജുന് ആശംസകളില്ലാതെ മലൈകയുടെ പോസ്റ്റ്
ബോളിവുഡ് സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളായ മലേക അറോറയുടെ വ്യക്തിജീവിതത്തെ പറ്റിയാണ് എല്ലായിപ്പോഴും വാര്‍ത്തകള്‍ വരാറുള്ളത്. നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനുമായിട്ടുള്ള ദാമ്പത്യജീവിതം അവസാനിപ്പിച്ചതിന് പിന്നാലെയാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇതിനിടെ താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറുമായി ഇഷ്ടത്തിലായ നടി വീണ്ടും ആരാധകരെ ഞെട്ടിച്ചു. ഇപ്പോള്‍ അര്‍ജുനുമായി മലൈക വേര്‍പിരിഞ്ഞെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. കുറച്ച് ദിവസങ്ങളിലായി താരങ്ങളെ പറ്റി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍ജുന്റെ ജന്മദിനത്തിലാണ് തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് നടി വെളിപ്പെടുത്തിയത്. ഇതിനുശേഷം ഇരുവരും ഒന്നിച്ചുള്ള ജീവിതവും യാത്രകളുമൊക്കെ ചര്‍ച്ചയായി മാറി. ഇടയ്ക്കിടെ താരങ്ങളുടെ വിവാഹക്കാര്യവും ചര്‍ച്ചയാവാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം അര്‍ജുന്റെ മറ്റൊരു ജന്മദിനത്തില്‍ ഇരുവരും പിരിഞ്ഞതിനെ കുറിച്ചാണ് പ്രചരണം വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടന്‍ അര്‍ജുന്‍ കപൂര്‍ തന്റെ മുപ്പത്തിയൊന്‍പതാമത്തെ ജന്മദിനം ആഘോഷിച്ചത്. തന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു കൊണ്ട് സ്വന്തം വസതിയില്‍ വെച്ചാണ് അര്‍ജുന്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചത്. ബോളിവുഡ് സിനിമയിലെ പ്രമുഖരായ താരങ്ങളില്‍ ചിലരും ഈ പാര്‍ട്ടിയില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ അവിടെയും മലൈകയുടെ അസാന്നിധ്യമാണ് എല്ലാവരും ശ്രദ്ധിച്ചത്.
അര്‍ജുന് ആശംസകളുമായി നടി പോസ്റ്റ് ഇടുമോന്ന് എല്ലാവരും കരുതിയെങ്കിലും അങ്ങനൊന്ന് സംഭവിച്ചില്ല. മാത്രമല്ല മറ്റൊരു കുറിപ്പാണ് മലൈക പങ്കുവെച്ചത്. 'പുറം തിരിഞ്ഞ് നിന്നാലും കണ്ണടച്ച് പിടിച്ചാലും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ആളുകളെ ഞാന്‍ ഇഷ്ടപ്പെടുന്നു,' എന്നായിരുന്നു നടിയുടെ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നത്.
അതേസമയം മലേഖയുടെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി മാറി. കാമുകന്‍ കൂടിയായ നടനില്‍ വിശ്വാസമില്ലെന്നാണോ നടി ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് എന്ന് ചോദിക്കുകയാണ് ആരാധകര്‍. കൃത്യമായി അര്‍ജുന്റെ ജന്മദിനത്തില്‍ തന്നെ ഇത് വന്നതില്‍ ദുരൂഹതയുണ്ടെന്നും ആരാധകര്‍ ആരോപിക്കുന്നു.
പ്രിയതമനായിരുന്ന ആളുടെ ജന്മദിനത്തില്‍ ഇങ്ങനൊരു പോസ്റ്റ് ഇട്ടതിലൂടെ നടി മറ്റെന്തോ പറയാന്‍ ഉദ്ദേശിച്ചതാണെന്ന് ആരാധകരും കണ്ടെത്തി. എന്നാല്‍ ഇനിയും അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനോ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കാനോ താരങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ഏഴുവര്‍ഷത്തോളം നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് അര്‍ജുനും മലൈകയും വേര്‍പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വേര്‍പിരിയലിനെ കുറിച്ച് അര്‍ജുന്‍ കപൂറോ മലൈക അറോറയോ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അര്‍ജുന്റെ ജന്മദിനത്തില്‍ മനോഹരമായൊരു പോസ്റ്റുമായി നടി എത്തിയിരുന്നു. നടന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു റൊമാന്റിക് ചിത്രം പങ്കുവെക്കുകയും ചെയ്തു.
ഈ വര്‍ഷം അതൊന്നും ഉണ്ടായില്ല. മാത്രമല്ല മുന്‍പത്തേത് പോലെ ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോവുകയോ അവരുടെ പൊതുവായിട്ടുള്ള സുഹൃത്തുക്കള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ ഒരുമിച്ച് പങ്കെടുക്കുകയോ ചെയ്യാറില്ലായിരുന്നു. ഇതാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്.


Click it and Unblock the Notifications