എന്റെ പതിനൊന്ന് വയസിൽ അച്ഛനും അമ്മയും പിരിഞ്ഞു, കുട്ടിക്കാലം എളുപ്പമായിരുന്നില്ല; മലൈകയുടെ വാക്കുകൾ

നടി മലൈക അറോറയുടെ പിതാവ് അനിൽ അററോയുടെ മരണം ബോളിവുഡിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. മുംബൈയിലെ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും ചാ‌ടിയാണ് മരണം. ഇത് ആത്മഹത്യയാണെന്ന് സൂചനയുണ്ട്. അതേസമയം ആത്മഹത്യ കുറപ്പുകളൊന്നും ലഭിച്ചിട്ടില്ല. സംഭവം നടക്കുമ്പോൾ മലൈക വീട്ടിലുണ്ടായിരുന്നില്ല. മരണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മലൈകയുടെ സ്വകാര്യ ജീവിതം പലപ്പോഴും ബോളിവു‍‍ഡിൽ ചർച്ചയായിട്ടുണ്ട്.

പക്ഷെ നടിയുടെ മാതാപിതാക്കളെ ലൈം ലൈറ്റിൽ അധികം കണ്ടിട്ടില്ല. മലൈകയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വിവാഹ മോചിതരായതാണ്. ഇതേക്കുറിച്ച് മലൈക ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ പതിനൊന്നാം വയസിലാണ് അച്ഛനും അമ്മയും വേർപിരിഞ്ഞതെന്ന് താരം അന്ന് വ്യക്തമാക്കി. എനിക്ക് മനോഹരമായ കുട്ടിക്കാലമായിരുന്നു. പക്ഷെ അത് എളുപ്പമായിരുന്നില്ല.

Malaika Arora s Father

'പ്രക്ഷുബ്ദം' എന്നാണ് ഞാനത് വിശേഷിപ്പിക്കുക. പക്ഷെ പ്രതിസന്ധി ഘട്ടങ്ങൾ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ അമ്മയെ അതുല്യമായ മറ്റൊരു ലെൻസിലൂടെ വീക്ഷിക്കാൻ എന്നെ അനുവദിച്ചു. ശക്തയായ സ്വതന്ത്ര്യ സ്ത്രീയായി മാറാൻ ഏതറ്റം വരെ പോകാനും ജോലിയോ‌ടുള്ള നൈതികയും താൻ‌ അമ്മയിൽ നിന്നാണ് പഠിച്ചതെന്നും മലൈക അറോറ വ്യക്തമാക്കി.

തുടക്കത്തിലേ ലഭിച്ച ഈ പാഠങ്ങൾ തന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ യാത്രയിലും തറക്കല്ലായെന്നും മലൈക അറോറ വ്യക്തമാക്കി. ജോയ്സി അറോറ എന്നാണ് മലൈകയു‌ടെ അമ്മയുടെ പേര്. മലയാളിയാണ് ജോയ്സി അറോറ. നടി അമൃത അറോറ മലൈകയുടെ അനുജത്തിയാണ്. പഞ്ചാബിൽ ജനിച്ച് വളർന്ന വ്യക്തിയാണ് മലൈകയുടെ പിതാവ് അന്തരിച്ച അനിൽ അറോറ. ഇന്ത്യൻ മെർച്ചന്റ് നേവിയിൽ സേവനമനുഷ്‌ഠിച്ച ഇദ്ദേഹം പിന്നീട് വിരമിച്ചു. ഹിന്ദു മതസ്ഥനാണ് അനിൽ അറോറ. അമ്മ ക്രിസ്ത്യൻ മതസ്ഥയും.

Malaika Arora s Father

വേർപിരിഞ്ഞെങ്കിലും ജോയ്സിയും അനിൽ അറോറയും അസ്വാരസ്യത്തിലായിരുന്നില്ല. കഴിഞ്ഞ വർഷം അനിൽ അറോറ ആശുപത്രിയിലായപ്പോൾ ജോയ്സി എത്തി. അതിന് മുമ്പ് മക്കളുടെ പിറന്നാൾ ദിനത്തിലും മറ്റും ഇവരെ ഒരുമിച്ച് കണ്ടിട്ടുണ്ട്. അനിൽ അറോറയുടെ മരണ വാർത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മലൈകയെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.

മലെെകയുടെ മുൻ ഭർത്താവ് അർബാസ് ഖാനും എത്തിയിട്ടുണ്ട്. 2017 ൽ അർബാസ് ഖാനുമായി മലൈക വേർപിരിഞ്ഞത്. അർഹാൻ എന്ന മകനും ഇവർക്കുണ്ട്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. ബോളിവുഡിലെ ഫാഷൻ ഐക്കണുകളിലാെരാളാണ് മലൈക അറോറ. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഫാഷൻ, ടെലിവിഷൻ രം​ഗത്താണ് മലൈകയ്ക്ക് ശ്രദ്ധിക്കപ്പെടാനായത്.

നിരവധി ഷോകളിൽ മലൈക വിധി കർത്താവായി വന്നിട്ടുണ്ട്. മുംബൈ ഫാഷൻ ലോകത്ത് തന്റേതായ സ്ഥാനം നേടാൻ മലൈകയ്ക്ക് കഴിഞ്ഞു. എന്നാൽ പലപ്പോഴും കടുത്ത സൈബർ ആക്രമണങ്ങൾ‌ മലൈക അറോറയ്ക്ക് നേരെ വന്നു. ബോഡി ഷെയിമിം​ഗും ഏജ് ഷെയിമിം​ഗും സോഷ്യൽ മീഡിയയിൽ താരത്തിന് നേരിടേണ്ടി. അമ്പതുകാരിയായ മലൈക തന്റെ ജീവിതം ആസ്വദിക്കുന്നതിനെക്കുറിച്ച് നേരത്തെ തുറന്ന് സംസാരിച്ചി‌ട്ടുണ്ട്.

ഇപ്പോഴാണ് തനിക്ക് ജീവിതം ആസ്വദിക്കാനാകുന്നത്. ഇരുപതുകളിൽ കരിയറിൽ സ്ഥാനം നേടാനുള്ള ഓട്ടത്തിലായിരുന്നു താനെന്നും മലൈക അറോറ വ്യക്തമാക്കി. ഇന്ന് രാവിലെ 9 മണിക്കാണ് അനിൽ അറോറ ഫ്ലാറ്റിൽ നിന്നും ചാടുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനിൽ അറോറയെ ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.

More from Filmibeat

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X