സീറോ കണ്ടു!! ഇഷ്ടമായി, നിങ്ങളെ നേരിൽ കാണാൻ കാത്തിരിക്കുന്നു, എസ്ആർകെയ്ക്ക് മലാലയുടെ സന്ദേശം..
2018 ൽ പുറത്തിറങ്ങിയ ഷാരൂഖാന്റെ ഓരേയൊരു ചിത്രമാണ് സീറോ.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തുരുന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ സീറോ. ഷാരൂഖ് ഖാൻ കുളളനായിട്ടെത്തിയ ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ചിത്രം ഒരു മികച്ച ഒരു എന്റർടെയ്നറാണെന്നാണ് പുറത്തു വരുന്ന റിപ്പോട്ട്.

ഷാരൂഖാൻ സീറോ കണ്ടെന്നും താനിയ്ക്ക് ഏറെ ഇഷ്ടമായെന്നും നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്. കുടുംബത്തിനോടൊപ്പമാണ് മലാല സിനിമ കാണാൻ എത്തിയത്. ഫേസ്ബുക്കിൽ വീഡിയോയിലൂടെയാണ് താരം തന്റെ അഭിപ്രായം അറിയിച്ചത്. ഹലോ ഷാരൂഖ് ഖാൻ, നിങ്ങളുടെ സിനിമ വളരെ നല്ലതായിരുന്നെന്നും. എനിയ്ക്കും എന്റെ കുടുംബത്തിനും ഇഷ്ടമായെന്നും താര പറഞ്ഞു ഞാൻ താങ്കളുടെ ഏറ്റവും വലിയ ആരാധികയാണ്. ട്വിറ്ററിലൂടെ ചാറ്റ് ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒരു ദിവസം ഓക്സ്ഫോർഡിലോ യുകെയിലോ വരുമ്പോൾ നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലാല വീഡിയോയിൽ പറയുന്നു. നല്ലവനും എല്ലാവരേയും ആകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെന്നാണ് എല്ലാവരും പറയുന്നത്. അത് ഞാൻ ആവർത്തിക്കുന്നുണ്ടെന്നും മലാല പറഞ്ഞു.
2018 ൽ പുറത്തിറങ്ങിയ ഷാരൂഖാന്റെ ഓരേയൊരു ചിത്രമാണ് സീറോ. അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സിനിമ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.


Click it and Unblock the Notifications











