ബിസിനസുകാരന്റെ മൂന്നാം ഭാര്യയായാല്‍ എന്താണ് കുഴപ്പം? ബിഗ് ബോസ് താരത്തിന്റെ മറുപടി വൈറലാകുന്നു
മലയാളം ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് നേഹ പെന്‍ഡ്‌സെ. മിനിസ്‌ക്രീനിലും തന്റെ സാന്നിദ്ധ്യം അറിയിച്ച നേഹ ബിഗ് ബോസിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയായത്. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ പങ്കെടുത്ത 2018-ലെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു നേഹ.
സൂര്യയും തൃഷയും പ്രധാന വേഷത്തിലെത്തിയ അമീര്‍ സംവിധാനം ചെയ്ത മൗനം പേസിയാതെ എന്ന ചിത്രത്തില്‍ നേഹ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം 2002-ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി തുടങ്ങി നിരവധി ഭാഷകളിലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നേഹ. മലയാളത്തില്‍ മെയ്ഡ് ഇന്‍ യുഎസ്എ, എബ്രഹാം & ലിങ്കണ്‍, ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സ്‌നേക്ക് ആന്റ് ലാഡര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2020-ലായിരുന്നു നേഹയുടെ വിവാഹം. വ്യവസായിയായിരുന്ന ശാര്‍ദ്ദൂല്‍ സിങ് ബയാസായിരുന്നു വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
നേഹയുടെ ആദ്യ വിവാഹമായിരുന്നു ഇതെങ്കിലും ശാര്‍ദ്ദൂലിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യ രണ്ട് വിവാഹങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും ശേഷമായിരുന്നു നേഹയുമായുള്ള ശാര്‍ദ്ദൂലിന്റെ കണ്ടുമുട്ടല്‍. അത് വിവാഹത്തില്‍ കലാശിച്ചു. പൂര്‍വ്വവിവാഹങ്ങളിലെ രണ്ട് മക്കളും ശാര്‍ദ്ദൂലിനുണ്ട്.
അതേസമയം ശാര്‍ദ്ദൂലുമായുള്ള വിവാഹത്തെത്തുടര്‍ന്ന് അക്കാലത്ത് നടിയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മൂന്നാം കെട്ടുകാരനൊപ്പം ജീവിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ, നടിയും കുടുംബവും മൗനം പാലിക്കുകയായിരുന്നു.

എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് താരം നല്‍കിയത്.
'ആളുകള്‍ ഇത് വലിയ വിഷയമാക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല, ഒരു വ്യക്തിയുടെ മൂന്നാം ഭാര്യയായത് ഈ ലോകത്ത് ഞാന്‍ മാത്രമാണെന്ന് പലരും പറഞ്ഞു. പക്ഷെ, ഇന്നത്തെ കാലത്ത് അതൊരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്.
മുംബൈ സ്വദേശിനിയായ നേഹയുടെ സഹോദരി മീണാള്‍ പെന്‍ഡ്‌സെയും അഭിനേത്രിയാണ്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.


Click it and Unblock the Notifications