»   » അപൂര്‍വ്വമായി സംഭവിക്കുന്നതാണിത്, മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാവുന്നു!!

അപൂര്‍വ്വമായി സംഭവിക്കുന്നതാണിത്, മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാവുന്നു!!

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാവുന്നു

സിനിമാ ലോകത്തെ പ്രമുഖരുടെ പിറന്നാളും ഓര്‍മദിവസങ്ങളുമൊക്കെ ഓര്‍ത്തെടുത്ത് ആശംസകളും ആദരവുമൊക്കെ അറിയിക്കുന്നത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ രീതികളുടെയും ഭാഗമാണ്. താരതമ്യേനെ മമ്മൂട്ടിയാണ് ഇത്തരം കാര്യങ്ങളില്‍ വളരെ കൃത്യത പാലിക്കുന്നത്.

എന്നാലിപ്പോഴതാ മോഹന്‍ലാലിന്റെ ഒരു പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് താരം ഹൃത്വിക് റോഷന് ലാല്‍ ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ അറിയിച്ച സംഭവമാണ് ബോളിവുഡ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

എങ്ങനെയായാലും എന്റര്‍ടൈന്‍മെന്റായിരുന്നില്ലേ.. ബാഹുബലിയില്‍ തന്നെ കളിയാക്കിയവരോട് തമന്ന

ലാലിന്റെ ആശംസ

ഹൃത്വിക് റോഷനെ ടാഗ് ചെയ്ത്, happy birthday എന്ന് മാത്രമേ ലാല്‍ എഴുതിയിട്ടുള്ളൂ. പിറന്നാളിന്റെ ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ട്. നിമിഷം നേരം കൊണ്ടാണ് ഈ പിറന്നാള്‍ ആശംസ വൈറലായത്.

എന്താണിത്രം കാര്യം

ലാലിനെ പോലൊരു സൗത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനെ പോലെ, താരതമ്യേനെ അത്രയ്‌ക്കൊന്നും വലിയ സൂപ്പര്‍സ്റ്റാര്‍ അല്ലാത്ത, എന്നാല്‍ തീരെ ചെറുതുമല്ലാത്ത നടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു എന്നതാണ് ബോളിവുഡിലെ ചില താരങ്ങളെ അതിശയിപ്പിക്കുന്നത്.

ഹൃത്വിക് റോഷനുണ്ടോ

അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍. ലാല്‍ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃത്വിക് റോഷനുണ്ട് എന്ന കിംവദന്തിയുണ്ടായിരുന്നു. അത് സത്യമാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു.

യേശുദാസിനും ആശംസ

ഹൃത്വിക് റോഷന് മാത്രമല്ല, ഗാനഗന്ധര്‍വ്വന്‍ യേശുദാസിനും ജനുവരി 10 ന് പിറന്നാളായിരുന്നു. ദാസേട്ടന് പിറന്നാള്‍ ആശംസ അറിയിക്കാനും ലാല്‍ മറന്നിട്ടില്ല.

ഹൃഥ്വിക് റോഷന്‍

2000 ല്‍ അച്ഛന്‍ രാകേഷ് റോഷനൊപ്പം കഹോന പ്യാര്‍ ഹയ് എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് റോഷന്റെ അരങ്ങേറ്റം. അതൊരു ഗംഭീര തുടക്കമായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ ഹൃത്വിക് കഠിന പരിശ്രമം കൊണ്ട് മുന്നേറി.

നാല്‍പത്തിനാലാം പിറന്നാള്‍

ജനുവരി 10ന് ഹൃഥ്വിക് റോഷന്റെ നാല്‍പത്തി നാലാം പിറന്നാളായിരുന്നു. ലാലിനെ കൂടാതെ അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ നടന് ട്വിറ്ററില്‍ ആശംസ അറിയിച്ചു.

English summary
Malayalam superstar Mohanlal's birthday wish for Hrithik Roshan is the best thing you will see today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X