ടോപ്പ് ഊരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭയന്നുപോയി! ദുരനുഭവത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍!
സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. കാസ്റ്റിങ് കൗച്ചും മീടൂവും പോലെയുള്ള തുറന്നുപറച്ചിലുകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ബോളിവുഡ് അഭിനേത്രിയായ മല്‍ഹാര്‍ റാത്തോഡാണ് ഇപ്പോള്‍ അത്തരത്തിലൊരു തുറന്നുപറച്ചിലുമായി എത്തിയിട്ടുള്ളത്. സിനിമയിലെ തുടക്കകാലത്ത് ഒരു നിര്‍മ്മാതാവ് തന്നോട് ധരിച്ചിരുന്ന ടോപ്പ് ഊരാന്‍ പറഞ്ഞിരുന്നു. 65കാരനായ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് താന്‍ ഭയപ്പെട്ട് പോയെന്നും അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു താനെന്നും താരം പറയുന്നു.
സിനിമയിലെ തുടക്കകാലത്ത് ഇത്തരത്തിലുള്ള അനുഭവത്തെക്കുറിച്ച് വീട്ടുകാരോട് പയാനും പേടിയായിരുന്നു. സിനിമയുടെ പിന്നാലെ നടക്കുന്നത് നിറുത്താൻ പറ്റുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതിൽ എനിക്ക് സന്തോഷമാണ്. മുന്‍പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ലെന്നും മല്‍ഹാര്‍ പറയുന്നു. ബോളിവുഡിൽ മികച്ച അവസരം തേടുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ മേഖലയിൽ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവർക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്.

താരങ്ങളുടെ മക്കള്‍ക്കൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാവാറില്ല. അവര്‍ വളരുന്നത് തന്നെ താരമായിട്ടാണ്. അവരുടെ അരങ്ങേറ്റത്തിനായുള്ള ചിത്രവും തയ്യാറാക്കി വെച്ചിട്ടുണ്ടാവും. ഓഡിഷന്‍റെ വിഷമതകളൊന്നും അവര്‍ക്ക് അനുഭവിക്കേണ്ടി വരാറില്ല. മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരാണ് മല്‍ഹാര്‍ റാത്തോഡ്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.


Click it and Unblock the Notifications











