»   » വരനെത്തേടി റിയാലിറ്റിഷോയുമായി മല്ലിക ഷെരാവത്ത്

വരനെത്തേടി റിയാലിറ്റിഷോയുമായി മല്ലിക ഷെരാവത്ത്

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ തന്റെ വരനെത്തേടി മല്ലിക ഷെരാവത്തും റിയാലിറ്റി ഷോയുമായി എത്തിയിരിയ്ക്കുന്നു. ബോളിവുഡിന്റെ ഈ മാദക സുന്ദരിയെ താലിചാര്‍ത്താന്‍ ഭാഗ്യമുള്ള വരന്‍ ആരാണെന്ന് കാത്തിരുന്നു കാണാം. ഒരു പ്രമുഖ ടിവി ചാനലിലാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുക. 'ദ ബാച്ചലറേറ്റ് ഇന്ത്യ-മേരേ ഖയാലോം കി മല്ലിക' എന്നാണ് റിയാലിറ്റി ഷോയുടെ പേര് . റിയാലിറ്റി ഷോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം മല്ലിക ഉദയ്പൂരില്‍ എത്തി.

കറുത്ത ബുര്‍ഖയണിഞ്ഞ് ദബോക്ക് എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച ( ആഗസ്റ്റ് 18) ന് വൈകുന്നേരം മല്ലിക എത്തി. മല്ലിയുടെ കല്യാണചെക്കനെ തേടുന്ന റിയാലിറ്റി ഷോയുടെ അവതാരകന്‍ രോഹിത് റോയ് ആണ്. ഇന്ത്യ കപട സമൂഹമാണെന്ന് കാന്‍ ചലച്ചിത്രമേളയ്ക്കിടെ മല്ലിക പറഞ്ഞത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ചൂടന്‍ ചുംബന-ലൈംഗിക രംഗങ്ങളിലൂടെ താരപ്രഭയിലേക്കുയര്‍ന്ന നടിയാണ് മല്ലിക. മല്ലികയുടെ ചില ദൃശ്യങ്ങള്‍

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെ മാദക നടിമാരുടെ പട്ടികയിലേക്കുയര്‍ന്ന നടിയാണ് മല്ലിക. ഗ്ളാമറസ് വേഷങ്ങളും, ഐറ്റംഡാന്‍സും, ചൂടന്‍ ചുംബന രംഗങ്ങളും മല്ലികയുടെ സിനമകളിലെ പതിവ് വിഭവങ്ങളാണ്.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

ഹരിയാനക്കാരിയായ മല്ലിക മര്‍ഡര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. നല്ലൊരു നര്‍ത്തകിയാണ് മല്ലിക

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

ഇന്ത്യയുടേത് കപട സംസ്‌ക്കാരവും സദാചാരവുമാണെന്ന് മല്ലിക കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പറഞ്ഞു. പുരുഷന്‍മാരെക്കാള്‍ താഴ്ന്ന അവസ്ഥയിലുള്ള സ്ത്രീകളുടെ ജീവിതം കണ്ട് മടുത്തിട്ടാണ് താന്‍ ഇന്ത്യയില്‍ താമസിയ്ക്കാതെ ലോസ് ആഞ്ജലസില്‍ താമസിയ്ക്കുന്നതെന്നും മല്ലിക പറഞ്ഞു.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

ഇന്ത്യയില്‍ ആദ്യമായി ബിക്കിനി ധരിച്ച പ്രത്യക്ഷപ്പെട്ട നടി താനാണെന്ന് പറഞ്ഞ് തന്റെ വിവരക്കേട് ലോകത്തിന് മുന്‍പില്‍ മല്ലിക തുറന്ന് കാട്ടി

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

വിവാദങ്ങളും അപവാദങ്ങളും ഒക്കെ ഒന്നിനു പിറകെ ഒന്നായി ആക്രമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കല്യാണം കഴിച്ചാലോ എന്ന് മല്ലിക തീരുമാനിച്ചു. വരനെ കണ്ടെത്താനായി ഒരു റിയാലിറ്റി ഷോയുമായി ഇറങ്ങിത്തിരിച്ചിരിയ്ക്കുകയാണ് താരം

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

'ദ ബാച്ചലറേറ്റ് ഇന്ത്യ-മേരേ ഖയാലോം കി മല്ലിക' എന്നാണ് റിയാലിറ്റി ഷോയുടെ പേര് . റിയാലിറ്റി ഷോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം മല്ലിക ഉദയ്പൂരില്‍ എത്തി. തനിയ്ക്ക് ഏറ്റവും അനുയോജ്യനായ വരനെ റിയാലിറ്റിഷോയിലൂടെ തന്നെ കണ്ടെത്താനാണ് താരത്തിനിഷ്ടം. രാഖി സാവന്തും റിയാലിറ്റി ഷോയിലൂടെയാണ് വരനെ കണ്ടെത്തിയത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ട് നിന്നില്ല.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

സ്ത്രീ പുരുഷ ബന്ധം വെറും പ്രതീകാത്മകമായിട്ടല്ല സിനിമയില്‍ കാണിയ്‌ക്കേണ്ടതെന്നാണ് താരത്തിന്റെ അഭിപ്രായം. ചുംബിയ്‌ക്കേണ്ടിടത്ത് ചുംബിയ്ക്കുക തന്നെ വേണമെന്നാണ് മല്ലികയുടെ പക്ഷം.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

ജാക്കിചാനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താരത്തിന് അതിയായ സന്തോഷമുണ്ട് . 2005 ല്‍ ദ മിത്ത് എന്ന ചിത്രത്തിലാണ് മല്ലിക ജാക്കി ചാനൊപ്പം അഭിനയിച്ചത്.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

കമല്‍ ഹാസന്റെ ദശാവതാരത്തിലൂടെ തമിഴിലും മല്ലിക തന്റെ സാന്നിദ്ധ്യം അറിയിച്ചു.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

ഹിസ്സ് , പൊളിറ്റിക്‌സ് ഓഫ് ലവ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു.

മല്ലിക ഷെരാവത്തിന് ചെക്കനെ വേണം

തനിയ്ക്ക് ഏറ്റവും അനുയോജ്യനായ വരനെതന്നെ ലഭിയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് മല്ലിക.

English summary
Mallika Sherawat has finally reached the city of Lakes - Udaipur - to find her Mr Right.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam