വിവാദത്തിന് വിട,ഡേര്‍ട്ടി പൊളിറ്റിക്‌സുമായി മല്ലിക
ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തുന്ന മല്ലിക ഷെരാവതിന്റെ പുതിയ ചിത്രം ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ ചെറിയ രീതിയിലൊന്നും അല്ല വിവാദങ്ങള്‍ ഉയര്‍ത്തിയത്. അര്‍ദ്ധനഗ്നമായ ശരീരത്തില്‍ ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള തുണി ചുറ്റി ഇരിക്കുന്ന മല്ലികയുടെ പോസ്റ്റര്‍ വന്‍ വിവാദങ്ങള്‍ ആണ് സൃഷ്ടിച്ചത്.

രാജസ്ഥാന്‍ അസംബ്ലി കെട്ടിടത്തിന്റെ പശ്ചത്തലത്തിലായിരുന്നു പോസ്റ്റര്‍. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്കൊക്കെ വിട നല്‍കി ജനുവരി പതിമൂന്നിന് ഡേര്‍ട്ടി പൊളിറ്റിക്‌സ് തിയറ്ററുകളില്‍ എത്തും. രാഷ്ട്രീയം ഇതിവൃത്തമാക്കി കെ.സി ബൊകാഡിയാണ് ചിത്രം ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലെ താര റാണി നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
രാഷ്ട്രീയ നേതാവിനാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ജാക്കി ഷിറോഫ്, അനുപം ഖേര്‍, ഓം പുരി, അതുല്‍ കുല്‍ക്കര്‍ണി, ജാക്കി ഷ്രോഫ് തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡേര്‍ട്ടി പൊളിറ്റിക്‌സ്.


Click it and Unblock the Notifications











