കൂട്ടിലടക്കപ്പെട്ട് ബോളിവുഡിന്റെ ഐറ്റം ഗേള്‍! കാരണം തേടി ആരാധകര്‍! കാണാം

By Midhun

ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ താരമായി മാറിയ നടിയാണ് മല്ലിക ഷെരാവത്. ജിനാ സിര്‍ഫ് മേര ലിയെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം ഐറ്റം ഡാന്‍സിലൂടെയായിരുന്നു ബോളിവുഡ് സിനിമാ പ്രേമികളുടെ മനം കവര്‍ന്നിരുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത മര്‍ഡര്‍ എന്ന ചിത്രം മല്ലികയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു.

മര്‍ഡറില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ തെന്നിന്ത്യന്‍ സിനിമകളിലും മല്ലിക അഭിനയിച്ചിരുന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത കമലഹാസന്‍ ചിത്രം ദശാവതാരത്തിലായിരുന്നു മല്ലിക അഭിനയിച്ചിരുന്നത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയിരുന്നു.

mallika sherawat

ഒന്‍പതാമത്തെ തവണയാണ് നടി ഫിലിം ഫെസ്റ്റിവലിന് എത്തിയിരുന്നത്. ഇത്തവണ ഒരു വേറിട്ട ക്യാമ്പെയ്‌നുമായാണ് മല്ലിക എത്തിയിരുന്നത്. ചെറിയ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനെതിരയുമുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മല്ലിക ക്യാമ്പെയ്‌നുമായി എത്തിയിരുന്നത്. ചങ്ങലയിട്ട് പൂട്ടിയ ഇരുമ്പ് കൂട്ടില്‍ ബന്ധിതയായാണ് മല്ലിക ക്യാമ്പെയ്‌നുമായി വന്നത്. മല്ലിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വേറിട്ട ക്യാമ്പെയ്‌ന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

mallika sherawat

ക്യാമ്പെയ്‌ന് പിന്തുണ തേടിയാണ് മല്ലിക കാനില്‍ എത്തിയിരുന്നത്. "ഓരോ മിനുട്ടിലും ഒരു സ്ത്രീ ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പ്രതീക്ഷകള്‍ക്ക് ഒരു വകയും ഇല്ലാതെ തന്നെ... അതുകൊണ്ട് ഞാന്‍ എന്റെ ഭാഗം ചെയ്യാമെന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് ഇല്ലായ്മ ചെയ്യേണ്ട ഒരു വലിയ പ്രശ്‌നത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് കരുതിയാണ് ക്യാംപെയ്‌നുമായി എത്തിയത്. മല്ലിക ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു."ഇന്ത്യയില്‍ മാത്രമല്ല ലോകവ്യാപകമായി കുട്ടികള്‍ക്കെതിര നടക്കുന്ന ലൈംഗിക ചൂഷണമെന്ന പ്രശ്‌നത്തെ പുറത്തു കൊണ്ടുവരാന്‍ എറ്റവു യുക്തമായ വേദി ഇതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X