Don't Miss!
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- News
'പോലീസുകാരെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല', സുരക്ഷ പാളിയെന്ന് രാഹുൽ, മറുപടിയുമായി ബിജെപി
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നായകന്മാര്ക്കൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചപ്പോള്‍ അവസരങ്ങള്‍ നഷ്ടമായെന്ന് നടിയുടെ വെളിപ്പെടുത്തല്‍!
ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ മല്ലിക ഷെരാവത്തിന്റെ വെളിപ്പെടുത്തലില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ നടുങ്ങിയിരിക്കുകയാണ്. ഐറ്റം നമ്പറുകളിലൂടെയും ചൂടന്‍ സീനുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് തുറന്നുപറഞ്ഞിട്ടുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മാദകനടിയെന്ന പേര് ഈ താരം സ്വന്തമാക്കിയിരുന്നു. താരത്തിന്റെ സിനിമകളിലെല്ലാം അത്തരത്തിലുള്ള രംഗങ്ങളുമുണ്ടായിരുന്നു.
ഗ്ലാമറസ് വേഷവും ചൂടന്‍ ചുബംന രംഗങ്ങളും മാദകനൃത്തവും മല്ലികയുടെ സിനിമകളിലെ സ്ഥിരം ഐറ്റമായിരുന്നു. സ്ക്രീനില്‍ കാണിക്കുന്നത് പലതും യഥാര്‍ത്ഥ ജീവിതത്തിലും പരീക്ഷിച്ചൂടെയെന്ന തരത്തിലുള്ള സമീപനവുമായി സിനിമാപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പിടി ഐയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വിശദീകരിച്ചത്. അഭിമുഖത്തിനിടയിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കിടക്ക പങ്കിടാന്‍ തയ്യാറായില്ല, സിനിമകള്‍ നഷ്ടമായി
കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ സിനിമയില്‍ ശക്തമായി തുടരുന്നുണ്ടെന്ന് ഓരോ അഭിനേത്രിയും വ്യക്തമാക്കിക്കൊണ്ടേയിരിക്കുകയാണ്. അത്തരത്തില്‍ തന്റെ സിനിമാജീവിതത്തിലെ മോശം അനുഭവത്തെക്കുറിച്ചാണ് മല്ലിക ഷെരാവത്ത് തുറന്നുപറഞ്ഞിട്ടുള്ളത്. നായകന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് ശേഷം തനിക്ക് നിരവധി സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും താരം പറയുന്നു.

സിനിമയിലെപ്പോലെ
സിനിമയില്‍ ചെയ്യുന്ന പോലെ തന്നെ ജീവിതത്തിലും ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് പലരുടെയും ഭാവം. അതാത് കഥാപാത്രത്തിനോ സന്ദര്‍ഭത്തിനോ അനുസരിച്ചാണ് പല രംഗങ്ങളിലും അഭിനയിക്കുന്നത്. അത് ജീവിതത്തിലും ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. മര്‍ഡര്‍ എന്ന ചിത്രമാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. ചൂടന്‍ താരമെന്ന നിലയില്‍ മല്ലിക കത്തിക്കയറിയതും ഈ സിനിമയ്ക്ക് ശേഷമാണ്.

മുന്‍വിധിയോടെയുള്ള വിലയിരുത്തല്‍
ചെറിയ വസ്ത്രവും ചുംബനവുമൊക്കെ സ്്ക്രീനില്‍ ചെയ്യുന്നത് കണ്ടപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇത് നടക്കുമെന്നാണ് പലരുടെയും ധാരണ. ഇത് കണ്ടാണ് പലരും സ്വാതന്ത്രമെടുക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തിലും നടന്നിട്ടുണ്ടെന്നും താരം പറയുന്നു.

സ്വകാര്യമായി ചെയ്തൂടെ?
സ്ക്രീനില്‍ കാണുന്നത് പോലെ നായകന്മാരുമായി അടുത്തിടപഴകുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ സ്വകാര്യമായി ചെയ്തൂടെയെന്നാണ് പലരുടെയും ചോദ്യം. നായകന്മാരുടെ കൂടെ കിടക്ക പങ്കിടാന്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്ന് നിരവധി സിനിമകളില്‍ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ടെന്നും മല്ലിക വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിച്ചിരുന്നിട്ട് കൂടി തന്റെ അനുഭവം ഇങ്ങനെയായിരുന്നു. സമൂഹം ഇന്നും സ്്ത്രീകളെ പരിഗണിക്കുന്നത് എങ്ങനെയാണെന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ഇത്തരം സംഭവങ്ങളെന്നും താരം പറയുന്നു.

വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല
സിനിമയില്‍ അവസരം ലഭിക്കുന്നതിനായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കു താന്‍ തയ്യാറല്ല. അത്തരത്തിലുള്ള കോംപ്രമൈസോ അഡ്ജസ്റ്റമെന്റോ ഒന്നും നടക്കില്ല. അഭിമാനിയും സെല്‍ഫ് റെസ്പെക്റ്റുമാണ് തന്നെ നയിക്കുന്നത്. നേരത്തെ തന്റെ ജീവിതത്തിലെ പല ദുരനുഭവങ്ങളെയുംക്കുറിച്ച് തുറന്നുപറയാന്‍ തനിക്ക് പേടിയായിരുന്നുവെന്നും താരം പറയുന്നു.

മുന്‍വിധിയോടെയുളള സമീപനത്തില്‍ അസ്വസ്ഥ
തന്റെ പെരുമാറ്റത്തിലൂടെയാണ് ഇത്തരം അപ്രോച്ചുകള്‍ ഉണ്ടാവുന്നതെന്ന വ്യാഖ്യാനം വരുമെന്ന കാര്യത്തെക്കുറിച്ചോര്ത്തായിരുന്നു നേരത്തെ ആശങ്കപ്പെട്ടിരുന്നത്. ഇരകളോട് സമൂഹം പെരുമാറുന്ന രീതി ഇന്നും തന്നെ അമ്പരപ്പെടുത്തിയിട്ടുണ്ടെന്നും താരം പറയുന്നു. മുന്‍വിധിയോടെ തന്നെ സമീപിക്കുന്നതില്‍ താന്‍ അസ്വസ്ഥയായിരുന്നു. സെന്സേഷനിലസത്തിനെ പ്രമോട്ട് ചെയ്യുന്ന ഒരു വിഭാഗം മാധ്യമങ്ങളുമുണ്ട്. ഇതൊക്കെ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
എന്നോടൊപ്പം ശ്വേത മേനോനും; മലയാളത്തിലെ പ്രധാന നടിയോടൊപ്പം ചെയ്ത നായകവേഷമെന്ന് തമ്പി ആന്റണി