»   » രജനിയ്‌ക്കൊപ്പം ബീച്ചില്‍ ചുറ്റണമെന്ന് മല്ലിക

രജനിയ്‌ക്കൊപ്പം ബീച്ചില്‍ ചുറ്റണമെന്ന് മല്ലിക

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ലഭിയ്ക്കാവുന്നതില്‍ വച്ച് ഏറ്റവും അഭികാമ്യനായ അവിവാഹിതന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അഭിപ്രായപ്പെട്ട ബോളിവുഡ് ഗ്ലാമര്‍ താരം മല്ലിക ഷെരാവത്ത് ഇപ്പോള്‍ തന്റെ മറ്റൊരു ഇഷ്ടപുരുഷനെക്കുറിച്ച് പറയുന്നു.

കടല്‍ത്തീരത്ത് കൂട്ടിരിക്കാനായി ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ താന്‍ തമിഴ്‌സൂപ്പര്‍താരം രജനീകാന്തിനെ തിരഞ്ഞെടുക്കമെന്നാണ് മല്ലിക പറഞ്ഞിരിക്കുന്നത്.

Mallika Sherawat

ദി ബാച്ച്‌ലറേറ്റ് ഇന്ത്യ മേരേ ഖയാലോം കി മല്ലിക എന്ന റിയാലിറ്റി ഷോയിലൂടെയാണ് രജനിയ്‌ക്കൊപ്പം കടല്‍ത്തീരത്തെ ഏകാന്തത പങ്കിടാനുള്ള തന്റെ ആഗ്രഹം മല്ലിക തുറന്നുപറഞ്ഞത്.

രജനീകാന്തിനൊപ്പം കടല്‍ത്തീരത്ത് സമയം ചെലവിടാന്‍ ഞാനാഗ്രഹിക്കുന്നു. രജനി എന്നെ ഒരിക്കലും ബോറടിപ്പിക്കില്ലെന്ന് ഉറപ്പാണ്. അദ്ദേഹം ഓരോ കാര്യങ്ങള്‍ പറഞ്ഞ് എന്നെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കും-ഇതായിരുന്നു മല്ലികയുടെ വാക്കുകള്‍.

റിയാലിറ്റിഷോയിലെ വിജയിയെ മല്ലിക വിവാഹം കഴിയ്ക്കുമെന്നാണ് പറയുന്നത്. ഇതിനായി 18 മത്സരാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

English summary
Mallika Sherawat has moved on to south superstar Rajinikanth from her prior fancy Gujarat chief minister Narendra Modi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam