മെഗാസ്റ്റാറിന്റെയും ലേഡി സൂപ്പര്‍ സ്റ്റാറിന്റെയും മാസ് ചിത്രം! പുതിയ നിയമം ബോളിവുഡിലേക്ക്..
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും നാലോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ സിനിമയായിരുന്നു പുതിയ നിയമം. 2016 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടായിരുന്നു മമ്മൂട്ടിയും നയന്‍സും അഭിനയിച്ചത്. വാസുകി എന്ന ശക്തയായൊരു സ്ത്രീ കഥാപാത്രത്തെയായിരുന്നു നയന്‍താര അവതരിപ്പിച്ചത്.

എ കെ സാജന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം ഏറെ സാമൂഹ്യ പ്രധാന്യമുള്ള വിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴിതാ പുതിയ നിയമം ബോളിവുഡിലേക്കും നിര്‍മ്മിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. നീരജ് പാണ്ഡേയാണ് ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത്.
എ വെനസ് ഡേ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തിയായിരുന്നു നീരജ് പാണ്ഡെ. നയന്‍താരയുടെ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ മുന്‍നിര നായികയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. റിയലന്‍സ് എന്റര്‍ടെയിന്‍മെന്റിന്റെയും സംയുക്ത നിര്‍മാണ കമ്പനിയായ പ്ലാന്‍ സി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











