ഇതെന്റ അവസാനത്തെ പ്രതികരണം, അനുരാ​ഗ് കശ്യപ് വിഷയത്തിൽ മൗനം വെടിഞ്ഞ് ഹുമ ഖുറേഷി

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ അനുരാ​ഗ് കശ്യപിനെതിരേയുള്ള നടി നടി പായൽ ഘോഷിന്റെ ലൈംഗികാരോപണം ബോളിവുഡ് സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമാകുകയാണ്. പായൽ ഒരു അഭിമുഖത്തിലാണ് അനുരാഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തിൽ നടി ഹുമ ഖുറേഷിയുടെ പേരും പായൽ ഉന്നയിച്ചിരുന്നു. ഇപ്പോഴിത അതിൽ പ്രതികരണവുമായി ഹുമ ഖുറേഷി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡ‍ിയ പേജിലൂടെയാണ് തന്റെ നിലപാട് നടി വ്യക്തമാക്കിയിരിക്കുന്നത്.

 Anurag Kashyap-Huma Qureshi,

നടിയുടെ വാക്കുകൾ ഇങ്ങനെ.. ഞാനും അനുരാഗം 2012- 2013 കാലഘട്ടത്തിലാണ് ഏറ്റവും അവസാനമായി ജോലി ചെയ്തത്. എന്റെ അടുത്ത സുഹൃത്തും വളരെ കഴിവുള്ള സംവിധായകനുമാണ്. എന്റെ വ്യക്തിപരമായ അനുഭവത്തിലും എന്റെ അറിവിലും അദ്ദേഹം എന്നോടോ മറ്റാരോടോ മോശമായി പെരുമാറിയിട്ടില്ല. അങ്ങനെ ആരോടെങ്കിലും എന്തെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. പോലീസ്, കോടതി ഒക്കെയുണ്ടല്ല- ഹുമ ഖുറേഷി പറഞ്ഞു.

സോഷ്യൽ മീഡിയയിലെ വഴക്കുകളിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. അതിനാൽ തന്ന ഇതിനോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിലേയ്ക്ക് എന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ എനിക്ക് ഒരുപാട് ദേഷ്യമുണ്ട്. എന്റെ കാര്യത്തിൽ മാത്രമല്ല, വർഷങ്ങളായി കഠിനാധ്വാനവും പോരാട്ടവും നടത്തുന്ന ഓരോ സ്ത്രീയും അവരുടെ ജോലിസ്ഥലത്തെ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളിലേക്കും ആരോപണങ്ങളിലേക്കും ചുരുങ്ങുന്നതോർത്താണ് ദേഷ്യം..

Recommended Video

സൂപ്പര്‍ഡീലക്സ് കണ്ട് ഞെട്ടി അനുരാഗ് കശ്യപ്

ദയവായി ഈ വിവരണത്തിൽ നിന്ന് നമുക്ക് വിട്ടുനിൽക്കാം. മീടു പ്രസ്ഥാനത്തിന്റെ പവിത്രത ശ്രദ്ധാപൂർവ്വം സംരക്ഷിക്കേണ്ടത് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉത്തരവാദിത്തമാണെന്നും ഹുമ കൂട്ടിച്ചേർത്തു. ഇത് എന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമാണ്. . ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കായി എന്നെ സമീപിക്കരുത്". ഹുമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അനുരാഗ് കശ്യപിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ തപ്സി പന്നു, സയാനി ഖേർ, അനുരാ​ഗിന്റെ മുൻഭാര്യയയും നടിയുമായ കൽകി തുടങ്ങിയവർ നേരത്തെ രംഗത്തെത്തിയിരുന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് കശ്യപ് എന്നാണ് തപ്സി കുറിച്ചത്. അനുരാഗ് കശ്യപ് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് പായൽ ഘോഷ് രംഗത്തെത്തിയത്. തന്നെ നിശബ്ദനാക്കാനുള്ള പായലിന്റെ അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നാണ് വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X