റഷ്യക്കാരനെ ഭര്‍ത്താവാക്കിയതിനും പഴി കേട്ടു; ഭര്‍ത്താവിനൊപ്പം സന്തോഷ ദിവസത്തെ കുറിച്ച് പറഞ്ഞ് നടി ശ്രിയ ശരണ്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി തിളങ്ങുകയാണ് ശ്രിയ ശരണ്‍. വിവാഹം കഴിഞ്ഞെങ്കിലും ഇപ്പോഴും നായികയായി പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാന്‍ ശ്രിയയ്ക്ക് സാധിച്ചിരുന്നു.
ഇതിനിടെ വ്യക്തി ജീവിതത്തെയും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ ശ്രിയ പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്.
ഏറ്റവും പുതിയതായി തന്റെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശ്രിയ. സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവ് ആന്‍ഡ്രൂവിനൊപ്പം വിവാഹത്തിനെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ ദിവസത്തെ പറ്റി നടി സൂചിപ്പിച്ചത്.
ഇതിന് പിന്നാലെ താരങ്ങളുടെ വിവാഹക്കഥയും പുറത്ത് വന്നിരിക്കുകയാണ്.
ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് എത്തിയ ശ്രിയ ശരണ്‍ വളരെ പെട്ടെന്നാണ് തെന്നിന്ത്യയില്‍ ചുവടുറപ്പിച്ചത്.

ഇതിനകം സൂപ്പര്‍താര സിനിമകളിലെല്ലാം നായികയായി കഴിഞ്ഞു. ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായ ശ്രിയ 2018 ലാണ് വിവാഹിതയാവുന്നത്.
ടെന്നീസ് കളിക്കാരനും റഷ്യന്‍ സ്വദേശിയുമായ ആന്‍ഡ്രൂ കൊച്‌സീവുമായിട്ടുള്ള ശ്രിയയുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നതാണ്.
പ്രണയത്തെ കുറിച്ചൊന്നും വെളിപ്പെടുത്താതെ പെട്ടെന്ന് വിവാഹക്കാര്യവുമായിട്ടാണ് ശ്രിയ എത്തിയത്. ആന്‍ഡ്രുവിനെ വിവാഹം കഴിച്ചുവെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നുമാണ് നടന്ന് നടി പറഞ്ഞത്.
2018 മാര്‍ച്ചിലാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ശ്രദ്ധേയമായ താരവിവാഹം നടക്കുന്നത്. ഇന്ത്യയില്‍ വച്ച് തന്നെ പരമ്പരാഗതമായ ആചാരങ്ങള്‍ക്കൊടുവിലായിരുന്നു കല്യാണം.
ഇപ്പോള്‍ അഞ്ചാം വിവാഹ വാര്‍ഷികത്തിനും ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ചാണ് നടി എത്തിയിരിക്കുന്നത്.
എന്നാല്‍ കല്യാണം കഴിഞ്ഞതിന് പിന്നാലെ നടി ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായിട്ടും വന്നിരുന്നു.
ഇത്രയധികം സുന്ദരന്മാരുള്ള നാട്ടില്‍ നിന്നും ഒരു വെള്ളക്കാരനെ പ്രണയിച്ച് പോകാന്‍ നാണമില്ലേ എന്ന് വരെ ശ്രിയയ്ക്ക് കേള്‍ക്കേണ്ടതായി വന്നിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സമയമില്ലെന്നും തങ്ങളുടെ പ്രണയത്തെ അളക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നുമാണ് വിമര്‍ശകരോട് നടി പറഞ്ഞത്.
മാത്രമല്ല ആന്‍ഡ്രുവിനെ വിവാഹം ചെയ്തതിന് ശേഷം കേള്‍ക്കേണ്ടി വന്ന ആക്ഷേപങ്ങള്‍ ആദ്യമൊക്കെ തന്നെയും ഭര്‍ത്താവിനെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു.
രണ്ടാള്‍ക്കും ഇത്തരം കമന്റുകള്‍ വിഷമമുണ്ടാക്കി. എന്നാല്‍ പിന്നീട് ഇതൊക്കെ അവഗണിക്കാന്‍ തുടങ്ങിയതോടെ ജീവിതം മനോഹരമാവുകയായിരുന്നു എന്നാണ് മുന്‍പ് ശ്രിയ പറഞ്ഞത്.
അതേ സമയം വിവാഹശേഷം ഭര്‍ത്താവിനെ ചുംബിച്ചതിന്റെ പേരിലടക്കമാണ് ശ്രിയ വാര്‍ത്തകളില്‍ നിറഞ്ഞതും വിമര്‍ശനം നേരിട്ടതും.
ഒരിക്കല്‍ ശ്രിയയുടെ സിനിമയുടെ ആവശ്യത്തിനായി പൊതുവേദിയിലെത്തിയപ്പോഴാണ് ഭര്‍ത്താവുമായി നേരിട്ട് ചുംബിക്കുന്നത്.
വേദിയില്‍ വച്ച് പരസ്യമായിട്ടുള്ള താരങ്ങളുടെ സ്‌നേഹ പ്രകടനം പലര്‍ക്കും അതൃപ്തിയ്ക്ക് വഴിയൊരുക്കി. ഇതിന്റെ പേരില്‍ നിരന്തരം നടി പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ ഒരു ഭര്‍ത്താവെന്ന നിലയില്‍ അത്രയധികം പിന്തുണ നല്‍കുന്ന ഒരാളാണ് ആന്‍ഡ്രൂവെന്നാണ് ശ്രിയ പറയുന്നത്.
ഭര്‍ത്താവായി മാത്രമല്ല മകളുടെ അച്ഛനെന്ന നിലയിലും അദ്ദേഹം തന്റെ ഉത്തരവാദിത്തങ്ങളൊക്കെ മനോഹരമായി കാര്യം ചെയ്യാറുണ്ട്.
വിവാഹശേഷമുള്ള ജീവിതത്തിലെ ഓരോ മാറ്റങ്ങള്‍ക്കും പിന്നില്‍ ആന്‍ഡ്രുവിന്റെ സ്‌നേഹവും കരുതലുമാണുള്ളതെന്നും ശ്രിയ പറയുന്നു.
ഇന്ത്യന്‍ ആചാരപ്രകാരം 2018 മാര്‍ച്ച് പത്തൊന്‍പതിനാണ് ശ്രിയയും ആന്‍ഡ്രുവും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹശേഷം റഷ്യയിലേക്ക് നടി പോവുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനൊപ്പം അവിടെ താമസിക്കുകയാണ് ചെയ്തത്.
പിന്നീട് കൊവിഡും ലോക്ഡൗണും വന്നതോടെ കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. 2020 ല്‍ നടി ഗര്‍ഭിണിയാവുകയും 2021 ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.


Click it and Unblock the Notifications











