For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോസിപ്പുകാര്‍ പോലും അറിയാതെ രഹസ്യമായി തന്നെ അത് നടന്നു; അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍

  |

  സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത് സാധാരണമാണ്. എന്തെങ്കിലും ഒരു സൂചന കിട്ടിയാല്‍ അത് കാട്ടുതീ പോലെ പടരുന്നതും പതിവാണ്. പ്രമുഖ നടിമാര്‍ ഗര്‍ഭിണിയാണെന്ന് സൂചനകള്‍ വെച്ച് വാര്‍ത്ത വരികയും പിന്നീടത് സത്യമാവുകയും ചെയ്യും. എന്നാല്‍ മാധ്യമങ്ങളോ പാപ്പരാസികളെ ഒന്നും അറിയാതെ ഒരു കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് നടി ശ്രിയ ശരണ്‍. തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ നിറസാന്നിധ്യമായി നിന്ന നടിയാണ് ശ്രിയ ശരണ്‍.

  വേറിട്ട ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്

  ഇന്ത്യയിലൊട്ടാകെ ഇത്രയധികം ആരാധകരുള്ള നടി ഗര്‍ഭിണിയാണെന്ന കാര്യം പുറത്ത് വന്നിരുന്നില്ല. എന്നാലിപ്പോള്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള വീഡിയോ പുറത്ത് വിട്ടുകൊണ്ട് തന്റെ വിശേഷങ്ങള്‍ ശ്രിയ തന്നെ പറയുകയാണ്. ഒരു സൂചന പോലും തരാതെ പ്രസവം ഇത്രയും രഹസ്യമാക്കി വെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ വരികയാണ്.

  വിവാഹം കഴിഞ്ഞതോട് കൂടി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് സ്ഥിരതാമസം ആക്കിയതായിരുന്നു നടി ശ്രിയ ശരണ്‍. ഭര്‍ത്താവിനൊപ്പമുള്ള യാത്രകളുടെ വീഡിയോസ് നിരന്തരം പങ്കുവെക്കാറുള്ള നടി ഇതിനിടയില്‍ എപ്പോഴാണ് ഗര്‍ഭിണിയായതെന്ന് ആരാധകരും അറിഞ്ഞില്ല. കൊവിഡ് കാരണം വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സമയത്ത് നടിയും ഗര്‍ഭിണിയാവുകയായിരുന്നു. കുഞ്ഞിനെ എടുത്ത് തമാശ കാണിക്കുന്നൊരു വീഡിയോയാണ് ശ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞിനെ എടുത്ത് ശ്രിയ നില്‍ക്കുമ്പോള്‍ പാല്‍ കൊടുക്കുന്ന ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം.

  കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായിരുന്നു എന്ന് സൂചിപ്പിച്ച് കൊണ്ട് നിറവയറിലുള്ള ശ്രിയയുടെ ഫോട്ടോയും വീഡിയോയില്‍ കാണിച്ചിരുന്നു. ''ഹലോ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ക്ക് 2020 ലെ ക്വാറന്‍ൈന്‍ കുറച്ച് അമിതാവേശമുള്ളതായിരുന്നു. ലോകം വളരെ പ്രക്ഷുബ്ദമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതിനൊപ്പം ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറുകയായിരുന്നു. അവിടെ സാഹസികതയും ആവേശവും ചില പഠനങ്ങളും നിറഞ്ഞൊരു ലോകമാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ ഉണ്ടായതില്‍ വളരെയധികം അനുഗ്രഹീതരാണ്. ഞങ്ങള്‍ ദൈവത്തോട് നന്ദിയുള്ളവരുമായിരിക്കും. എന്നും പറഞ്ഞാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്ത് വന്നു; നെടുമുടി വേണു തനിക്കയച്ച കത്തിനെ കുറിച്ച് മഞ്ജു വാര്യര്‍

  ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. വളരെ രഹസ്യമായിട്ടാണ് അന്ന് താരവിവാഹം നടന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ശ്രിയയും ആന്‍ഡ്രോയും വിവാഹിതരായത്. കല്യാണശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കഥ വാര്‍ത്തയാവുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചിരുന്നു. ഒപ്പം കണ്മണി കൂടി ഉള്ളതിന്റെ സന്തോഷം ഇത്തവണയുണ്ട്.

  അതിനാല്‍ എനിക്ക് വിട പറയാനാവില്ല, എന്റെ മനസ്സില്‍ വേണു ഉണ്ട്, ഉണ്ടാവും; വികാരഭരിതനായി മമ്മൂട്ടി

  ഒരു നടിയാണെന്ന് പോലും അറിയാതെയാണ് ശ്രിയ ശരണ്‍ ആന്‍ഡ്രോയുമായി പരിചയത്തിലാവുന്നത്. അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോയതായിരുന്നു നടി. അവിടുന്ന് കണ്ട് പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിലായി. പിന്നീടത് പ്രണയമായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അദ്ദേഹത്തെ പോലൊരാളെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്ന് ശ്രിയ മുന്‍പ് പറഞ്ഞിരുന്നു. എന്തായാലും നടിയൊരു അമ്മയായതിന്റെ സന്തോഷം ആരാധകരും പങ്കുവെക്കുകയാണിപ്പോള്‍.

  Recommended Video

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  നടിയുടെ വീഡിയോ കാണാം

  English summary
  Mammootty's Pokkiri Raja Actress Shriya Saran Give Birth To A Baby Girl, Post Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X