റഷ്യന്‍ സ്വദേശിയുമായിട്ടുള്ള നടി ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷം; ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്ന

തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണും ഭര്‍ത്താവ് ആന്‍ഡ്രേയ് കോഷീവും നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 മാര്‍ച്ച് പത്തൊന്‍പതിനാണ് താരവിവാഹം നടക്കുന്നത്. റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കോഷീവുമായുള്ള പ്രണയം നടി രഹസ്യമാക്കി വെച്ചെങ്കിലും നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.

വിവാഹം ഉടനെ ഉണ്ടായേക്കും എന്ന ഗോസിപ്പുകള്‍ക്കിടയിലേക്കാണ് ഫോട്ടോസും വീഡിയോസും വരുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെ വിവാഹിതരായ താരങ്ങള്‍ ശേഷം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങളുമായി ശ്രിയ എത്തുന്നതും പതിവാണ്. ഇതിനിടയിലാണ് വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള റൊമാന്റിക് എഴുത്തുമായി നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

നമ്മള്‍ ആസ്വദിച്ച സ്‌നേഹത്തിനും സന്തോഷങ്ങള്‍ക്കും നിന്നോട് ഞാന്‍ നന്ദി പറയുന്നു

ഹാപ്പി ആനിവേഴ്‌സറി ആന്‍ഡ്രി കോഷീവ്. നമ്മള്‍ ആസ്വദിച്ച സ്‌നേഹത്തിനും സന്തോഷങ്ങള്‍ക്കും നിന്നോട് ഞാന്‍ നന്ദി പറയുന്നു. നമ്മള്‍ എല്ലായ്‌പ്പോഴും വളരുന്നതും പര്യവേക്ഷണം നടത്തുന്നതും പഠിക്കുന്നതും, യാത്ര ചെയ്യുന്നതും, സ്‌നേഹം നല്‍കുകയും, സ്‌നേഹം സ്വീകരിക്കുകയും, സന്തോഷം പകരുകയും, ഒക്കെ ചെയ്യുന്നത് നല്ല സുഹൃത്തുക്കളുമായിട്ടോ സ്‌നേഹിതരുമായിട്ടോ ആയിരിക്കാം. നിങ്ങളുമായിട്ടുള്ള എന്റെ ആകസ്മികമായ കൂടി കാഴ്ചയ്ക്ക് വഴിയൊരുക്കിയ ദ്രൂതിദേവിനോട് ഞാന്‍ എല്ലായിപ്പോഴും കടപ്പെട്ടിരിക്കും. ഞങ്ങള്‍ രണ്ടാളും വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണ്.

 ഞങ്ങള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്

ഞങ്ങള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്. തുടര്‍ന്നും ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നമുക്ക് ചുറ്റും എപ്പോഴും കുടുംബവും സുഹൃത്തുക്കളും ഉണ്ടെന്നുള്ളതാണ് സത്യം. തുടര്‍ന്നും ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ എല്ലായിപ്പോഴും പരസ്പരം പിന്തുയും നല്‍കാറുണ്ട്. നമുക്ക് ചുറ്റും എപ്പോഴും കുടുംബവും സുഹൃത്തുക്കളും ഉണ്ടോ എന്നാണ് ഞാന്‍ നോക്കുക. അത് നമുക്ക് വിലമതിക്കാന്‍ കഴിയുന്ന ഓര്‍മ്മകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഞങ്ങള്‍ എപ്പോഴും പരസ്പരം സപ്പോര്‍ട്ട് കൊടുക്കുന്നവരാണ്... എന്നുമാണ് വിവാഹ വാര്‍ഷികത്തെ കുറിച്ച് ശ്രിയ പറഞ്ഞ് വെക്കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം

വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഭര്‍ത്താവിനൊപ്പമുള്ള വിവാഹ ഫോട്ടോസും ഹണിമൂണ്‍ ആഘോഷത്തില്‍ നിന്നുള്ളതും നിറവയറില്‍ നില്‍ക്കുന്നതുമടക്കം നിരവധി ചിത്രങ്ങളാണ് ശ്രിയ പുറത്ത് വിട്ടത്. മാത്രമല്ല കുഞ്ഞിനെ മടിയില്‍ ഇരുത്തി ഊഞ്ഞാല്‍ ആടുന്നൊരു വീഡിയോയും നടി പങ്കുവെച്ചിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിന്ന സമയത്താണ് ശ്രിയ ശരണ്‍ വിവാഹിതയാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം.

വിവാഹക്കാര്യം താരങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നു

ഇന്ത്യയില്‍ വെച്ച് വളരെ മനോഹരമായി നടത്തിയ വിവാഹം ആരും അറിഞ്ഞിരുന്നില്ല. വളരെ രഹസ്യമാക്കി വെച്ച വിവാഹക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത് വളരെ വൈകിയാണ്. ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അതുപോലെ തന്നെ മകള്‍ക്ക് നടി ജന്മം കൊടുത്തെങ്കിലും ഗര്‍ഭിണിയാണെന്നുള്ള വിവരം പോലും നടി ആരോടും പങ്കുവെച്ചിരുന്നില്ല. ശേഷം കുഞ്ഞിന്റെ ജനനത്തിന് ശേഷമാണ് എല്ലാവരും ഇക്കാര്യങ്ങള്‍ അറിയുന്നത്. കുഞ്ഞിൻ്റെ കൂടെയുള്ള മനോഹരമായ നിമിഷങ്ങളിലൂടെ കടന്ന് പോവുകയാണ് ശ്രിയയും ആൻഡ്രോയും. വിവാഹ വാർഷിക ആശംസകൾക്കൊപ്പം എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാനുള്ള സന്ദേശങ്ങളും പ്രിയപ്പെട്ടവർ നൽകുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X