ഉണ്ണിമുകുന്ദന്റെ പ്രണയമല്ല, കലിപ്പ്! മാമാങ്കത്തിലെ പാട്ടിന്റെ ഹിന്ദി വേര്‍ഷന്‍ കണ്ടിട്ടുണ്ടോ?

ഇനി കുറഞ്ഞ് ദിവസങ്ങള്‍ മാത്രമേ മാമാങ്കത്തിന് വേണ്ടി കാത്തിരിക്കേണ്ടതുള്ളു. നവംബര്‍ 21 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ആഗോളതലത്തില്‍ ഒന്നിച്ച് റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയിരിക്കുന്ന മാമാങ്കം മലയളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ ഒരേ സമയത്ത് എത്തും.

 mamangam

അടുത്തിടെ മാമാങ്കത്തില്‍ നിന്നും പാട്ട് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അതിന്റെ ഹിന്ദി വേര്‍ഷനും എത്തിയിരിക്കുകയാണ്. പ്രാചി തെഹ്ലന്‍, ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍ എന്നിവരെല്ലാമാണ് പാട്ടില്‍ അണിനിരന്നിരിക്കുന്നത്. 116 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള ടി-സീരിസ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മാമാങ്കത്തിന്റെ ഹിന്ദി ഗാനം എത്തിയത്. പുറത്ത് വന്ന് അധികം വൈകുന്നതിനുള്ളില്‍ പാട്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

സിനിമയിലെ മര്‍മ്മ പ്രധാനമായ രംഗങ്ങളില്‍ ഒന്നാണെന്ന സൂചനയാണ് പാട്ടില്‍ നിന്നും ലഭിക്കുന്നത്. അതുപോലെ ഉണ്ണിമുകുന്ദന്റെ കലിപ്പോടെയുള്ള നോട്ടവും സിനിമയെ കുറിച്ചുള്ള ഊഹപോഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. റിലീസിന് അധികം ദിവസം ബാക്കി ഇല്ലാത്തതിനാല്‍ മാമാങ്കത്തിന്റെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X