'പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവ് നിക്ക് ജോഹ്നാസ് അല്ല'! വൈറലായി ചിത്രം
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താര ജോഡികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. വിവാഹ ശേഷമുളള ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകയോടെ കാത്തിരിക്കാറുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് പ്രിയങ്ക ചോപ്ര. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട് താരം. വിവാഹത്തിന് ശേഷവും പ്രിയങ്കാ ചോപ്ര ബോളിവുഡില്‍ അഭിനയിച്ചിരുന്നു.
ബോളിവുഡിന് പുറമെ ഹോളിവുഡിലും തിളങ്ങിയിരുന്നു താരം. അതേസമയം നിക്ക് ജോഹ്നാസിന് മുന്‍പ് പ്രിയങ്കാ ചോപ്രയുടെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്രണ്ടന്‍ ഷൂസ്റ്റര്‍ എന്ന ആളാണ് അമേരിക്കയില്‍ പ്രിയങ്ക എത്തിയപ്പോള്‍ മാലയിട്ടുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഇങ്ങനെക്കുറിച്ചത്.

നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരമാണ് പ്രിയങ്കാ ചോപ്ര. നടിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി രംഗത്തെത്താറുണ്ട് താരങ്ങള്‍. വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങള്‍ക്കും വീഡിയോസിനുമെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

മുന്‍പ് ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുളള വിവാഹം നടന്നത്. വിവാഹ ശേഷം പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്. അടുത്തിടെ പ്രിയങ്കയുടെ പിറന്നാള്‍ ദിനം നിക്കും കുടുംബവും കൂട്ടുകാരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ഭാര്യയുടെ പിറന്നാളിന് ഗംഭീര പാര്‍ട്ടിയാണ് നിക്ക് ഒരുക്കിയത്.

അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ ക്രിസി ട്രൈഗന്‍ പങ്കുവെച്ച ഒരു ട്വീറ്റിന് മറുപടിയായിട്ടാണ് ഇയാളുടെ രസകരമായ കമന്റ് വന്നത്. നിങ്ങള്‍ എന്നെങ്കിലും പ്രശസ്തനായിട്ടുണ്ടോ? ഒരു നിമിഷത്തേക്ക് ആണെങ്കിലും ഒരു പരസ്യത്തിന്റെ പശ്ചാത്തല ശബ്ദമായിട്ടോ, അല്ലെങ്കില്‍ വലിയൊരു സിനിമയുടെ അണിയറയിലോ, വിഡ്ഡിത്തരമാണെങ്കിലും സത്കാരങ്ങള്‍ക്കിടയില്‍ ആളുകളോട് പങ്കുവെക്കുന്ന ചില കാര്യങ്ങള്‍ അതെനിക്ക് കാണണം എന്നായിരുന്നു ക്രിസി ട്രൈഗന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

ഇതിന് താഴെയാണ് ബ്രണ്ടന്‍ ഷൂസ്റ്റര്‍ എന്നയാള്‍ കമന്റുമായി എത്തിയത്. 2014ല്‍ ഞാന്‍ പ്രിയങ്കാ ചോപ്രയെ വിവാഹം കഴിച്ചു. തമ്പയിലെ ഗ്രീന്‍ കാര്‍പെറ്റില്‍ വെച്ച് പ്രിയങ്കുടെ കഴുത്തില്‍ മാലയിട്ടു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇത് കല്യാണം കഴിക്കുന്നതിന്റെ പ്രതീകാത്മകമാണെന്ന് എനിക്ക് അന്ന് വലിയ അറിവില്ലായിരുന്നു ബ്രണ്ടന്‍ ഷൂസ്റ്റര്‍ കുറിച്ചു. അതേസമയം ഇയാളുടെ കമന്റ് ഹിറ്റായി മാറിയിരിക്കുകയാണ്. ഒറ്റ കമന്റുകൊണ്ട് പ്രശസ്തനായല്ലോ എന്നാണ് അധികപേരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പ്രിയങ്ക ഇനി ആദ്യ ഭര്‍ത്താവിനെ തേടി വരുമെന്നും ചിലര്‍ കുറിച്ചിരിക്കുന്നു.


Click it and Unblock the Notifications