'നീയില്ലാതെ 365 ദിനങ്ങള്‍'; ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി മന്ദിര ബേദി
മിനിസ്‌ക്രീനില്‍ ഒരു കാലത്ത് തിളങ്ങിനിന്ന താരമായിരുന്നു മന്ദിര ബേദി. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശാന്തി എന്ന സീരിയലിലെ നായികാകഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലും നിരവധി ടിവി ഷോകളില്‍ അവതാരകയായും മന്ദിര പ്രത്യക്ഷപ്പെട്ടു. ലോകകപ്പ് ക്രിക്കറ്റുകളിലും ഐപിഎല്‍ മത്സരങ്ങളിലും മന്ദിര ബേദിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരസ്യചിത്രങ്ങള്‍ക്ക് വേണ്ടിയും മാഗസിനുകള്‍ക്ക് വേണ്ടിയും പലപ്പോഴും മോഡലാകാനും താരം മടിച്ചിട്ടില്ല.
കഴിഞ്ഞ കോവിഡ് കാലത്തായിരുന്നു മന്ദിര ബേദിയുടെ ഭര്‍ത്താവ് രാജ് കൗശാലിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭര്‍ത്താവിന്റെ ആകസ്മിക നിര്യാണം മന്ദിരയെ ഏറെ തളര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയൊരു കുറിപ്പ് ആരാധകര്‍ക്കായി പങ്കുവെക്കുകയാണ് താരം. 'നിങ്ങളില്ലാത്ത 365 ദിവസങ്ങള്‍' എന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിന്റെ ചിത്രമായിരുന്നു മന്ദിര പോസ്റ്റ് ചെയ്തത്. ഒപ്പം രണ്ടായി പിളര്‍ന്ന ഒരു ഹൃദയത്തിന്റെ ചിഹ്നവും ചേര്‍ത്ത് മിസ് യു രാജി എന്നെഴുതിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
വീട്ടില്‍ അദ്ദേഹത്തിനായി രണ്ട് ദിവസത്തെ പ്രാര്‍ത്ഥന നടത്തിയെന്നും എല്ലാ സ്‌നേഹവും താങ്കള്‍ക്ക് നല്‍കുന്നുവെന്നും മന്ദിര കുറിച്ചു. 'ഞങ്ങളെപ്പോലെ ഇന്നത്തെ ദിവസം മുഴുവന്‍ ആകാശവും കരയുകയായിരുന്നു. എവിടെയിരുന്നാലും സമാധാനത്തിലും സന്തോഷത്തിലും സ്‌നേഹത്തോടെ കഴിയാന്‍ സാധിക്കട്ടെ.'
മന്ദിരയുടെ കുറിപ്പിന് നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി, മൗനി റോയ്, വിശാല്‍ ദദ്‌ലാനി, റിയ ചക്രവര്‍ത്തി എന്നിവരും തങ്ങളുടെ പ്രാര്‍ത്ഥന അറിയിക്കുന്നു. താരത്തിന് സ്‌നേഹവും പിന്തുണയും നല്‍കുന്നുവെന്നറിയിച്ച ആരാധകര്‍ നിങ്ങളെയും കുടുംബത്തെയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു.

എഴുത്തുകാരനും സിനിമാ സംവിധായകനുമായ രാജ് കൗശാലും മന്ദിര ബേദിയും 1999-ലാണ് വിവാഹിതരായത്. 1996-ല്‍ ആണ് ഇരുവരും കാണുന്നതും പരിചയത്തിലാകുന്നതും. പിന്നീട് മൂന്ന് വര്‍ഷത്തോളം പ്രണയിച്ചു. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. 2011 ജൂണ്‍ 17-ന് ആയിരുന്നു ഇരുവരുടേയും ഇടയിലേക്ക് മകന്‍ വീര്‍ എത്തിയത്. പിന്നീട് 2020 ജൂലൈയില്‍ താര എന്ന മകളെ ദത്തെടുക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശില്‍ നിന്നാണ് മകളെ ദത്തെടുത്തതെന്ന് മന്ദിര മുന്‍പ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











