ഒരു പങ്കാളിയുണ്ടെങ്കിൽ ജീവിതം എങ്ങനെ ആയേനേ; 52ാം വയസ്സിലും ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് മനീഷ

ഇന്ത്യൻ സിനിമയിൽ ഒരു തരം​ഗമായ നടിയാണ് മനീഷ കൊയ്രാള. നേപ്പാൾ സ്വദേശിയായ മനീഷയെ ഇന്നത്തെ താരമായി വളർത്തിയത് ഇന്ത്യൻ പ്രേക്ഷകരാണ്. മറ്റൊരു രാജ്യത്ത് നിന്ന് വന്ന നടി എന്ന അകൽച്ച ഒരിക്കലും മനീഷയോട് പ്രേക്ഷകർക്ക് ഉണ്ടായിട്ടില്ല. അത്രമാത്രം മമത മനീഷ കൊയ്രാളയോട് ആരാധകർക്കുണ്ട്. ഉയർച്ച താഴ്ചകൾ ഒരുപാട് സംഭവിച്ചതാണ് മനീഷയുടെ ജീവിതത്തിൽ. നേപ്പാളിലെ പ്രമുഖ കുടുംബത്തിലാണ് താരം ജനിച്ചത്. മുത്തശ്ശൻ ബിശ്വേശ്വർ പ്രസാദ് കൊയ്രാള അറുപതുകളിൽ നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്നു.

കെയ്രാള കുടുംബത്തിലെ മകൾ സിനിമാ സ്വപ്നങ്ങളുമായി ഇന്ത്യയിലെത്തിയപ്പോൾ വളരെ പെട്ടെന്ന് ജനസ്വീകാര്യത ലഭിച്ചു. ഒരു കാലഘട്ടത്തിൽ ബോളിവുഡിന്റെ നിറപ്പകിട്ടുള്ള മായികലോകത്ത് മനീഷ സ്വയം മറന്നു. പ്രശസ്തിയും മത്സരവും തലയ്ക്ക് പിടിച്ച അക്കാലഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മനീഷ മടിച്ചിട്ടില്ല. 2012 ൽ കാൻസർ ബാധിച്ച ശേഷമാണ് ജീവിതത്തെക്കുറിച്ചുള്ള മനീഷയുടെ കാഴ്ചപ്പാടിൽ മാറ്റം വരുന്നത്.

അസുഖം ബാധിച്ച കാലത്ത് സിനിമകളിൽ നിന്നും മനീഷ ഇടവേളയെടുത്തു. ഇതിനിടെ നടിയുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. നേപ്പാളി സ്വദേശിയായ സമ്രാത് ദഹൽ എന്ന ബിസിനസുകാരനെയാണ് മനീഷ വിവാഹം ചെയ്തത്. 2010 ലായിരുന്നു വിവാഹം. 2012 ൽ ഇവർ വേർപിരിഞ്ഞു. ഈ വർഷം തന്നെയാണ് നടിക്ക് കാൻസർ പിടിപെടുന്നതും. കാൻസറിനെ അതിജീവിച്ച് 2017 ലാണ് മനീഷ കൊയ്രാള അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. എന്നാൽ പിന്നീട് മറ്റൊരു വിവാഹബന്ധത്തിന് താരം തയ്യാറായില്ല. 52 കാരിയായ മനീഷ ഇപ്പോഴും സിം​ഗിളാണ്.

Maneesha Koirala

രണ്ടാമതൊരു വിവാഹത്തിന് തയ്യാറാകാത്തതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മനീഷയിപ്പോൾ. ഒരു കുടുംബ ജീവിതം തുടങ്ങാനുള്ള സമയം കടന്ന് പോയെന്ന് മനീഷ വ്യക്തമാക്കി. ഒരു പങ്കാളിയുണ്ടായിരുന്നെങ്കിൽ ജീവിതം എങ്ങനെയായേനെയെന്ന് ചില സമയത്ത് ഞാൻ ചിന്തിക്കും. കുറേക്കൂടി നല്ല ജീവിതമാകുമായിരുന്നോ എന്ന് അറിയില്ല. എന്നെ സംബന്ധിച്ച് ജീവിതം സമ്പൂർണമാണെന്ന് കരുതുന്നു. എന്റെ കുട്ടികൾ വളർത്തു നായയും പൂച്ചയുമാണ്.

മൗ​ഗ്ലിയും സിമ്പയും. അതോടൊപ്പം നല്ല മാതാപിതാക്കളും സുഹൃദ് വലയവും ഉണ്ട്. എങ്കിൽപ്പോലും ഒരു പങ്കാളി ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമെന്നും മനീഷ തുറന്ന് പറഞ്ഞു. സിം​ഗിൾ മദർ ആകാൻ ആ​ഗ്രഹമുണ്ടെങ്കിലും അതിനുള്ള ആത്മവിശ്വാസം ഇപ്പോഴും ഇല്ലെന്ന് മനീഷ വ്യക്തമാക്കി. ഈ ലോകത്ത് കുഞ്ഞിനെ വളർത്തുക എന്നത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന് എനിക്ക് അറിയാം.

Maneesha Koirala

ഒരു കുഞ്ഞിനെ വളർത്താനുള്ള ആത്മവിശ്വാസം വരുമ്പോൾ മാത്രമേ ഞാനതിന് തയ്യാറാകൂ. പക്ഷെ തന്റെ അസുഖ പശ്ചാത്തലം പരി​ഗണിക്കണം. ഇതിന് പുറമെ മറ്റ് ആ​ഗ്രഹങ്ങൾ, ഇപ്പോൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എന്നിവ ത്യാ​ഗം ചെയ്ത് കുഞ്ഞിന് ശ്രദ്ധ നൽകാൻ കഴിയേണ്ടതുണ്ടെന്നും മനീഷ കൊയ്രാള ചൂണ്ടിക്കാട്ടി.

കാൻസറിനെ അതിജീവിച്ച മനീഷയെ തേടി ശ്രദ്ധേയ വേഷങ്ങൾ പിന്നീട് വന്നു. ലസ്റ്റ് സ്റ്റോറീസ്, സഞ്ജു എന്നിവയാണ് തിരിച്ച് വരവിൽ നടി ആദ്യം ചെയ്ത പ്രൊജക്ടുകൾ. ഇന്ന് വ്യത്യസ്തമായ വേഷങ്ങളാണ് മനീഷ കൊയ്രാള തെരഞ്ഞെടുക്കുന്നത്.

90 കളിൽ ബോളിവുഡിൽ തിരക്കുള്ള നായികയായിരുന്നു മനീഷ. എ ലൗവ് സ്റ്റോറി, ഖാമോഷി: ദ മ്യൂസികൽ, ​ഗുപ്ത്, ദിൽ സെ, ബോംബെ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ നടി അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, നേപ്പാളി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ മനീഷ കൊയ്രാള അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: maneesha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X