»   » ഐശ്വര്യ മടങ്ങിയെത്തുന്നു മണിരത്‌നത്തിനൊപ്പം

ഐശ്വര്യ മടങ്ങിയെത്തുന്നു മണിരത്‌നത്തിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് നടി ഐശ്വര്യ റായ് വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലൂടെയാവും ഐശ്വര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുക. 1938ല്‍ ഇറങ്ങിയ ഡാഫന്‍ ഡു മൗറിയുടെ റെബേക്ക എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം ഈ ചിത്രം ഒരുക്കുന്നത്.

ഇരുവര്‍, ഗുരു, രാവണ്‍ എന്നീ മണിരത്‌നം ചിത്രങ്ങളില്‍ വേഷമിട്ട ഐശ്വര്യ ഇതു വരെ സംവിധായകന്‍ വച്ച് നീട്ടിയ അവസരങ്ങളൊന്നും നിഷേധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തവണയും ഐശ്വര്യ മണിരത്‌നം ചിത്രത്തില്‍ വേഷമിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തിന്റെ തിരക്കഥ ഐശ്വര്യ വായിച്ചു കഴിഞ്ഞു. ഒരു പുരുഷന്റെ രണ്ടാം ഭാര്യയാവേണ്ടി വന്ന സ്ത്രീയുടെ കഥയാണ് റെബേക്ക എന്ന നോവല്‍.

ഗര്‍ഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് മാറി നിന്ന ഐശ്വര്യ ഇപ്പോള്‍ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമാണ് തന്റെ ശ്രദ്ധ എന്ന് വ്യക്തമാക്കിയിരുന്നു. അമ്മയുടെ ജോലികള്‍ ഭംഗിയായി ചെയ്യുക എന്നതാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ള വെല്ലുവിളി എന്ന് പറഞ്ഞ നടി അഭിനയത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതേയില്ലെന്നും അറിയിച്ചിരുന്നു.

എന്നാല്‍ മണിരത്‌നം ഒരു ഓഫര്‍ നല്‍കിയാല്‍ അത് നടി നിഷേധിക്കില്ലെന്നാണ് ഐശ്വര്യയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

English summary
Director Mani Ratnam is roping in Aishwarya Rai Bachchan for an adaptation of Daphne Du Maurier's famous 1938 novel Rebecca

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam