Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
മണിരത്നം ചിത്രം ഗുരുവിനും ആഷ് അഭിഷേക് പ്രണയത്തിനും 14 വയസ്!
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. സിനിമയിൽ സജീവമല്ലെങ്കിലും താരങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകാറുണ്ട്. ഇവരുടെ പഴയ സിനിമാ വിശേഷങ്ങൾ തന്നെയാണ് ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് 2007 ൽ ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് സിനിമയ്ക്ക് ഇടവേള നൽകി നടി കുടുംബിനിയായി മാറുകയായിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമായിരുന്നു. കുടുംബ വിശേഷങ്ങളും പഴയ കാല സിനിമാ ഓർമകളും താരം പങ്കുവെയ്ക്കുമായിരുന്നു.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് ഐശ്വര്യ റായ് ബച്ചന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ആഷും അഭിഷേക് ബച്ചനും ഒന്നിച്ചെത്തിയ ചിത്രമായ ഗുരുവിന്റെ ഓർമ പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. സിനിമയുടെ 14ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഗുരുവിന്റെ ഓർമ പഹ്കുവെച്ച് നടി രംഗത്തെത്തിയത് .ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ എത്തിയപ്പോഴുള്ള ചിത്രമാണ് താരസുന്ദരി പങ്കുവെച്ചിരിക്കുന്നത്. അന്ന് ഈ ദിവസം.. പതിനാലു വർഷങ്ങൾ...എന്നന്നേക്കും ഓർമ്മകളിൽ ഗുരു..' എന്ന് കുറിച്ച് കൊണ്ടാണ് മാധ്യമങ്ങളെ കാണുന്ന ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും മണിരത്നത്തിന്റേയും ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
വീണ്ടും ഐശ്വര്യ മണിരത്നം ചിത്രത്തിനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരിൽ അധികം പേരുടേയും കമന്റ് വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് ബച്ചനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വൻ. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കൊവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുമുണ്ട്.
ഗുരു താരങ്ങളുടെ കരിയറിലെ മാത്രമല്ല ജീവിത്തിലും വഴിത്തിരിവായ ചിത്രമായിരുന്നു . ചിത്രത്തിന്റെ പ്രീമിയറിന് ശേഷമായിരുന്നു അഭിഷേക് ബച്ചൻ ഐശ്വര്യയോട് വിവാഹാഭ്യർഥന നടത്തിയത്. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഗുരുവെന്നും അഭിഷേക് ബച്ചൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐശ്വര്യ, അഭിഷേക് ബച്ചനെ കൂടാതെ ദ്യ ബാലൻ, മാധവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എ ആർ റഹ്മാൻ ആയിരുന്നു സിനിമയുടെ സംഗീത സംവിധായകൻ. ഇന്നും ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.
ഐശ്വര്യ റായ് ഇൻസ്റ്റഗ്രാം പോസ്റ്റ്
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു