ദീപികയുടെ പേരിൽ അറിയപ്പെടേണ്ട!! മുൻകാമുകൻ എന്ന വിശേഷണം ഇഷ്ടമല്ല, തുറന്നടിച്ച് ബോളിവുഡ് താരം
ദീപികയുടെ മുൻകാമുകൻ എന്ന പേരിലണ് താരം ഇപ്പോഴും അറിയപ്പെടുന്നത്.
നടി ദീപിക പദുകോണിന്റെ മുൻ കാമുകൻ എന്ന പേരിൽ വാർത്തകളിൽ ഇടം പിടിച്ച താരമാണ് നിഹാൽ പാണ്ഡ്യ. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേയ്ക്ക് എത്തിന്റെ പാണ്ഡ്യന്റെ ഏറ്റവും പുതിയ ചിത്രമാണ് മണി കർണിക ദക്വീൻ ഓഫ് ഝാൻസി. ചിത്രം ജനുവരി 25 ന് റിലീസിനെത്തുകയാണ്. ഇതോടുകൂടി താരന്റെ പേര് വാർത്തളിൽ ഇടം പിടിക്കാൻ തുടങ്ങി.

എന്നാൽ ദീപികയുടെ മുൻകാമുകൻ എന്ന പേരിലണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഈ വിശേഷണം താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് തുറന്നടിക്കുകയായിരുന്നു. തനിയ്ക്ക് തന്റേതായ വ്യക്തത്വമുണ്ട്. ആയതിനാൽ മറ്റൊരാളിന്റെ പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നും താരം പറഞ്ഞു.
ദീപിക സിനിമയിൽ വരുന്നതിനു മുൻപ് മോഡലിങ് രംഗത്ത് സജീവമായിരുന്നു. ആ സമയത്താണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്. ഇവരുടെ ബന്ധം അധികം നാൾ നിലനിന്നിരുന്നില്ല. ദീപിത അഭിനയരംഗത്തിലേയ്ക്ക് കടക്കുന്നതിനും മുൻപ് തന്നെ വേർപിരിയുകയായിരുന്നു. മണികർണികയുടെ റിലീസിന് ശേഷം നിഹാലും ഗായിക നീതി മോഹനുമായിട്ടുളള വിവാഹമാണ്.


Click it and Unblock the Notifications











