തന്നെ വഞ്ചിച്ചത് കങ്കണ!! വിവാദ പരാമർശവുമായി ആദം ജോൺ നായിക, കാണൂ...

തന്നെ വഞ്ചിച്ചത് കങ്കണ

പ്രദർശനത്തിനെത്തുന്നതിനും മുൻപ് തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമായിരുന്നു കങ്കണ കേന്ദ്രകഥപാത്രത്തെ അവതരിപ്പിച്ച മണികർണിക. ചിത്രം ബോക്സോഫിൽ വൻ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെങ്കിലും വൻ വിവാദങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത് . ഝാൻസി റാണിയുടെ കഥ പറയുന്ന ചിത്രത്തിൽ ഝാൻസിറാണിയായിട്ടാണ് കങ്കണ എത്തുന്നത്.

കങ്കണയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ക്രിഷ് രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്ന് ബാക്കിയുള്ള താരങ്ങളുടെ റോളുകൾ താരം എ‍ിറേറ് ചെയ്തുവെന്നു തരത്തിലുളള ഗുരുതര ആരോപണങ്ങളായിരുന്നു കങ്കണയ്ക്കെതിരെ ആരോപിച്ചത്. കൂടാതെ പാതിവഴിയിൽവെച്ച് സംവിധായകൻ ഈ ചിത്രം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോഴിത കങ്കണയെ വിമർശിച്ച് ബോളിവുഡ് താരം മിഷ്തി ചക്രവർത്തി രംഗത്തെത്തിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി. പൃഥ്വിരാജ് ചിത്രമായ ആദം ജോണിലൂടെ മിഷ്തി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വ്യാജ വാഗ്ദാനങ്ങൾ നൽകി

വ്യാജ വാഗ്ദാനങ്ങൾ നൽകി

വ്യാജ വാഗ്ദാനങ്ങൾ നൽകി കങ്കണ വഞ്ചിച്ചെന്നും അവർക്ക് പ്രധാന്യം ലഭിക്കാൻ മറ്റുളള താരങ്ങളുടെ കഥാപാത്രം വെട്ടിക്കുറച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂർത്തിയാക്കിയത് അതിൽ എഡിറ്റിങ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രാധാന്യം നൽകുന്ന തരത്തിലേയ്ക്ക് മാറ്റുകയായിരുന്നു. സിനിമ തിയേറ്ററിൽ കണ്ടപ്പോൾ ആശ്ചര്യപ്പെട്ട് പോയെന്നും മിഷ്തി പറഞ്ഞു.

ഷൂട്ട് ചെയ്തതല്ല ചിത്രം

ഷൂട്ട് ചെയ്തതല്ല ചിത്രം

ചിത്രത്തിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അതൊന്നും സിനിമ പുറത്തു വന്നപ്പോൾ കണ്ടില്ല. ഷൂട്ട് ചെയ്തതൊന്നുമല്ല സ്ക്രീനിൽ കണ്ടതെന്നും മിഷ്തി പറഞ്ഞു. ചിത്രത്തിന്റെ നിർമ്മാതാവ് കമൻ ജെയ്നാണ് ഈ ചിത്രത്തിലേയ്ക്ക് തന്നെ ക്ഷണിക്കുന്നത്. ആദ്യം ഈ വേഷത്തിനേട് അധികം താൽപര്യമില്ലായിരുന്നു. ഇത്ര വലിയ സിനിമയിൽ സഹനടിയായി അഭിനയിക്കാൻ തനിയ്ക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ നായികയ്ക്കൊപ്പം പ്രധാന്യമുളളമുളള ചിത്രമാണെന്നും അതുപോലെ തന്നെ അത്യുഗ്രമായ ഫൈറ്റ് രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ക്രിഷ് ആണെന്ന് അറിഞ്ഞതായിരുന്നു കരാറൊപ്പിടാനുളള മറ്റൊരു പ്രധാന കാരണമെന്നും താരം പറഞ്ഞു.

  ചതിച്ചത് കങ്കണ

ചതിച്ചത് കങ്കണ

പറഞ്ഞതു പോല ഉഗ്രൻ ഫൈറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ സിനിമയിൽ ഇതൊന്നും കണ്ടിരുന്നില്ല. റിലീസിന് നാലു ദിവസം മുൻപാണ് സിനിമ മുഴുവനായി കാണുന്നത്. അപ്പോഴാണ് ചതി പിണഞ്ഞതിനെ കുറിച്ച് മനസ്സിലായത്. സ്ക്രീനിങ്ങിന് ശേഷം പൂർണ്ണ നിരാശയായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോഴാണ് ഇതിനു പിന്നിൽ കങ്കണയാണെന്ന് മനസ്സിലായത്. തന്നെ കങ്കണ ചതിയ്ക്കുകയായിരുന്നുവെന്നും ആ രംഗങ്ങൾ നീക്കം ചെയ്തതിന്റെ കാരണം അവർക്കറിയാമായിരുന്നെന്നും മിഷ്തി പറഞ്ഞു.

 മോശമായ പെരുമാറ്റം

മോശമായ പെരുമാറ്റം

കങ്കണയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമായിരുന്നു ഉണ്ടായതെന്ന് സംവിധായകൻ ക്രിഷ് പറഞ്ഞു. കങ്കണയുടെ ഭാഗത്ത് നിന്ന് സഹിക്കാൻ പറ്റാത്ത പെരുമാറ്റമുണ്ടായപ്പോഴാണ് താൻ പിൻമാറിയതെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തെ പാതി വഴിയിൽ ഇട്ട് പോകുകയായിരുന്നില്ല മുക്കാൽ ബാഗവും തീർത്തിട്ടയാരുന്നു താൻ പിൻമാറിയതെന്നും ക്രിഷ് പ്രതികരിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X