For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനൊന്ന് ആളുകളുമായി പ്രണയത്തിലായി; വിവാഹം കഴിച്ച ആളുമായിട്ടും വേര്‍പിരിഞ്ഞു, മനീഷ കൊയ്‌രാളയുടെ പ്രണയകഥ വൈറല്‍

  |

  നക്ഷത്രക്കണ്ണുകളുള്ള ബോളിവുഡിലെ അതിസുന്ദരിയായ നടിയായിരുന്നു മനീഷ കൊയ്‌രാള. നേപ്പാളിലെ ഒരു റോയല്‍ കുടുംബത്തില്‍ ജനിച്ച മനീഷ ഒരു കാലത്ത് ഇന്ത്യന്‍ സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു. വിവാഹം കഴിച്ചതും ചില പ്രണയബന്ധങ്ങളും തകര്‍ന്നതുമെല്ലാം നടിയുടെ ജീവിതത്തെ പിടിച്ചുലച്ചു. അതിനൊപ്പം ക്യാന്‍സര്‍ കൂടി വന്നതോടെ ജീവിതത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലുമായി.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  അഭിനയത്തിലുള്ള മികവും അതീവ സൗന്ദര്യവുമെല്ലാം ഉള്ളതിനാല്‍ മനീഷ കൊയ്‌രാള എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. തന്റെ പ്രണയങ്ങള്‍ പരസ്യമായാലും അത്ര വലിയ കുഴപ്പമില്ലാത്ത നടിമാരില്‍ ഒരാളായിരുന്നു മനീഷ. ഇപ്പോഴിതാ നടിയുടെ പ്രണയങ്ങളെ കുറിച്ചും വളരെ കുറച്ച് കാലം നീണ്ട് നിന്ന ദാമ്പത്യത്തെ കുറിച്ചും വിവാഹമോചനം വരെ കാര്യങ്ങള്‍ എത്താനുള്ള കാരണത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

  ആദ്യ കാലത്ത് സഹതാരമായി മനീഷയ്‌ക്കൊപ്പം അഭിനയിച്ച വിവേക് മുഷ്‌റാനുമായി നടി പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിലായിരുന്നു വിവേകുമായി മനീഷ ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ വലിയ വിജയമായതോടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ആ സ്‌നേഹബന്ധം താരങ്ങള്‍ അവസാനിപ്പിച്ചു. അതിന് ശേഷമാണ് നാന പടേക്കര്‍ മനീഷയുടെ ജീവിതത്തിലേക്ക് വരുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാന പടേക്കറും മനീഷയും തമ്മിലുള്ള ജോഡി വിജയിച്ചിരുന്നു.

  ഓണ്‍സ്‌ക്രീനില്‍ പ്രണയിച്ചിരുന്നത് പോലെ സിനിമയ്ക്ക് പുറത്തും പ്രണയമുണ്ടായി. അന്ന് നാന പടേക്കര്‍ വിവാഹിതനും മനീഷയേക്കാള്‍ പ്രായം കൂടുതലുള്ള ആളായത് കൊണ്ട് ആ പ്രണയം വലിയ പ്രശ്‌നമുണ്ടാക്കി. ആദ്യം പൊതുജനത്തിന് മുന്നില്‍ വന്നില്ലെങ്കിലും പിന്നീട് രണ്ടാളും ഒരുമിച്ച് താമസിക്കുകയും രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി പോവുന്നതുമെല്ലാം പതിവാക്കി. എന്നാല്‍ നടി ആയിഷ ജുല്‍ക്കയ്‌ക്കൊപ്പം നാനയെ കണ്ടതോടെ മനീഷ അതൊരു വലിയ പ്രശ്‌നമാക്കി മാറ്റി. എങ്കിലും ഒടുവില്‍ മനീഷയെ വിവാഹം കഴിക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നു. രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞു. അദ്ദേഹത്തെ പിരിഞ്ഞതോടെ മനീഷ വിഷാദത്തിലായി പോയിരുന്നു.

  വിഷാദത്തില്‍ നിന്നെല്ലാം മുക്തയായ ശേഷമാണ് ഡിജെ വൊസാനെയുമായി മനീഷ അടുപ്പമാകുന്നത്. ഹുസൈന്‍ ബാബി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഇരുവരും പ്രണയത്തിലായത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. എങ്കിലും പൊതുപരിപാടികളിലും മറ്റുമായി ഒരുമിച്ച് കാണാറുണ്ടായിരുന്നു. ഇതും വൈകാതെ വേര്‍പിരിഞ്ഞു. ശേഷം ലണ്ടന്‍ ആസ്ഥാനമാക്കി ബിസിനസ് ചെയ്യുന്ന സിസില്‍ ആന്റണിയെ പരിചയപ്പെട്ടു. ഏറെ കാലം ഇരുവരും തമ്മിലുള്ള ബന്ധം പോയെങ്കിലും വൈകാതെ മനീഷ മറ്റൊരു പ്രണയം കണ്ടുപിടിച്ചു. അതായിരുന്നു ആര്യന്‍ വൈഡ്,

  പ്രൊഫഷണലി മനീഷയുടെ കാര്യങ്ങള്‍ അത്ര സുഖരമായി പോവാത്ത കാലത്താണ് ആര്യനുമായി പരിചയത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ വര്‍ക്ക് ചെയ്തതിന് പിന്നാലെയാണ് ഇഷ്ടം തുടങ്ങുന്നത്. തനിക്കൊരു മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടി ആര്യന്‍ ഈ അവസരം ഉപയോഗിച്ചെന്ന് വേണം പറയാന്‍. മനീഷയെ കുറിച്ച് വാതോരാതെ അദ്ദേഹം സംസാരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിച്ചതില്‍ അതിശയിക്കാനില്ല. ആര്യന് ശേഷമാണ് പ്രശാന്ത് ചൗധരി മനീഷയുടെ ജീവിതത്തിലേക്ക് എത്തുന്നത്. മറ്റ് പ്രണയങ്ങള്‍ പോലെ ഇതും അധികം നീണ്ട് പോയില്ല.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നാലെ ക്രിസ്പിന്‍ കോണ്‍റോയ് എന്ന അമേരിക്കന്‍ അംബസഡറുമായി നടി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എങ്കിലും അതില്ലെന്ന് നടി വ്യക്തമാക്കി. താരിഖ് പ്രേംജി ആണ് പിന്നീട് മനീഷയുടെ ജീവിതത്തിലേക്ക് വന്ന പ്രണയം. അക്ഷയ് കുമാര്‍, സന്ദീപ് ചൗട്ട, ക്രിസ്റ്റഫര്‍ ഡോറിസ്, എന്നിവരായിരുന്നു നടിയുടെ ജീവിതത്തിലേക്ക് പ്രണയവുമായി കടന്ന് വന്ന മറ്റ് ചിലര്‍. ഇത്രയൊക്കെ പ്രണയം ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ സാമ്രാട്ട് ദാല്‍ എന്ന ആളുമായിട്ടാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. ബിസിനസുകാരനായ സാമ്രാട്ട് മനീഷയെക്കാളും ഏഴ് വയസിന് ഇളയതായിരുന്നു. 2010 ല്‍ വിവാഹിതരായ ഇരുവരും 2012 ല്‍ വിവാഹമോചിതരായി.

  പൃഥ്വിയ്ക്ക് വിവാഹം കഴിക്കാൻ ഇവരെയാണോ കിട്ടിയത്; ഒരൊറ്റ അഭിമുഖത്തിലൂടെ സുപ്രിയ മേനോനെ വാഴ്ത്തി ആരാധകരും

  English summary
  Manisha Koirala Dated 11 Mens Before Her Marriage With Samrat Dahal, Later Marriage Ended In Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X