ആ ഇന്റിമേറ്റ് സീന്‍ സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു; റിഹേഴ്‌സല്‍ നടന്നെങ്കിലും പുതിയതായിരുന്നു: മനീഷ കൊയ്‌രാള

ഹീരാമണ്ഡി എന്ന സഞ്ജയ് ലീല ബന്‍സാലി സീരീസ് വലിയ പ്രതീക്ഷയോടെ എത്തിയതായിരുന്നെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടായത്. സ്ജയ് ലീല ബന്‍സാലി എന്ന ഹിറ്റ് ഡയറക്ടറുടെ ആദ്യമായി ഒ.ടി.ടിയില്‍ ചെയ്ത പ്രോജക്ട് കൂടിയാണ് ഹീരാമണ്ഡി.

സീരീസില്‍ മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, അദിതി റാവോ ഹൈദരി, റിച്ച ഛദ്ദ, സഞ്ജീത ഷെയ്ഖ്, ഷാര്‍മിന്‍ സെഗാള്‍, താഹ ഷാ ബാദുഷ, ഫരീദ ജലാല്‍, ശേഖര്‍ സുമന്‍, ഫര്‍ദീന്‍ ഖാന്‍, ശ്രുതി ശര്‍മ, ആദ്യായന്‍ സുമന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

manisha

ഹീരാമണ്ഡയിലെ ഷാഹി മഹല്‍ എന്ന വേശ്യാലയത്തിലെ തീരുമാനങ്ങളെടുക്കുന്ന മല്ലികാജാന്‍ എന്ന കഥാപാത്രത്തെയാണ് മനീഷ കൊയ് രാള അവതരിപ്പിച്ചത്. ഇപ്പോഴിതാ സീരീസിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി. ശേഖര്‍ സുമനുമായിട്ടായിരുന്നു നടിയുടെ ഇന്റിമേറ്റ് രംഗം.

എന്നാല്‍ ഇത് ആദ്യം സ്‌ക്രിപ്റ്റിന്റെ ഭാഗമല്ലായിരുന്നു എന്ന് പറയുകയാണ് നടി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേപാളില്‍ തന്റെ വീട്ടില്‍ ചെടി നനച്ചുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് സഞ്ജയ് ലീല ബന്‍സാലിയുടെ വിളി വന്നത്. നിങ്ങള്‍ക്ക് ഒരു നല്ല റോളുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചിട്ട് തീരുമാനിക്കൂ എന്നാണ് ബന്‍സാലി തന്നോട് പറഞ്ഞത്.

എനിക്ക് ഒത്തിരി സന്തോഷമായി. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ച് സ്വപനം കാണുന്നതെല്ലാം നിര്‍ത്തി. നമ്മള്‍ ആരും ഇതുവരെ ചിന്തിക്കാത്ത ഒരു കാര്യത്തെ കൊണ്ടു വന്ന് അവതരിപ്പിച്ചു എന്നുള്ളതാണ് അദ്ദേഹം ചെയ്ത കാര്യം. ഈ ഇന്റിമേറ്റ് സീനിന്റെ കാര്യമായാല്‍ പോലും റിഹേഴ്‌സല്‍ നടക്കുന്നുണ്ടായിരുന്നെങ്കില്‍ പോലും അതും നമുക്ക് പുതിയതായിരുന്നു.

നേരത്തെ ശേഖര്‍ തന്നെ ഈ സീന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മനീഷ കൊയ്‌രാള നിങ്ങളുടെ കൂടെ ഒരു സ്‌ക്രീന്‍ പങ്കുവെക്കാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ് എന്നാണ് ശേഖര്‍ സുമന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഹീരാമണ്ഡിയിലെ നവാബ് സുല്‍ഫിക്കര്‍ എന്ന കഥാപാത്രത്തെയാണ് ശേഖര്‍ അഭിനയിച്ചത്.

അദ്ദേഹത്തിന്റെ മകന്‍ ആധ്യായന്‍ സുമനും സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. നവാബ് സോറാവര്‍ എന്ന കഥാപാത്രത്തെയാണ് ആധ്യായന്‍ അവതരിപ്പിക്കുന്നത്. 1920-40 കാലഘട്ടത്തിലെ വജ്രവ്യാപാര മേഖലയായ ഹീരാമണ്ഡി എന്ന ജില്ലയെ സംബന്ധിച്ചു നടക്കുന്ന സംഭവങ്ങളാണ് സീരീസില്‍ പറയുന്നത്.

manisha

ലാഹോറിലെ ഹീരാമണ്ഡി ജില്ലയില്‍ താമസിക്കുന്ന തവായിഫുകളെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. മുഗള്‍ ഭരണ കാലത്ത് സാംസ്‌കാരിക കേന്ദ്രമായ പ്രദേശം ബ്രിട്ടീഷുകാര്‍ അധികാരത്തിലെത്തിയതോടെ വേശ്യാവൃത്തി നടക്കുന്ന സ്ഥലമാക്കി മാറ്റിയതും വജ്രം ഇടപാടുകാരും ലൈംഗിക തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷങ്ങളുമൊക്കൊയാണ് സീരീസില്‍ പറയുന്നത്.

ഗംഗുഭായ് കത്തിയാവാഡിക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പ്രോജക്ടാണ് ഹീരാമണ്ഡി. നിരവധി അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ കഥയാണ് ഗംഗു ഭായ് പറഞ്ഞത്. ചിത്രത്തിലെ ആലിയ ഭട്ടിന്റെ അഭിനയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

More from Filmibeat

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X