'അഭിനയം മോശമാണെന്ന് ആ സംവിധായകന്‍ പറഞ്ഞു, അടുത്ത ദിവസം എന്നെ അംഗീകരിച്ചു'; മനീഷ കൊയ്‌രാള

ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന നടിയായിരുന്നു മനീഷ കൊയ്‌രാള. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോള്‍ വീണ്ടും മനീഷ കരിയറില്‍ സജീവമാണ്. ബോളിവുഡ് നടി എന്ന ടാഗില്‍ മാത്രം ഒതുങ്ങി നിന്ന നടിയായിരുന്നില്ല മനീഷ. തമഴിലും അവര്‍ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങല്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്.

ബോളിവുഡിലെയും തമിഴിലേയും മുന്‍നിര നായകന്മാര്‍ക്കൊപ്പം മികച്ച കഥാപാത്രങ്ങള്‍ പങ്കുവെച്ച നടി കൂടിയാണ് മനീഷ. പല സംവിധായകരും അക്കാലങ്ങളില്‍ മനീഷയുടെ ഡേറ്റിനായി കാത്തിരുന്നിരുന്നു.

Manisha

മനീഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് 1991ല്‍ സൗദഗര്‍ എന്ന ചിത്രത്തിലൂടെയാണ്. ഇതിന് പിന്നാലെ 1994 ല്‍ അഭിനയിച്ച 1942: എ ലവ് സ്റ്റോറി മനീഷയ്ക്ക് മികച്ച കരിയറില്‍ വലി നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തു. ഇപ്പോഴിതാ 1942: ലവ് സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് മനീഷ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

1942: എ ലവ് സ്‌റ്റോറി എന്ന സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റില്‍ തന്റെ അഭിനയം മോശമായിരുന്നുവെന്ന് ഡയറക്ടര്‍ വിധു വിനോദ് ചോപ്ര പറഞ്ഞു എന്നാണ് മനീഷ ഓര്‍ത്തെടുക്കുന്നത്. പിങ്ക് വില്ലയോട് സംസാരിക്കുമ്പോഴായിരുന്നു 1942: എ ലവ് സ്‌റ്റോറിയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ മനീഷ പങ്കുവെച്ചത്.

'1942: എ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിന്റെ സമയത്ത് ഒരു സംഭവം ഉണ്ടായിരുന്നു. സിനിമയുടെ കഥ ആദ്യം വായിക്കുമ്പോള്‍ എനിക്ക് തന്നെ അത് ഭീകരമായി തോന്നിയരുന്നു. മാത്രമല്ല, സംവിധായകന്‍ വിധു വിനോദ് ചോപ്ര എന്നോട് കൃത്യമായി പറഞ്ഞു: നിങ്ങള്‍ വളരെ മോശമായിട്ടാണ് ചെയ്യുന്നത് എന്ന്.

അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങള്‍ എനിക്ക് നിങ്ങള്‍ ഒരു ദിവസം തരൂ. എന്നിട്ടും നിങ്ങള്‍ക്ക് എന്നെ നന്നായി തോന്നുന്നില്ലെങ്കില്‍ ഞാന്‍ അത് അംഗീകരിക്കാം,' മനീഷ പറഞ്ഞു.

വീട്ടില്‍ പോയിട്ടും തന്റേത് നല്ല അഭിനയം ആണോ മോശം അഭിനയം ആണോ എന്ന് പോലും ചിന്തിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കാരണം തന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമാണ് അത്. എന്റെ കൈയ്യില്‍ ആകെ മൂന്നോ നാലോ ഷീറ്റുകളേ ഉണ്ടായിരുന്നുള്ളു. അത് പലതവണ വായിച്ചു. അടുത്ത ദിവസം വീണ്ടും സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. ആ സമയം തന്നെ അവര്‍ എന്നെ അംഗീകരിച്ചുവെന്നും മനീഷ പറഞ്ഞു.

Manisha

1942: എ ലവ് സ്റ്റോറിയുടെ വിജയത്തിന് പിന്നാലെ മനീഷ കൊയ്‌രാള നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. മണി രത്‌നം ചിത്രം ബോംബെ, ഇന്ത്യന്‍, മുതല്‍വന്‍, കച്ഛേ ദാഗേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 1998ല്‍ ദില്‍സേയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേപ്പാളിലെ കൊയ്‌രാള കുടുംബത്തില്‍ ജനിച്ച മനീഷ തമിഴിലും ഹിന്ദിയിലുമാണ് കൂടുതലും അഭിനയിച്ചത്.

ഇലക്ട്ര എന്ന മലയാളം ചിത്രത്തില്‍ മനീഷ കൊയ്‌രാള വേഷമിട്ടു. നയന്‍താരയുടെ അമ്മയുടെ കഥാപാത്രമാണ് മനീഷ ഇലക്ട്രയില്‍ കൈകാര്യം ചെയ്തത്. 2012ല്‍ ഓവേറിയന്‍ കാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിനിമകളില്‍ നിന്ന് ഇടവേളയെടുത്ത മനീഷ 2017ലാണ് മടങ്ങി വരുന്നത്. ഇപ്പോള്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍ എന്ന സീരീസിന്റെ ഭാഗമാണ് മനീഷ.

Read more about: manisha koirala bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X