നീണ്ട ഇടവേളക്കൊടുവില്‍ മനീഷ ചിത്രമെത്തുന്നു
മൂന്നു വര്‍ഷത്തിന് ശേഷം മടങ്ങി എത്തുന്ന മനീഷ കൊയ്‌രാള ചിത്രം തിയേറ്ററുകളിലേക്ക്. ചെഹ്‌രെ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. ചിത്രം അടുത്ത വെള്ളിയാഴ്ച്ച തിയറ്ററുകളില്‍ എത്തും.
ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് എ മോഡേണ്‍ ഡേ ക്ലാസിക്. രോഹിത് കൌശിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സിനിമാ നടിയുടെ വേഷമാണ് മനീഷ കൊയ്‌രാള കൈകാര്യ ചെയ്യുന്നത്.

1950കളിലെ നിശബ്ദ സിനിമയുടെ കാലഘട്ടത്തിലെ അഭിനേത്രിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയം അവസാനിപ്പിച്ച നടിയും കവയിത്രിയായ സഹോദരിയുമായി ആശയങ്ങളിലും കാഴ്ചപ്പാടുകളിലും ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ദിവ്യ ദത്ത, ജാക്കി ഷ്രോഫ്, ഗുല്‍ഷാന്‍ ഗ്രോവര്‍, ഹ്രിഷിത ബട്ട്, ആര്യ ബാബര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











