മനീഷ കൊയ്‌രാള സന്ന്യാസിനിയായൊ?
തിരിച്ചുവരവിനൊരുങ്ങുന്ന ബോളിവുഡ് താരം മനീഷ കൊയ്‌രാള സിനിമയില്‍ നിന്ന് അകന്ന് സന്ന്യാസത്തില്ക്കു നീങ്ങുന്നു എന്നാണ്ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
സന്ന്യാസത്തില്ക്കു നീങ്ങുന്നു എന്ന പ്രചാരണം ശക്തമായതോടെ താരം വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ്.
ഹരിദ്വാരില്‍ നടന്ന മഹാമൃത്യുഞ്ജയ ഏകാദശ് മഹായാഗത്തില്‍ താരം പങ്കെടുത്തതാണ് പ്രചാരണത്തിനു പിന്നില്‍. കാഷായ വേഷധാരിയായി യാഗത്തില്‍ പങ്കെടുത്ത മുന്‍കാല നായിക ഇനി സിനിമയിലേക്ക്തിരിച്ചുവരുന്നില്ല എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, ബോളിവുഡിനെ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് മനീഷ പ്രതികരിച്ചു.താന്‍ സിനിമയില്‍ സജീവമാണ്. അതില്ലാതെ ജീവിക്കുന്ന് ദുഷ്‌കരമാണന്നും മനീഷ പറഞ്ഞു
കഴിഞ്ഞ ദിവസം പുതിയ രണ്ട് ചിത്രങ്ങള്‍ക്ക് കരാറായെന്നും അതിന്റെ ഷൂട്ടിംങ്ങ് അടുത്ത് തന്നെ ആരംഭിക്കും എന്നും മനീഷ തന്നെ കുറിച്ച് ച്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചു.


Click it and Unblock the Notifications











