ഇന്ത്യയുടെ നക്ഷത്രകണ്ണുള്ള രാജകുമാരി! മനീഷ കൊയ്‌രാളയുടെ ജീവിതത്തെ മദ്യാസക്തി കീഴ്‌പ്പെടുത്തി!!

ഇന്ത്യയുടെ നക്ഷത്രകണ്ണുള്ള രാജകുമാരി എന്നറിയപ്പെട്ടിരുന്ന സുന്ദരിയായിരുന്നു മനീഷ കൊയ്‌രാള. ഒരു കാലത്തെ ബോളിവുഡ് സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്ന നടിയ്ക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത് പലവിധത്തിലുള്ള ദുരിതങ്ങളായിരുന്നു. ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ മനീഷ കൊയ്‌രാളയ്ക്ക് കഴിഞ്ഞിരുന്നു.

മദ്യാസക്തി ജീവിതത്തെ കീഴ്‌പ്പെടുത്തിയതിനെ കുറിച്ചും അതില്‍ നിന്നും അതിജീവിച്ച് വന്നതിനെ കുറിച്ചും നടി തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഹീല്‍ഡ്: ഹൗ ക്യാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ് (Healed: How Cancer gave me a new life) എന്ന പുസ്തകത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് നടി തുറന്നെഴുതിയിരിക്കുകയാണ്. അതിലെ പല കാര്യങ്ങളും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്.

 മനീഷ കൊയ്‌രാളയുടെ വാക്കുകളിലേക്ക്

മനീഷ കൊയ്‌രാളയുടെ വാക്കുകളിലേക്ക്

പണം, പേര്, പ്രശസ്തി, എല്ലാം എനിക്കുണ്ടായിരുന്നു. ഏത് സമയത്തും ഒരു പാര്‍ട്ടി നടത്താന്‍ പറ്റിയ ഒരു സുഹൃത്ത് വലയവും എപ്പോഴും എനിക്ക് ചുറ്റുമുണ്ടായിരുന്നു. അങ്ങനെ ലോകം തന്നെ കാല്ഡ#ക്കീഴിലായി എന്ന് ചിന്തിച്ച് നടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങള്‍ എന്നെ അലട്ടിയത്. 1999 ല്‍ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്താണ് എനിക്ക് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടത്. ഒരു ചെറിയ ഇടവേള പോലുമെടുക്കാതെ ഞാന്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ തുടങ്ങി. വിശ്രമമില്ലാത്ത ജോലി മൂലം രാവിലെ എഴുന്നേല്‍ക്കാനോ, മേക്കപ്പ് ചെയ്യാനോ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനോ കഴിയാത്ത വിധം ഞാനാകെ തകര്‍ന്നു.

 യാന്ത്രിക ജീവിതം

യാന്ത്രിക ജീവിതം

ജീവിതം വിരസമായി തുടങ്ങി. ലൈറ്റ്‌സ്, ക്യാമറ, ആക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു വ്യക്തിത്വമാവുന്ന ഒരു യന്ത്രമായി എനിക്കെന്നെ തന്നെ തോന്നി. ദിവസം ചെല്ലുംതോറും സമ്മര്‍ദ്ദം ഏറി വരുന്നത് പോലെ തോന്നി. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ സങ്കീര്‍ണതകള്‍ എന്റെ ആത്മാവിനെ പോലും ബാധിക്കാന്‍ തുടങ്ങി. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയും സിനിമകളിലുള്ള അവസരങ്ങളൊന്നും എന്നെ സന്തോഷിപ്പിച്ചില്ല. എന്റെ മനസ് വീണ്ടും കലുഷിതമായി കൊണ്ടിരുന്നു. അങ്ങനെ ഒരു അവസരത്തിലാണ് മദ്യാപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോള്‍ പോലും അത് വോഡ്കയാകുന്ന അവസ്ഥ വരെ കാര്യങ്ങളെത്തി.

 എന്റെ ഈഗോ

എന്റെ ഈഗോ

ജീവിതം ബാലന്‍സ് ചെയ്യാനുള്ള സെന്‍സ് ഇല്ലെന്ന് എന്റെ മുന്‍ കാമുകന്‍ എന്നോടെപ്പോഴും പറയുമായിരുന്നു. സത്യത്തില്‍ ആ ബാലന്‍സ് ഇല്ലായ്മയെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. എന്റെ ജോലിയെ ഞാന്‍ ഇഷ്ടപ്പെടുകയോ അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലെന്ന് ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ പോലും ഞാന്‍ മനപൂര്‍വ്വം ചെയ്തു കൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തില്‍ അറിഞ്ഞ് കൊണ്ട് തന്നെ തെറ്റായ തിരഞ്ഞെടുപ്പുകള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. എന്റെ ഈഗോയെ തൃപ്തിപ്പെടുത്തതിന് വേണ്ടിയായിരുന്നു ഇതൊക്കെ.

 ക്യാന്‍സറിനെ അതിജീവിച്ചു

ക്യാന്‍സറിനെ അതിജീവിച്ചു

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നറിഞ്ഞാല്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. സംവിധായകന്‍ ആരാണ് എന്നതൊന്നും എനിക്ക് പ്രശ്‌നമല്ലായിരുന്നു. ക്യാന്‍സറിനെ അതിജീവിച്ച ശേഷം ജീവിതത്തോടുള്ള എന്റെ സമീപനത്തില്‍ തന്നെ മാറ്റം വന്നിരുന്നു. രാജ്കുമാര്‍ ഹിറനിയുടെ സഞ്ജു എന്ന ചിത്രത്തിലാണ് മനീഷ അവസാനമായി അഭിനയിച്ചിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X