ഐവിഎഫും പരാജയപ്പെട്ടു; കുഞ്ഞുണ്ടാകാത്തതാണ് ദേഷ്യത്തിന് കാരണമെന്ന് കരുതി; മനീഷയെ അത്ഭുതപ്പെടത്തിയ സംഭവം

ഹീരാമണ്ടി എന്ന വെബ് സീരീസിന്റെ വിജയത്തിളക്കത്തിലാണ് നടി മനീഷ കൊയ്രാള. 53ാം വയസിലാണ് മനീഷയ്ക്ക് തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് കാഴ്ച വെത്താനായതെന്ന് സീരീസ് കണ്ടവർ ഒന്നടങ്കം പറയുന്നു. അത്രയും മികച്ച പ്രകടനമാണ് നടി ഹീരാമണ്ടിയിൽ കാഴ്ച വെച്ചത്. നായിക നടിയായി തിളങ്ങിയ കാലത്തും ഇത്രയും മികച്ച കഥാപാത്രങ്ങൾ മനീഷയ്ക്ക് അധികം ലഭിച്ചിരുന്നില്ല. അതേസമയം നേപ്പാൾകാരിയായ മനീഷ ഇന്ത്യൻ സിനിമാ രം​ഗത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല.

ജീവിതത്തിലും കരിയറിലും പല ഘട്ടങ്ങൾ മനീഷ കണ്ടിട്ടുണ്ട്. താര റാണിയായിരുന്ന കാലത്ത് സിനിമാ ലോകത്തെ നിറപ്പകിട്ടിൽ നടി മതി മറന്നു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ മനീഷ മടിച്ചിട്ടില്ല. ജീവിതത്തിൽ പല വിഷമഘട്ടങ്ങളും മനീഷയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഇതെല്ലാം അഭിമുഖീകരിച്ച് മുന്നോട്ട് പോകാനും താരത്തിന് സാധിച്ചു. 2012 ൽ കാൻസർ ബാധിതയായാണ് മനീഷയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവം. ഓവറി കാൻസർ നാലാം ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ഇക്കാര്യമറിഞ്ഞപ്പോൾ നടിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

Manisha Koirala

അതേസമയം മനീഷയുടെ കുടുംബത്തിൽ പലർക്കും നേരത്തെ കാൻസർ ബാധിച്ചിട്ടുണ്ട്. കാൻസറാണെന്ന് സ്ഥിരീകരിച്ചപ്പോൾ മനീഷയെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യവുമുണ്ട്. ഒരു അഭിമുഖത്തിൽ നടി ഇതേക്കുറിച്ച് തുറന്ന് പറയുകയുമുണ്ടായി. മുംബൈയിലെ ഒരു 'മാവോരി ഹീലറെ' കണ്ടപ്പോൾ അവർ തന്നോട് പറഞ്ഞ കാര്യങ്ങളാണ് മനീഷ പങ്കുവെച്ചത്. തന്റെ ശരീരത്തിൽ തൊടുക പോലും ചെയ്യാതെ തന്റെ എനർജിയെ മനസിലാക്കി. നീ നിന്റെ ഓവറിയോട് വലിയ ദേഷ്യത്തിലാണ്.

സ്നേഹത്തിന്റെ എനർജി ഓവറിക്ക് നൽകണമെന്നാണ് ഈ ഹീലർ പറഞ്ഞത്. എന്നാൽ‌ കാൻസറിന്റെ സൂചനയാണ് ഇവർ തന്നതെന്ന് മനീഷ അന്ന് കരുതിയില്ല. വിവാഹത്തിന് ശേഷം കുഞ്ഞുണ്ടാകാൻ ശ്രമിച്ചെങ്കിലും ഇത് നടന്നിരുന്നില്ല. ഐവിഎഫും പരാജയപ്പെടുകയുണ്ടായത്. ഇതോടെ കുഞ്ഞിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതായിരിക്കും തനിക്ക് സ്വന്തം ശരീരത്തോട് ദേഷ്യം തോന്നിയതെന്ന് മനീഷ കരുതി. കാൻസർ ബാധിച്ചപ്പോൾ തു‌ടക്കത്തിൽ വിഷമിച്ചെങ്കിലും സധൈര്യം നടി മുന്നോട്ട് നീങ്ങി.

Manisha Koirala

രോ​ഗമുക്തി നേടുക എളുപ്പമായിരുന്നില്ല. ചികിത്സയുടെ ഘട്ടങ്ങളിൽ മുടി കൊഴിഞ്ഞു. ബി​ഗ് സ്ക്രീനിൽ അതി സുന്ദരിയായ കണ്ട മനീഷ തന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടു. ആശ്വാസമായി ഒപ്പം കുടുംബവും ഉണ്ടായിരുന്നു. മുടിയും പുരികങ്ങളും കൊഴിഞ്ഞ ശേഷം കണ്ണാടി നോക്കുമ്പോൾ തനിക്ക് അന്യ​ഗ്രഹ ജീവിയെ പോലെയാണ് സ്വയം തോന്നിയതെന്ന് നടി തുറന്ന് പറഞ്ഞിട്ടുണ്ട്.

നേപ്പാളിലെ ബിസിനസുകാരനായ സാമ്രാട്ട് ദഹാലിനെയാണ് മനീഷ കൊയ്രാള വിവാഹം ചെയ്തിരുന്നത്. 2012 ൽ ഇവർ വേർപിരിഞ്ഞു. മനീഷയ്ക്ക് കാൻസർ ബാധിച്ച അതേ വർഷമാണ് ഇവർ വേർപിരിഞ്ഞത്. 2010 ലായിരുന്നു വിവാ​ഹം. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പങ്കാളിയില്ലാത്തതിനെക്കുറിച്ച് മനീഷ സംസാരിച്ചിട്ടുണ്ട്. പങ്കാളിയുള്ളത് നല്ലതാണ്. പക്ഷെ അങ്ങനെയാൾക്ക് വേണ്ടി കാത്തിരുന്ന് ജീവിതം കളയാനില്ലെന്നും മനീഷ കൊയ്രാള വ്യക്തമാക്കി.

More from Filmibeat

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X